കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് നഗരത്തില്‍ ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റ്; അപേക്ഷ സ്വീകരിച്ചു തുടങ്ങി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിനടുത്തായി നിര്‍മ്മിക്കുന്ന ഗ്രീന്‍വാലി അപ്പാര്‍ട്ട്‌മെന്റ്‌സ് ഫ്‌ളാറ്റുകളുടെ അഡ്വാന്‍സ് സ്വീകരിച്ചു തുടങ്ങി. ആകെയുളള 72 ഫ്‌ളാറ്റുകളില്‍ 48 എണ്ണം 3 ബെഡ് റൂമുകളുളളതും 24 എണ്ണം 2 ബെഡ് റൂമുകളുളളതുമാണ്. യഥാക്രമം 1441 ചതുരശ്ര അടി, 1146 ചതുരശ്ര അടി എന്നിങ്ങനെയാണ് വിസ്തൃതി. 45 ലക്ഷം മുതല്‍ 65 ലക്ഷം രൂപ വരെയാണ് വില. ഇടത്തരക്കാര്‍ക്കും ഉയര്‍ വരുമാനക്കാര്‍ക്കും യോജിച്ച സ്വകര്യങ്ങളാണ് ഒരുക്കുന്നത്. കുട്ടികള്‍ക്കുളള കളിസ്ഥലം, ജിംനേഷ്യം, ഷട്ടില്‍ കോര്‍ട്ട്, റിക്രിയേഷന്‍ ഹാള്‍, മൂന്ന് ലിഫ്റ്റുകള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് നിലകളില്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയതായി ഹൗസിങ് ബോര്‍ഡ് അറിയിച്ചു.

അഡ്വാന്‍സ് തുകയായി 30 ശതമാനമാണ് അടക്കേണ്ടത്. തുടര്‍ന്ന് നിര്‍മ്മാണം പുരോഗമിക്കുതിനനുസരിച്ച് വിലയുടെ നാല് ശതമാനം ആറ് പ്രതിമാസ തവണകളിലും തുടര്‍ന്ന് വിലയുടെ മൂന്ന് ശതമാനം 15 മാസ തവണകളുമായാണ് അടക്കേണ്ടത്.

kozhikode

ബാക്കി വരുന്ന ഒരു ശതമാനം അടക്കുന്നതോടെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റുകള്‍ കൈമാറും. പൊതു മേഖലാ ബാങ്കില്‍ നിന്നും ഇതിനായി 8.3 ശതമാനം പലിശ നിരക്കില്‍ (ഒരു ലക്ഷത്തിന് പ്രതിമാസം 755 രൂപ തിരിച്ചടവ്) 80 ശതമാനം വരെ- 30 വര്‍ഷത്തേക്കോ 70 വയസ്സുവരെയോ വായ്പയും ലഭ്യമാക്കും. 2018 മാര്‍ച്ച് 31 വരെ യാതൊരു വിധ പ്രൊസസ്സിംഗ് ചാര്‍ജും ബാങ്ക് ഈടാക്കുതല്ല. അപേക്ഷ ലഭിക്കുതിനനുസരിച്ചാണ് മുന്‍ഗണന. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിഗണന ലഭിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഫോ: 0495-2369545.

മലപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴാംക്ലാസുകാരന്‍ മുങ്ങി മരിച്ചുമലപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴാംക്ലാസുകാരന്‍ മുങ്ങി മരിച്ചു

English summary
Housing board flat in Kozhikode started receiving applications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X