ദുല്‍ഖറിന്റെ സഹതാരത്തെ നാട്ടുകാര്‍ തല്ലിച്ചതച്ചതിങ്ങനെ... വീഡിയോ
തിരുവനന്തപുരം: റസ്റ്റൊറന്റ് ജീവനക്കാരെ കുത്തിപ്പരിക്കേല്‍പിച്ച നടനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച കഥമാത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. റസ്റ്റൊറന്റില്‍ കത്തിക്കുത്ത് നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച നടനെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തതിന് ശേഷമാണ് പോലീസിലേല്‍പിച്ചത്.
കൈകാര്യം ചെയ്തു എന്ന് പറയുമ്പോള്‍, അത് അല്‍പം ക്രൂരമായിരുന്നു എന്ന് തന്നെ പറയണം. എട്ട് പത്ത് പേര്‍ ചേര്‍ന്ന് അതി ക്രൂരമായി തല്ലുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ അഭിനയിച്ച സിദ്ധു സന്തോഷ് റാമിനാണ് ഇങ്ങനെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സിദ്ധുറാം ചന്ദ്രന്‍ എന്നാണ് ഇയാളുടെ പേര് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

സിദ്ധു സന്തോഷ് റാം
തൃശൂര്‍ സ്വദേശിയായ സിദ്ധു സന്തോഷ് റാം റസ്‌റ്റൊറന്റ് ജീവനക്കാരെ കുത്തി പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റിലായത്. കഴക്കൂട്ടത്തെ എസ്എഫ്‌സി റസ്റ്റൊറന്റില്‍ വച്ചായിരുന്നു സംഭവം.

മയക്കുമരുന്ന്
മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലഹരിയിലായിരുന്നു സിദ്ധു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാട്ടുകാര്‍ കൈകാര്യം ചെയ്തു
റസ്‌റ്റൊറന്റിലെ രണ്ട് ജീവനക്കാരെ കുത്തി പരിക്കേല്‍പിച്ചതിന് ശേഷം പുറത്തേയ്‌ക്കോടിയ സിദ്ധുവിനെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.

ക്രൂരമായ മര്‍ദ്ദനം
അതി ക്രൂരമായാണ് സിദ്ധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ആദ്യം നാല് പേരാണ് ഉണ്ടായിരുന്നത് എങ്കില്‍, പിന്നീടത് പത്ത് പേരടങ്ങുന്ന സംഘമായി.

ഹെല്‍മെറ്റ് കൊണ്ട്
ഹെല്‍മെറ്റ് കൊണ്ട് ആദ്യം ഒരാള്‍ സിദ്ധുവിനെ അടിച്ചു. ഇയാള്‍ പിന്നീട് അവിടെ നിന്ന് പോകാന്‍ നോക്കുമ്പോള്‍ മറ്റുള്ളവര്‍ ആ ഹെല്‍മെറ്റ് പിടിച്ചുവാങ്ങി സിദ്ധുവിനെ വീണ്ടും മര്‍ദ്ദിയ്ക്കുകയായിരുന്നു.

നിലത്തിട്ട് ചവിട്ടി
നിലത്ത് വീണുകിടക്കുന്ന സിദ്ധുവിനെയാണ് ഇത്തരത്തില്‍ മര്‍ദ്ദിച്ചത്. അതിനിടെ ചിലര്‍ കാലുകൊണ്ട് ശക്തമായി ചവിട്ടുന്നും ഉണ്ടായിരുന്നു.
വീഡിയോ ഇതാ
സിദ്ധുവിനെ നാട്ടുകാര്‍ മര്‍ദ്ദിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ടത് മനോരമ ന്യൂസ് ആണ്.












Click it and Unblock the Notifications