• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം 'എടുക്കാന്‍' അമിത് ഷാ കരുതിവെച്ച വമ്പന്‍ സര്‍പ്രൈസുകള്‍! പൊളിച്ച നേതാക്കള്‍ക്ക് പണി

 • By

തിരുവനന്തപുരം: ശബരിമല ആയുധമാക്കി കേരളം പിടിക്കാമെന്ന കരുതിയെ ബിജെപിയുടെ സ്വപ്നം എട്ട് നിലയില്‍ പൊട്ടിയെന്ന് മാത്രമല്ല ആ വകുപ്പില്‍ കിട്ടിയ വോട്ടുകള്‍ പെട്ടിയിലാക്കിയത് യുഡിഎഫും ആണ്. ഏത് വിധേനയും കേരളത്തില്‍ വേരുറപ്പിക്കാനുള്ള സുവര്‍ണാവസരമായിരന്നു ബിജെപിക്ക് ശബരിമലയെന്ന് കേന്ദ്ര സംസ്ഥാന നേതാക്കള്‍ തന്നെ തുറന്ന് പറഞ്ഞതാണ്. എന്നാല്‍ രാജ്യത്താകെ വീശിയടിച്ച മോദി തരംഗത്തിലും കേരളത്തില്‍ ബിജെപിക്ക് ആശ്വസിക്കാന്‍ ഒന്നുമില്ലാതെ പോയി.

എംഎം മണിക്കും കെടി ജലീലീനും പിന്നെ സൈബര്‍ സഖാക്കള്‍ക്കും.. കിടിലന്‍ മറുപടിയുമായി വിടി

ശബരിമല സംഘര്‍ഷത്തില്‍ മുന്‍പന്തിയില്‍ നിന്ന കെ സുരേന്ദ്രനും പാര്‍ട്ടിക്ക് ആധിപത്യമുള്ള തിരുവനന്തപുരത്ത് കുമ്മനവും വിജയിക്കാത്തതില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ത്രിപുരയിലും പശ്ചിമബംഗാളിലും പോലെ കേരളത്തില്‍ വേരുറപ്പിക്കാനുള്ള അമിത് ഷായുടെ വന്‍ പദ്ധതികളാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 അമ്പേ പാളി

അമ്പേ പാളി

ശബരിമലയുടെ പേരില്‍ വോട്ട് തേടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ട് പോലും അയ്യപ്പനേയും ശബരിമലയേയും ചുറ്റിപ്പറ്റിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാല്‍ ഫലം വന്നപ്പോഴോ ബിജെപി കണ്ടിരുന്ന അനുകൂല സാഹചര്യങ്ങള്‍ ഒന്നും ഫലിച്ചില്ല.

 അമിത് ഷായ്ക്ക് അതൃപ്തി

അമിത് ഷായ്ക്ക് അതൃപ്തി

ശബരിമല മാത്രം കേന്ദ്രീകരിച്ച് പ്രചരണം നടത്തിയാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് ദേശീയ നേതൃതം ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. പാര്‍ട്ടിക്ക് ആധിപത്യമുള്ള തിരുവനന്തപുരത്ത് പോലും അനുകൂല സാഹചര്യമുണ്ടായിട്ടും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നത് അമിത് ഷായുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

 ആഭ്യന്തര സര്‍വ്വേയിലും

ആഭ്യന്തര സര്‍വ്വേയിലും

ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയിലും സ്വകാര്യ ഏജന്‍സിയേയും ഉപയോഗിച്ച് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വം കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നത്. മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ചാണ് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

 ചുവടുറപ്പിക്കാന്‍

ചുവടുറപ്പിക്കാന്‍

കുമ്മനം വിജയിച്ചാല്‍ അതുവഴി കേരളത്തില്‍ നിലയുറപ്പിക്കാമെന്നും അമിത് ഷാ കണക്ക് കൂട്ടിയിരുന്നു. കുമ്മനത്തിനായി കേന്ദ്ര മന്ത്രി പദവിയടക്കം അമിത് ഷാ കാത്ത് വെച്ചിരുന്നു. എന്നാല്‍ കുമ്മനത്തിന്‍റെ പരാജയത്തിലൂടെ അമിത് ഷായുടെ കണക്ക് കൂട്ടലുകള്‍ അമ്പേ പാളി.

 നേതാക്കള്‍ക്ക് പണി

നേതാക്കള്‍ക്ക് പണി

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവാന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ചില ചരടുവലികള്‍ നടത്തിയിരുന്നു. കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരേയും ചില നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തിരിച്ചടിയായോ എന്ന നിരീക്ഷണം ഉയരുന്നുണ്ട്..

വട്ടിയൂര്‍ക്കാവിലും

വട്ടിയൂര്‍ക്കാവിലും

തിരുവനന്തപുരത്ത് ബിജെപിക്ക് ഏറ്റവും വേരോട്ടമുള്ള വട്ടിയൂര്‍ക്കാവില്‍ അടക്കം വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. നേമത്തും കഴക്കൂട്ടത്തും കോവളത്തും കുമ്മനത്തിന് വോട്ട് കുറഞ്ഞതില്‍ ജില്ലാ നേതൃത്വവും ചില സംസ്ഥാന നേതാക്കളും മറുപടി പറയേണ്ടി വരും.

 പരാജയത്തില്‍ പകച്ച്

പരാജയത്തില്‍ പകച്ച്

തിരുവനന്തപുരത്ത് ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് ശശി തരൂര്‍ കുമ്മനത്തെ പാജയപ്പെടുത്തിയത്.പത്തനംതിട്ടയിലെ പരാജയത്തിലും പകച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം, കേരളത്തില്‍ 20 ശതമാനം വോട്ട്, പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെയായിരുന്നു അമിത് ഷായുടെ കണക്ക് കൂട്ടല്‍.

 നടപടി ഉടന്‍

നടപടി ഉടന്‍

എന്നാല്‍ ഇതെല്ലാം പൊളിഞ്ഞ സ്ഥിതിക്ക് സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രതികൂട്ടിലാകും. കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ചരടുവലിച്ച ജില്ലാ നേതാക്കള്‍ക്കെതിരെയും ചിലപ്പോള്‍ നടപടിയുണ്ടായേക്കാന്‍ സാധ്യത ഉണ്ട്.

cmsvideo
  മോദിയുടെ ഇനിയുള്ള ഭരണത്തിൽ ഇന്ത്യയുടെ അവസ്ഥ എന്താകും ?
   സുരേഷ് ഗോപിയും ശോഭയും

  സുരേഷ് ഗോപിയും ശോഭയും

  അതേസമയം അമിത് ഷായുടെ ഗുഡ് ബുക്കില്‍ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കും ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും കയറിപറ്റാന്‍ സാധിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ രണ്ടാം സ്ഥാനത്തുള്ള സിപിഎം സ്ഥാനാര്‍ത്ഥിയെക്കാള്‍ 30,000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്കുള്ളത്. ആറ്റിങ്ങലില്‍ ശോഭയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് .

  രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു

  പത്തനംതിട്ടയിലെ നനഞ്ഞ പടക്കമായി കെ സുരേന്ദ്രന്‍: ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍ ഇങ്ങനെ

  English summary
  how amit shas big plan for kerala collapsed?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X