'സ്വവർഗ ദമ്പതികൾക്ക് എങ്ങനെ ആനുകൂല്യങ്ങൾ ലഭ്യമാക്കും?; കേന്ദ്രത്തോട് സുപ്രീം കോടതി
സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസർക്കാർ ഒരു പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി. വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് എന്ത് ചെയ്യാനാകുമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കവേയാണ് കോടതിയുടെ പരാമർശം.
സ്വവർഗ വിവാഹം നിയമപരമാക്കേണ്ടത് പാർലമെന്റ് തന്നെയാണ്. എന്നാൽ സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, ഇൻഷുറൻസ് പോളിസികളിൽ പങ്കാളിയെ നോമിനിയായി വയ്ക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ സംബന്ധിച്ച് എന്ത് ചെയ്യാനാകുമെന്ന് കേന്ദ്രം ചിന്തിക്കണം. വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സാമൂഹിക ആനുകൂല്യങ്ങളും സുരക്ഷിതത്വവും അവർക്ക് ഉറപ്പാക്കണം.സ്വവർഗരതിക്കാർ നമ്മുടെ സമൂഹത്തിൽ നിന്നും പാർവശ്വവത്കരിക്കപ്പെട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണം', സുപ്രീം കോടതി പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് പച്ചക്കൊടി നല്‍കിയാല്‍ സാമൂഹികമായി അംഗീകരിക്കപ്പെടാത്ത മറ്റ് ബന്ധങ്ങള്‍ തടയുന്നത് വെല്ലുവിളിയാകുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സഹോദരിയെ വിവാഹം കഴിക്കണമെന്ന് സഹോദരൻ ആവശ്യപ്പെടുകയും തന്റെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുകയും ചെയ്താൽ അത് വെല്ലുവിളിയാകില്ലേയെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജാരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചത്.
'ഞാൻ എന്റെ സഹോദരിയെ പ്രണയിക്കുന്നുവെന്ന് ഒരാൾ പറഞ്ഞാൽ എന്ത് ചെയ്യും? അതൊരു വെല്ലുവിളിയാകില്ലേ? അവിഹിതബന്ധം അസാധാരണമല്ല. പക്ഷേ അത് ലോകമെമ്പാടും നിരോധിച്ചിട്ടുണ്ട്', മേത്ത കോടതിയിൽ പറഞ്ഞു.
അതേസമയംഈ നിരോധിത ബന്ധങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നും അവ ഹിന്ദു നിയമത്തില്‍ നിന്നാണോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.സോളിസിറ്റർ ജനറൽ ചൂണ്ടിക്കാണിച്ച സാഹചര്യം വിശാലമാണെന്നും മാത്രമല്ല വ്യക്തിബന്ധങ്ങളിൽ രാജ്യത്തിന് ചില സാർവത്രിക നിയമങ്ങൾ ഉണ്ടെന്നും ചന്ദ്രചൂഡിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
സെക്ഷ്വൽ ഓറിയന്റേഷനുള്ള അവകാശം വ്യക്തികൾക്ക് നൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു. സ്വന്തം ലൈംഗിക ആഭിമുഖ്യം എന്താണെന്ന് തീരുമാനിക്കാനുള്ള അർഹത ഉണ്ടെന്ന് പറയുന്നു. സെക്ഷ്വൽ ഓറിയന്റേഷൻ എന്നത് ഒരു ചോയ്സ് അല്ല', കോടതി പറഞ്ഞു.
സ്വവർഗ വിവാഹത്തെ ശക്തമായി എതിർത്ത് കൊണ്ട് നേരത്തേ കേന്ദ്രസർക്കാർ രണ്ട് തവണ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്‍റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.പുതിയ സാമൂഹിക ബന്ധങ്ങൾ തീരുമാനിക്കുന്നതിൽ പാർലമെന്റിന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂവെന്നും കേന്ദ്രം പറഞ്ഞിരുന്നു.












Click it and Unblock the Notifications