Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ പേയില്‍ വന്‍ അബദ്ധം: ഉപയോക്താക്കള്‍ക്ക് പതിനായിരങ്ങള്‍, വേഗം അക്കൗണ്ട് പരിശോധിക്കൂ

ചെറിയ പരാതികളും പ്രശ്നങ്ങളുമൊക്കെ ഉണ്ടെങ്കിലും മലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന മൊബൈൽ പേയ്‌മെന്റ് ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. അയച്ച പൈസ എത്തേണ്ട ആളുകളുടെ അക്കൌണ്ടിലേക്ക് എത്തുന്നില്ല എന്നതാണ് ഗൂഗില്‍ പേയ്ക്ക് എതിരായ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇങ്ങോട്ട് പണം നല്‍കിയെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ആപ്പിലെ സാങ്കേതിക തകരാറാണ് ഗൂഗിളിനെ പറ്റിച്ചത്. തങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിൽ 88,000 രൂപ വരെ പണം ക്രെഡിറ്റായെന്നാണ് വിവിധ ഉപയോക്താക്കള്‍ അവകാശപ്പെടുന്നത്. പലരും ആദ്യം കരുതിയത് അവരുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ പണം അയച്ചതായിരിക്കുമെന്നാണ്. അല്ലെങ്കില്‍ വേറെ വല്ലവരും മാറി അയച്ചതായിരിക്കുമെന്നും കരുതി. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് അബദ്ധ പറ്റിയത് ആപ്പിന് തന്നെയാണെന്ന് മനസ്സിലായത്.

 google

ഇത്തരത്തില്‍ പണം ലഭിച്ചവരില്‍ അധികവും തങ്ങളുടെ ഗൂഗിള്‍ പിക്സല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നതാണ് ശ്രദ്ധേയം. അതേസമയം, പണം ലഭിച്ചതായി അവകാശപ്പെട്ട് പ്രതികരണവുമായി ഗൂഗിള്‍ പേ തന്നെ രംഗത്ത് വന്നു. ഇതോടൊപ്പം തന്നെ അധികമായി നല്‍കിയ പണം തിരിച്ചെടുക്കാനും തുടങ്ങിയിട്ടുണ്ട്. സാങ്കേതികമായ പിഴവ് സംഭവിച്ചതാണെന്നും വേണ്ട പരിശോധനകൾ നടത്തി വരികയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ചില ഉപയോക്താക്കള്‍ പണം ലഭിച്ച ഉടന്‍ തന്നെ അത് ചിലവഴിച്ചിരുന്നു. എന്നാൽ, ഈ പണം ഉപയോക്താക്കൾക്ക് ഉപയോഗിക്കാമെന്നും പിന്നീട് ഈടാക്കില്ലെന്നും ഗൂഗിൾ അറിയിച്ചു.
നിങ്ങൾക്ക് തന്നെ ഉള്ളതാണെന്നും ഇതിന്മേൽ പിന്നീടൊരിക്കലും തുടർ നടപടി ഉണ്ടാകില്ലെന്നുമാണ് കമ്പനിയുടെ നിലപാട്. ഗൂഗിള്‍ പേയിലുടെ പണം ലഭിച്ചുവെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നവരില്‍ ഒരാള്‍ മാധ്യമപ്രവർത്തകൻ മിഷാൽ റഹ്‌മാനാണ്. നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ ഇതേക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി ഉപയോക്താക്കൾ തങ്ങൾക്ക് ലഭിച്ച പാണാതെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചത്. നിങ്ങള്‍ ഒരു ഗൂഗില്‍ പേ ഉപഭോക്താവാണെങ്കില്‍ നിങ്ങള്‍ക്കും അത്തരത്തില്‍ പൈസ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം. ഈ സംഭവത്തോട് വളരെ രസകരമായ രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. അയക്കുന്ന പൈസയൊക്കെ കൃത്യമായി പോകുന്നുണ്ടോയെന്ന് കമ്പനി തന്നെ പരിശോധിച്ചതാണ് ഇതെന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം കേരളത്തില്‍ ആർക്കും ഇത്തരത്തില്‍ പണം വെറുതെ കിട്ടിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+