കാക്കയെ കല്ലെറിഞ്ഞാലും അടിപിടിയുണ്ടാകും!
തിരുവനന്തപുരം: ഒരു കാക്ക എവിടെയെങ്കിലും സംഘര്ഷമുണ്ടാക്കിയതായി കേട്ടിട്ടുണ്ടോ... ആളുകള്‍ പൊതുവേ കാക്കയെ വളര്‍ത്താത്തതിനാല്‍ അതൊരു ഓമന പക്ഷിയുമല്ല. പക്ഷേ ചിലപ്പോള്‍ കാക്ക പോലും അടിപിടിയുണ്ടാക്കും എന്നാണ് തിരുവന്തപുരത്ത് നിന്നുള്ള ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത്.
കാക്കയെ കല്ലെറിഞ്ഞതിന് അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം. തര്‍ക്കം മൂത്ത് ഒടുവില്‍ അത് അടിപിടി വരെ എത്തി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം.

കര്‍ക്കിടക വാവിന് കാക്കയെ കല്ലെറിഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകും. ബലിയര്‍പ്പിച്ച് തിരിച്ചെത്തിയ വീട്ടുകാരന് കാക്കക്കുള്ള ബലിച്ചോര്‍ മതിലിന് മുകളില്‍ വച്ചു. കൈകൊട്ടി കാക്കയെ വിളിച്ചു. കാക്കയെത്തി ബലിച്ചോര്‍ തിന്നാനും തുടങ്ങി.
അപ്പോഴാണ് അടുത്ത വീട്ടിലെ കുട്ടി മതിലിന് മുകളില്‍ ഇരുന്ന കാക്കയെ കല്ലെറിഞ്ഞോടിച്ചത്. പിതാക്കളാണ് കാക്കയുടെ രൂപത്തില്‍ വന്ന് ഭക്ഷണം കഴിക്കുന്നത് എന്നാണല്ലോ വിശ്വാസം. അതോടെ ബലിച്ചോര്‍ കാക്കക്ക് നല്കിയ ആള് കുട്ടിയെ ചീത്ത വിളിക്കാന്‍ തുടങ്ങി.
ചീത്ത വിളി പരിധി വിട്ടപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഇറങ്ങി വന്നു. പിന്നെ മുതിര്‍ന്നവര്‍ തമ്മിലായി അസഭ്യവര്‍ഷം. ഒടുവുല് ഇത് അടിപിടിയിലാണ് അവസാനിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് രണ്ട് കൂട്ടരേയും പിടിച്ചു മാറ്റിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications