കെടിഇടി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; അറിയാന്‍ ചെയ്യേണ്ടത് ഇങ്ങനെ...
തിരുവനന്തപുരം: കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെടിഇടി) ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. സ്‌കൂള്‍ അധ്യാപകര്‍ക്കായി വര്‍ഷത്തില്‍ രണ്ട് തവണയാണ് കെടിഇടി നടത്താറ്. അധ്യാപകരുടെ കഴിവുകള്‍ അളക്കുകയാണ് ലക്ഷ്യം.

കേരള പരീക്ഷ ഭവന്‍ നടത്തുന്ന പരീക്ഷ മെയ്-ജൂണ്‍, നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ നടക്കാറ്. നവംബറില്‍ നടക്കുന്ന പരീക്ഷയുടെ ഫലം ജനുവരിയില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ നവംബറില്‍ പരീക്ഷ നടന്നില്ല. ജനുവരിയിലേക്ക് മാറ്റി. ജനുവരി 9, 17 തിയ്യതികളിലായിട്ടാണ് പരീക്ഷ നടന്നത്. ഇതിന്റെ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്‍ വെബ്‌സൈറ്റില്‍ ഫലം ലഭിക്കും.
ഫലം പരിശോധിക്കാനുള്ള വഴി-
ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക. ഹോം പേജില്‍ ലേറ്റസ്റ്റ് നോട്ടിഫിക്കേഷന്‍ സെക്ഷന്‍ കാണാം. കെടിഇടി ഡിസംബര്‍ 2020 റിസള്‍ട്ട് പബ്ലിഷ്ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പുതിയ വിന്‍ഡോയില്‍ എത്തും. കാറ്റഗറി, രജിസ്‌ട്രേഷന്‍, ജനനതിയ്യതി എന്നിവ കൊടുക്കുക. ചെക്ക് റിസള്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഫലം ആവശ്യമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.












Click it and Unblock the Notifications