കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഫോണ്‍സ് കണ്ണന്താനം എങ്ങിനെ കേരളത്തിന്റെ മന്ത്രിയാകും? ഇത് ന്യൂനപക്ഷ പ്രീണനം മാത്രം

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മതേതര പരിവേഷത്തിന് പുതിയ മാനങ്ങൾ നൽകുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ മുന്നൊരുക്കങ്ങളാണ് അൽഫോൻസ് കണ്ണന്താനതിന്റെ ക്യാബിനറ്റ് പദവി. കേരളത്തിൽ അത്ഭുതം കാട്ടാൻ ക്രൈസ്തവസഭകളെ അടുപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ് മാത്രമാണിത്. ഗോവയിൽ മനോഹർ പരീക്കർ സർക്കാർ യാഥ്യാർത്ഥ്യമായത് ക്രൈസ്തസഭകളുടെ പിന്തുണയിലാണ്. ഇതേ തന്ത്രം കേരളത്തിലും പിന്തുടരനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.

ഭരിക്കാൻ അറിയാവുന്നവനെ ഭരണം ഏൽപ്പിക്കുക എന്ന മോദി തന്ത്രവും കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കലുമാണ് ബിജെപി കാണുന്ന സ്വപ്നം. കേരളത്തില്‍ നിന്നുള്ള സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തിനു വിനോദ സഞ്ചാരത്തിന്റെയും ഐടി വകുപ്പുകളുടെയും ചുമതലയാണ് ലഭിച്ചത്. എന്നാൽ ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടിമാത്രമുള്ള മോദി തന്ത്രത്തിൽ കേരളത്തിന് ഒരു മന്ത്രി എന്ന ഒറ്റ വാചകത്തിൽ മാത്രം ഒതുങ്ങാനും സാധ്യതകൾ എറെയാണ്. കാരണം ആറ് മാസത്തിനകം തിര‍ഞ്ഞെടുപ്പിൽ മത്സരിക്കണം. അതിന് കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനത്തിന്റെ പിന്തുപണ അത്യാവശ്യമാണ്. അപ്പോൾ പിന്നെ അൽഫോൻസ് കണ്ണന്താനം കേരളത്തിന്റെ പ്രതിനിധി എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല.

കേരളത്തിന്റെ പ്രാതിനിധ്യം

കേരളത്തിന്റെ പ്രാതിനിധ്യം

കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യം ഇവിടുത്തെ ജനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭ പുനസംഘടന സമയത്ത് ബിജെപി മുൻ സംസ്താന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞത്. അങ്ങിനെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവിടുത്തെ പ്രതിനിധിയെ തിരഞ്ഞെടുത്ത് അയക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ പ്രതിനിധിയെ തിരഞ്ഞെടുത്തത് ന്യൂനപക്ഷ പ്രീണനം എന്ന ഒറ്റ ലക്ഷ്യം കൊണ്ട് മാത്രമാണ്.

കേരള പ്രതിനിധിയോ?

കേരള പ്രതിനിധിയോ?

കേരളത്തില്‍നിന്നുള്ള മന്ത്രി എന്നൊക്കെ പറയാമെങ്കിലും മന്ത്രിസ്ഥാനത്ത് തുടരാന്‍ രാജഗോപാലിനെ പോലെ കണ്ണന്താനത്തിനും മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ പിന്തുണ വേണം. അപ്പോഴും അൽഫോൻസ് കണ്ണന്താനം കേരളത്തിന്റെ പ്രതിനിധിയാകില്ല.

മാണിയും പിന്നാലെ...

മാണിയും പിന്നാലെ...

കേരളത്തിലെ ബിഡിജെഎസ് പരീക്ഷണം ഏശാത്ത അവസ്ഥയില്‍ അടുത്ത തന്ത്രം ബിജെപി പയറ്റി തുടങ്ങിയിരിക്കുന്നുവെന്ന് മാത്രമേ ഇതിനെ കാണാൻ കഴിയൂ. എന്തച് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന മാമിയും ഇനി പിന്നാലെ പോകുമോ എന്ന് മാത്രമേ ഇനി കണ്ടരിയേണ്ടതൂള്ളൂ.

ക്രൈസ്തവ അനുകൂല മനോഭാവം

ക്രൈസ്തവ അനുകൂല മനോഭാവം

ഒറീസയില്‍ സംഘപരിവാരം നടത്തിയ ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളൊന്നും കേരളത്തിലെ സഭ ഇപ്പോള്‍ ഗൗരവത്തില്‍ കാണുന്നില്ല. അത്തരത്തില്‍ അനൂകൂല മനോഭാവം പുലര്‍ത്തുന്ന സഭയെ അടുപ്പിച്ച് നിര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിക്കാൻ അൽഫോൻസ് കണ്ണന്താനത്തിന് കവിയും എന്ന് തന്നെയാണ് മോദിയുടെയും അമിത് ഷായുടെയും കണക്കു കൂട്ടൽ.

സഭയുമായി അടുത്ത ബന്ധം

സഭയുമായി അടുത്ത ബന്ധം

ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമാണ് അൽഫോൻസ് കണ്ണന്താനത്തിനുള്ളത്. ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാൻ കരുക്കൾ നീക്കുന്നതും അദ്ദേഹമാണ്.

ലഫ്.ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്റർ

ലഫ്.ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്റർ

ചണ്ഡിഗഢില്‍ ലഫ്.ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്ററായി അൽഫോൻസ് കണ്മാന്താനത്തെ നിയമിച്ചെങ്കിലും അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ എതിര്‍പ്പ് നിയമനം മരവിപ്പിച്ചു.എന്നാല്‍ കാലം കാത്തുവച്ചത് അതിലും വലിയ സ്ഥാനമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ കേന്ദ്രമന്ത്രിപദം.

ദില്ലിയുമായി അടുത്ത ബന്ധം

ദില്ലിയുമായി അടുത്ത ബന്ധം

ദില്ലിയിലെ അനധികൃത കെട്ടിട നിർമ്മാണങ്ങളെല്ലാം പൊളിച്ച് കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥനാണ് അൽഫോൻസ് കണ്ണന്താനം. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗം ഇന്നും ആരാധനയോടെ കാണുന്ന ഒരു സമൂഹം ദില്ലിയിലുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുള്ള ഒരടി കൂടിയായിരിക്കും കണ്ണന്താനത്തിന്റെ സഹമന്ത്രിസ്ഥാനം.

English summary
How can Alphonse Kannanthanam represent Kerala in the Modi Cabinet..? A detailed analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X