കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസ് ഉപരോധം വീട്ടമ്മമാര്‍ ഏറ്റെടുക്കുന്നു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം എന്ന് പറയുന്നത് ഇതാണ്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിയ ഉപരോധ സമരത്തിനെതിരെ ഒരു വീട്ടമ്മ പ്രതികരിച്ചപ്പോള്‍ അതിന് മറുപടി പറയാന്‍ എല്‍ ഡി എഫ് ആയിരം വീട്ടമ്മമാരെ അണിനിരത്തി പുതിയ സമരം തുടങ്ങുന്നു.

എല്‍ ഡി എഫ് നടത്തുന്ന ഉപരോധ സമരം സഞ്ചാര സ്വാതന്ത്രത്തിനെ തടസ്സപ്പെടുത്തുനെന്ന് പറഞ്ഞുകൊണ്ട് സന്ധ്യ എന്ന വീട്ടമ്മ രംഗത്തെത്തിയത് കേരളമാകെ ചര്‍ച്ചാ വിഷയമായിരുന്നു. അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികവും നല്‍കുമെന്നായപ്പോള്‍ പ്രതിഷേധം ആളിക്കത്തി. സന്ധ്യ ഇഫക്ടില്‍ പ്രദേശവാസികളും മറ്റ് വീട്ടമ്മമാരും കൂടെ രംഗത്തെത്തിയപ്പോള്‍ അത് സി പി എമ്മിന് വലിയ തിരിച്ചടിയായി.

Cliff house siege

സന്ധ്യയ്‌ക്കെതിരെ സി പി എം നേതാക്കള്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരുഘട്ടത്തില്‍ സോളാര്‍ വിഷയത്തില്‍ എല്‍ ഡി എഫ് ഉയര്‍ത്തിക്കൊണ്ടു വന്ന പ്രചാരണങ്ങളെ വഴിതെറ്റിച്ചു. വീട്ടമ്മമാര്‍ സമരത്തിനെതിരെയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായി. ഇതിനുള്ള മറുപടിയായാണ് എല്‍ ഡി എഫ് ആയിരം വീട്ടമ്മമാരെ അണിനിരത്തി വ്യാഴാഴ്ച സമരം നടത്തുന്നത്.

നന്തന്‍കോട്, ടെന്നീസ് ക്ലബ്ബ്, രാജ് ഭവന്‍ എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് സ്ത്രീകള്‍ ക്ലിഫ് ഹൗസിനെ ലക്ഷ്യമിട്ട് മാര്‍ച്ച് നടത്തും. സമരം സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജന്‍ ഉദ്ഘാടനം ചെയ്യു. അറസ്റ്റുണ്ടായില്ലെങ്കില്‍ രണ്ടു മണിവരെ സമരം തുടരും. ആയിരങ്ങളണിനിരക്കുന്നതുകൊണ്ട് തന്നെ റോഡ് ഗതാഗതം തടസ്സപ്പെടുമെന്നും ഉറപ്പ്. എത്ര സന്ധ്യമാര്‍ ഇനി രംഗത്തെത്തുമെന്ന് കണ്ട് തന്നെ അറിയിണം.

English summary
As part of the ongoing Cliff house protest demanding the chief minister’s resignation over solar scam, housewives are taking part in the Cliff house siege on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X