കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാന സർക്കാരിനെ അപകീർത്തിപെടുത്താനും അട്ടിമറിക്കാനുമുള്ള കോർപ്പറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് ഗീവര്‍ഗീസ് മാർ കൂറിലോസ്.
സർക്കാരിൻറ പൊതു സ്വീകാര്യതയും തുടർ ഭരണസാധ്യതയും മനസ്സിലാക്കി വിറളി പിടിച്ചവർ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ പഴയതും പുതിയതുമായ ഓരോ ആരോപണങ്ങൾ നാടകീയമായി അവതരിപ്പിക്കുക; അത് ചർച്ചയാക്കുക എന്ന തന്ത്രമാണ് സർക്കാർ വിരുദ്ധർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

കോർപ്പറേറ്റുകളുടെ സംഘടിത ശ്രമം

കോർപ്പറേറ്റുകളുടെ സംഘടിത ശ്രമം

സർക്കാരിനെതിരെ അപവാദ കഥകളുടെ മെഗാ സീരിയൽ.പിണറായി സർക്കാരിനെതിരെ കുറച്ചു നാളുകളായി നടക്കുന്ന അപവാദ പ്രചരണ പരമ്പരകൾ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ് ഒരു ഇടതുപക്ഷ / ജനകീയ സർക്കാരിനെ അപകീർത്തിപെടുത്താനും അട്ടിമറിക്കാനുമുള്ള കോർപ്പറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നത് എന്നത്.

വിറളി പിടിച്ചവർ

വിറളി പിടിച്ചവർ


സർക്കാരിൻറ പൊതു സ്വീകാര്യതയും തുടർ ഭരണസാധ്യതയും മനസ്സിലാക്കി വിറളി പിടിച്ചവർ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ പഴയതും പുതിയതുമായ ഓരോ ആരോപണങ്ങൾ നാടകീയമായി അവതരിപ്പിക്കുക; അത് ചർച്ചയാക്കുക എന്ന തന്ത്രമാണ് സർക്കാർ വിരുദ്ധർ സ്വീകരിക്കുന്നത്.

ചങ്കുറപ്പോടെ മുഖ്യമന്ത്രി നേരിടുന്നു

ചങ്കുറപ്പോടെ മുഖ്യമന്ത്രി നേരിടുന്നു

ഒന്നിനും കാര്യമായ തെളിവുകൾ നിരത്തുന്നുമില്ല: കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ പോലും ചോദ്യം ചെയ്യലുകൾക്ക് അപ്പുറത്തേക്ക് സർക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ല. എന്നിട്ടും നുണപ്രചരണങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും ക്ഷാമമില്ല. വേട്ടയാടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിയും എത്ര ആത്മവിശ്വാസത്തോടും ചങ്കുറപ്പോടും കൂടിയാണ് മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കുന്നത്.

പാഴ്ശ്രമങ്ങൾ

പാഴ്ശ്രമങ്ങൾ


മടിയിൽ കനമുള്ള ആർക്കും ഇത് സാധിക്കില്ല എന്ന് മനശാസ്ത്രത്തിൻ്റെ ബാല പാoങ്ങൾ അറിയാവുന്നവർക്ക് മനസ്സിലാവും. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളുടെ റിസൽട് വരാൻ കാത്തിരിക്കാനുള്ള ക്ഷമ എങ്കിലും പ്രതിപക്ഷം കാണിക്കേണ്ടതാണ്. LDF സർക്കാരിൻ്റെ നിരവധിയായ നേട്ടങ്ങൾ തമസ്കരിക്കാൻ ഇത്തരം പാഴ് ശ്രമങ്ങൾ വഴി കഴിയും എന്ന ചിന്ത അസ്ഥാനത്താണ്.

ഊഹങ്ങളുടെ അകമ്പടിയോടെ ആകരുത്

ഊഹങ്ങളുടെ അകമ്പടിയോടെ ആകരുത്

ആവർത്തന വിരസത തോന്നുന്ന നുണ കഥകളുടെ ഈ മെഗാ പരമ്പര ചില ചാനലുകളിലെ വലിച്ചു നീട്ടിയ മെഗാസീരിയലുകൾക്ക് സമാനമാണ്: അസ്വാദന നിലവാരം കുറഞ്ഞ കറെപ്പേർക്ക് താല്പര്യം തോന്നാം; പക്ഷേ കേരളത്തിലെ പ്രബുദ്ധരായ മഹാ ഭൂരിപക്ഷം ആ ഗണത്തിൽ വരില്ലല്ലോ. തെറ്റുകൾ ചൂണ്ടി കാട്ടണം: അത് പക്ഷേ യാഥാർത്ഥ്യങ്ങളുടെ പിൻബലത്തിലാവണം, ഊഹങ്ങളുടെയും നിർമ്മിത കഥകളുടെയും അകമ്പടിയോടെ ആകരുത്.

Recommended Video

cmsvideo
സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam
ഷേക്സ്പിയറിന്റെ പ്രയോഗം

ഷേക്സ്പിയറിന്റെ പ്രയോഗം

നിലവിലെ സാഹചര്യത്തിൽ ഈ ആരോപണ പരമ്പരകളെയും അത് ഉൽപാദിപ്പിക്കുന്ന ചില ചർച്ചകളെയും അതിൽ ഊന്നിയ നിരുത്തരവാദപരമായ (കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ) സർക്കാർ വിരുദ്ധ സമരങ്ങളെയും വിശേഷിപ്പിക്കാൻ ഷേക്സ്പിയറിൻ്റെ ഒരു പ്രയോഗം കടമെടുക്കുന്നു: Much Ado About Nothing.

ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം... ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് റിപ്പോർട്ട്ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം... ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് റിപ്പോർട്ട്

'കൊളംബിയയിൽ ഓടുന്നത് ബിആർ അംബ്ദേകറിന്റെ ഫോട്ടോ പതിച്ച ബസ്'പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥയെന്ത്?'കൊളംബിയയിൽ ഓടുന്നത് ബിആർ അംബ്ദേകറിന്റെ ഫോട്ടോ പതിച്ച ബസ്'പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥയെന്ത്?

English summary
How courageously the Chief Minister and the Minister confront the media; Geevarghees Mar Curillos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X