കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കയെ കല്ലെറിഞ്ഞാലും അടിപിടിയുണ്ടാകും!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു കാക്ക എവിടെയെങ്കിലും സംഘര്‍ഷമുണ്ടാക്കിയതായി കേട്ടിട്ടുണ്ടോ... ആളുകള്‍ പൊതുവേ കാക്കയെ വളര്‍ത്താത്തതിനാല്‍ അതൊരു ഓമന പക്ഷിയുമല്ല. പക്ഷേ ചിലപ്പോള്‍ കാക്ക പോലും അടിപിടിയുണ്ടാക്കും എന്നാണ് തിരുവന്തപുരത്ത് നിന്നുള്ള ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത്.

കാക്കയെ കല്ലെറിഞ്ഞതിന് അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം. തര്‍ക്കം മൂത്ത് ഒടുവില്‍ അത് അടിപിടി വരെ എത്തി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം.

Bali Kakka

കര്‍ക്കിടക വാവിന് കാക്കയെ കല്ലെറിഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകും. ബലിയര്‍പ്പിച്ച് തിരിച്ചെത്തിയ വീട്ടുകാരന്‍ കാക്കക്കുള്ള ബലിച്ചോര്‍ മതിലിന് മുകളില്‍ വച്ചു. കൈകൊട്ടി കാക്കയെ വിളിച്ചു. കാക്കയെത്തി ബലിച്ചോര്‍ തിന്നാനും തുടങ്ങി.

അപ്പോഴാണ് അടുത്ത വീട്ടിലെ കുട്ടി മതിലിന് മുകളില്‍ ഇരുന്ന കാക്കയെ കല്ലെറിഞ്ഞോടിച്ചത്. പിതാക്കളാണ് കാക്കയുടെ രൂപത്തില്‍ വന്ന് ഭക്ഷണം കഴിക്കുന്നത് എന്നാണല്ലോ വിശ്വാസം. അതോടെ ബലിച്ചോര്‍ കാക്കക്ക് നല്‍കിയ ആള്‍ കുട്ടിയെ ചീത്ത വിളിക്കാന്‍ തുടങ്ങി.

ചീത്ത വിളി പരിധി വിട്ടപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഇറങ്ങി വന്നു. പിന്നെ മുതിര്‍ന്നവര്‍ തമ്മിലായി അസഭ്യവര്‍ഷം. ഒടുവുല്‍ ഇത് അടിപിടിയിലാണ് അവസാനിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് രണ്ട് കൂട്ടരേയും പിടിച്ചു മാറ്റിയത്.

English summary
Neignbours fought each other for throwing stone towards crow on Karkkidaka Vavu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X