ഇങ്ങനെയാണ് ഓലയും യൂബറും പറ്റിക്കുന്നത്; ഓണ്‍ലൈന്‍ ടാക്‌സി വിളിക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഇന്ത്യയിലെ ടാക്‌സി സേവനങ്ങളാണ് യൂബറും ഓലയും. കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ പലസ്ഥലങ്ങളിലും ഇപ്പോള്‍ ഇത്തരം ടാക്‌സി സേവനങ്ങള്‍ ലഭ്യമാണ്. സ്വകാര്യ ഓട്ടോടാക്‌സി ഡ്രൈവര്‍മാരുടെ തീവട്ടിക്കൊള്ളയില്‍ നിന്ന് സാധാരണ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഓണ്‍ലൈന്‍ ടാക്‌സികള്‍.

കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി യൂണിയന്റെ കണക്കനുസരിച്ച് കൊച്ചി നഗരത്തില്‍ 1200ഉം തിരുവനന്തപുരത്ത് 300ല്‍ പരവും ഡ്രൈവര്‍മാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരാണ്. ഇപ്പോള്‍ കുടുതല്‍ ആളുകള്‍ സമീപിക്കുന്നതും ഇത്തരം ഓണ്‍ലൈന്‍ ടാക്‌സികളെ തന്നെയാണ്. എന്നാല്‍ നിങ്ങള്‍ പറ്റിക്കപ്പെടാതെ നോക്കുകയും വേണം. ചില കള്ളത്തരങ്ങള്‍ ഉണ്ട് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ കൈയ്യില്‍.

 കാശ് പോകും

കാശ് പോകും

നിങ്ങള്‍ ഒാല അല്ലെങ്കില്‍ യൂബര്‍ ടാക്‌സികള്‍ ബുക്ക് ചെയ്യുമ്പോള്‍ പെട്ടെന്ന് തന്നെ ഡ്രൈവര്‍മാര്‍ അക്‌സപ്റ്റ് ചെയ്യും. എന്നാല്‍ കാര്‍ നിങ്ങളുടെ അടുത്തെത്താന്‍ വൈകും. കാത്തു നിന്ന് മുഷിഞ്ഞാല്‍ നിങ്ങള്‍ തന്നെ ട്രിപ്പ് കാന്‍സല്‍ ചെയ്യും. ഇത് കാരണം ലാഭം ഉണ്ടാകുന്നത് ഒാലയ്ക്ക് മാത്രമാണ്. നിങ്ങള്‍ക്ക് വന്‍ നഷ്ടവും. കാന്‍സല്‍ ചെയ്യുന്നതോടെ നിങ്ങളില്‍ നിന്ന് 70 രൂപ വരെ ഓല കമ്പനി പിടിക്കും.

 ട്രാഫിക്ക് ബ്ലോക്ക്

ട്രാഫിക്ക് ബ്ലോക്ക്

നിങ്ങള്‍ ബുക്ക് ചെയ്ത ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ നിങ്ങളെ വിളിച്ചെന്നു വരാം. ട്രാഫിക്ക് ബ്ലോക്കിലാണെന്നും വരാന്‍ സാധിക്കില്ലെന്നും ട്രിപ്പ് കാന്‍സല്‍ ചെയ്യാനും പറയാം. നിങ്ങള്‍ക്ക് പോകേണ്ട റൂട്ട് നോക്കിയായിരിക്കാം ഡ്രൈവര്‍മാരുടെ ഈ തീരുമാനങ്ങള്‍. ഇത് കേട്ട് നിങ്ങള്‍ ട്രിപ്പ് കാന്‍സല്‍ ചെയ്താല്‍ 'ഒാല മണിയാണ്' നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അപ്പോള്‍ തന്നെ 70 രൂപയും അതല്ലെങ്കില്‍ നിങ്ങളുടെ അടുത്ത ട്രിപ്പില്‍ 70 രൂപ ഈടാക്കും. സ്‌നേഹത്തോടെ നിങ്ങളെ അവര്‍ പറ്റിക്കും.

 ഡ്രൈവര്‍മാര്‍

ഡ്രൈവര്‍മാര്‍

'ഓല മണി' വഴിയാണ് നിങ്ങള്‍ ട്രിപ്പിനുള്ള വാടക കൊടുക്കുന്നതെങ്കിലും. അതില്‍ നിന്നും കാശെടുത്തില്ലെന്നും പണം കൈയ്യില്‍ തരണമെന്നും നിങ്ങളോട് ഡ്രൈവര്‍മാര്‍ പറഞ്ഞേക്കാം. പക്ഷെ കാശ് കൊടുത്തു മടങ്ങി 'ഒാല മണി' നോക്കുമ്പോഴായിരിക്കാം അതില്‍ നിന്നും കാശ് പോയ കാര്യം നിങ്ങള്‍ അറിയുന്നത്. ഡ്രൈവറും നിങ്ങളും മാത്രമുള്ള ഇടപാടില്‍ കാശ് തന്നില്ലെന്ന് ഡ്രൈവര്‍ പറഞ്ഞാല്‍ തെളിയിക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ല. അതുകൊണ്ട് കംപ്ലെയിന്റ് കൊടുത്തിട്ടും കാര്യമില്ല.

 ആവശ്യങ്ങള്‍ക്കനുസരിച്ച മതി

ആവശ്യങ്ങള്‍ക്കനുസരിച്ച മതി

ചെറിയ യാത്രകള്‍ക്കാണെങ്കില്‍ മിനി കാറുകള്‍ തന്നെ ഓപ്റ്റ് ചെയ്യുന്നതാണ് നല്ലത്. വിലപിടിപ്പുള്ള കാറുകള്‍ ഓപ്റ്റ് ചെയ്യാന്‍ കമ്പനി നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അത്തരം പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.

 കൂടുതല്‍ സമയം

കൂടുതല്‍ സമയം

ഷെയറിങ് ഓപ്ഷനും ഓണ്‍ലൈന്‍ ടാക്സികളിലുണ്ട്. നിങ്ങള്‍ക്ക് ടാക്സി ഷെയര്‍ ചെയത് പോകാം പക്ഷെ നിങ്ങള്‍ എത്ര സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന് പറയാന്‍ സാധിക്കില്ല. എല്ലാവരെയും ഇറക്കിയും കയറ്റിയുമൊക്കെയാകും ടാക്‌സി നീങ്ങുന്നത്. ഷെയര്‍ ടാക്‌സി ബുക്ക് ചെയ്യുമ്പോള്‍ കാശ് കുറവാണെങ്കിലും നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്ന് ഓര്‍ക്കണം.

ഓല മണി

ഓല മണി

കഴിയുന്നതും 'ഒാല മണി' ഉപയോഗിക്കുന്നതാണ്. അതാണെങ്കില്‍ ഡ്രൈവറുടെ ടിപ്‌സും മറ്റും കൊടുക്കാന്‍ സമയം കളയേണ്ടതില്ല. നിങ്ങളുടെ സ്വന്തം കാര്‍ പോലെ ഇറങ്ങി പോകാം.

നിങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്

നിങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്

ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തും എന്ന് ഉറപ്പാണ്. കാര്‍ സധാസമയവും ട്രാക്ക് ചെയ്യപ്പെടുന്നതുകൊണ്ട് തന്നെ നിങ്ങള്‍ സുരക്ഷിതരാണ്.

 പറ്റിക്കപ്പെടാം

പറ്റിക്കപ്പെടാം

നിങ്ങള്‍ക്ക് പോകേണ്ട റൂട്ട് കൃത്യമായി അറിയില്ലങ്കില്‍ ചിലപ്പോള്‍ പറ്റിക്കപ്പെട്ടേക്കാം. ടാക്‌സിയിലെ റൂട്ട് മാപ്പില്‍ മുന്ന് ഓപ്ക്ഷനുകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് റൂട്ട് അറിയില്ലെങ്കില്‍ ഡ്രൈവര്‍ ലോങ് റൂട്ട് മാപ്പ് ഓപ്ക്ഷന്‍ സ്വീകരിക്കും. നിങ്ങളില്‍ നിന്നും കൂടുതല്‍ കാശ് ഈടാക്കുകയും ചെയ്യും.

 വെയിറ്റിങ്

വെയിറ്റിങ്

നിങ്ങളുടെ യാത്രയില്‍ ഉണ്ടാകുന്ന ട്രാഫിക്കിനും കാശ് ഈടാക്കും. വെയിറ്റിങ് അടക്കം ഓട്ടോ മാറ്റിക്കായി റീഡ് ചെയ്യുന്നതിനനുസരിച്ചാണ് മെഷീന്‍ സെറ്റ് ചെയ്തിരിക്കുന്നത്.

അധികം കൊടുക്കേണ്ട ആവശ്യമില്ല

അധികം കൊടുക്കേണ്ട ആവശ്യമില്ല

നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ഡ്രൈവറുടെ സമീപത്തുള്ള സ്‌ക്രീനിലോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് വരുന്ന മെസേജോ നോക്കി ബോധ്യപ്പെട്ടതിനു ശേഷം കാശ് കൊടുക്കുക. കൃത്യമായ പണം മാത്രം കൊടുക്കുക ഒരു രൂപ പോലും അധികം കൊടുക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല.

 ശ്രദ്ധിക്കണം

ശ്രദ്ധിക്കണം

മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ശ്രദ്ധിക്കുകയാണെങ്കില്‍ എന്തുകൊണ്ടും ഒാല, യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളെ യാത്രകള്‍ക്ക് ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+