കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി വന്നിട്ടും പാചകവാതക വില ഉയരുമ്പോൾ പെട്രോൾ വില എങ്ങനെ കുറയും: എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: ജി എ സ്ടി വന്നിട്ടും പാചകവാതക വില കുതിച്ചുയരുമ്പോൾ പെട്രോൾ വില എങ്ങനെ കുറയും സി പി എം നേതാവും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിന്റെ പകുതിയോളം കുറയും. കേന്ദ്രനികുതിവിഹിതത്തിൽനിന്ന് മുമ്പ് 3.92% കേരളത്തിന് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ധനകമ്മീഷൻ 1.92% ആയി അത് കുറച്ചെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാരണം നിങ്ങളുടെ ആ കല്ലെറിയലാണ്; സബീന എന്ന പേര് രേഖാമൂലം മാറ്റം നടി ലക്ഷ്മി പ്രിയകാരണം നിങ്ങളുടെ ആ കല്ലെറിയലാണ്; സബീന എന്ന പേര് രേഖാമൂലം മാറ്റം നടി ലക്ഷ്മി പ്രിയ

എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ജിഎസ്ടി വന്നിട്ടും പാചകവാതക വില കുതിച്ചുയരുമ്പോൾ പെട്രോൾ വില എങ്ങനെ കുറയും?

=====================
പാചകവാതകത്തിന് ജിഎസ്ടി ബാധകമാക്കിയിട്ടും വില കുറഞ്ഞില്ല. അപ്പോൾ പെട്രോൾ-ഡീസൽ വില കുറക്കാൻ ജിഎസ്ടി നടപ്പാക്കിയാലും കഴിയില്ലെന്ന് ആർക്കാണ് അറിയാത്തത്. 5% മാത്രമേ പാചകവാതകത്തിന് ജി എ സ്ടി ഉള്ളൂ. എന്നിട്ടും മൂന്ന് വർഷത്തിനിടയിൽ വില മൂന്നിരട്ടിയായി വർദ്ധിച്ചു. സബ്സിഡി കേന്ദ്രം നിർത്തി വെക്കുകയും ചെയ്തു. മനോരമ 2021 സെപ്റ്റംബർ 17ന് മുഖപ്രസംഗത്തിൽ ഇപ്രകാരം പറയുന്നു "ജിഎസ്ടി നടപ്പാക്കിയാലും കേന്ദ്രസർക്കാരിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേൽ എക്സൈസ് തീരുവയും സെസ്സും പിരിച്ചെടുക്കാൻ അധികാരമുണ്ടെങ്കിൽ ഇതുമൂലം വൻ നഷ്ടം ഉണ്ടാവുക സംസ്ഥാനങ്ങൾക്ക് മാത്രമാവും. എക്സൈസ് തീരുവയുടെ ചെറിയൊരംശം മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത് ".

mvjayarajan

ഇന്ധനവില കുറക്കാൻ ചെയ്യേണ്ടത് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സെസ് ഉൾപ്പെടെയുള്ള നികുതി കുറക്കുകയും വില നിർണ്ണയ അധികാരം കോർപ്പറേറ്റുകളിൽ നിന്ന് തിരിച്ചെടുക്കുകയുമാണ്. രാജ്യാന്തരവിപണിയിൽ എണ്ണവില കുറയുമ്പോൾ കണ്ണിൽ ചോരയില്ലാത്ത വിധം എക്സൈസ് തീരുവ വർധിപ്പിച്ച് വില കൂട്ടിയത് കേന്ദ്രമാണ്. വില കൂടുമ്പോൾ കോർപ്പറേറ്റുകൾക്ക് വേണ്ടി ഇന്ത്യയിൽ വില വർധിപ്പിക്കുകയും ചെയ്യുന്നു.
ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിന്റെ പകുതിയോളം കുറയും. കേന്ദ്രനികുതിവിഹിതത്തിൽനിന്ന് മുമ്പ് 3.92% കേരളത്തിന് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ധനകമ്മീഷൻ 1.92% ആയി അത് കുറച്ചു. ജി എ സ്ടി നഷ്ടപരിഹാരത്തുക കോടികൾ കുടിശ്ശികയാണ്. ഇന്ധനമേഖലയിൽ കേന്ദ്രമിപ്പോൾ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയാണ് വർദ്ധിപ്പിക്കുന്നത്. അതാവുമ്പോൾ സംസ്ഥാനങ്ങൾക്ക് നികുതിവിഹിതം കൊടുക്കാതെ എല്ലാം കേന്ദ്രത്തിന് മാത്രമായി തട്ടിയെടുക്കാം. സാമ്പത്തികമായി സംസ്ഥാനങ്ങളെയും ജനങ്ങളെയും ഞെക്കിപ്പിഴിയുന്ന നയമാണ് കേന്ദ്രസർക്കാർ മാറ്റേണ്ടത്.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
പെട്രോൾ വില GSTൽ ഉൾപ്പെടുമോ ? നിർമല സിതാരാമൻ പറയുന്നു

English summary
How can petrol price go down when LPG price goes up despite GST? MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X