കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിലിണ്ടറിലെ ചോര്‍ച്ചയൊന്നും വലിയ അപകടമല്ല: മുന്‍കരുതല്‍ എന്തെല്ലാം, വീട്ടമ്മമാര്‍ക്ക് നിര്‍ദേശം!

Google Oneindia Malayalam News

കോഴിക്കോട്: ഗ്യാസ് സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നാല്‍ എന്തു ചെയ്യും? സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കോഴിക്കോട് ഫെസ്റ്റില്‍ അഗ്നിശമന രക്ഷാസേനാ വിഭാഗത്തിന്റെ പവലിയന്‍ സന്ദര്‍ശിച്ചാല്‍ ഈ ചോദ്യത്തിന്റെ ഉത്തരം ലഭിക്കും. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ചയുണ്ടാകുമ്പോള്‍ ഭയക്കാത്തവരില്ല. പ്രത്യേകിച്ച് വീട്ടമ്മമാര്‍. ബഹളമുണ്ടാക്കി നാട്ടുകാരെയും അഗ്നി രക്ഷാസേനയെയും വിളിച്ച് അങ്കലാപ്പിന് ഇടയാക്കാതെ വളരെ ലളിതമായ രീതിയില്‍ ഈ അപകടത്തെ കൈകാര്യം ചെയ്യാമെന്ന്‌ അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറയുന്നു.

സിലിണ്ടറില്‍നിന്ന്‌ ഗ്യാസ് ചോര്‍ച്ച ഉണ്ടായാല്‍ ഒരു നനഞ്ഞ തുണിയെടുത്ത് മൂടി ഓക്‌സിജന്റെ സാന്നിധ്യമില്ലാതാക്കിയാല്‍ തീയണക്കാം. ധൈര്യമുള്ളവരാണെങ്കില്‍ ഇതിന് ശേഷം റഗുലേറ്റര്‍ മാറ്റുകയും ചെയ്യാം. തീ പിടിച്ചാലും സിലിണ്ടര്‍ പൊട്ടിത്തെറിക്കില്ലെന്നും പഴുത്ത് ചൂടായാല്‍ മാത്രമേ സിലിണ്ടര്‍ പൊട്ടിത്തെറിക്കാറുള്ളൂവെന്നും സേനാംഗങ്ങള്‍ വിശദീകരിക്കുന്നു. സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായാല്‍ ജനലുകളും വാതിലും തുറന്നിടണം, വെദ്യുത സ്വിച്ചുകള്‍ ഓണ്‍ ചെയ്യാനോ ഓഫ് ചെയ്യാനോ പാടില്ല, തുടങ്ങി ചെറുതെന്ന്‌ കരുതുന്ന വലിയ പാഠങ്ങളാണ് അഗ്നി രക്ഷാസേനയുടെ പവലിയന്‍ സന്ദര്‍ശിക്കുവര്‍ക്ക് ലഭിക്കുന്നത്.

gas-

അപകടങ്ങളില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള സ്‌പ്രെഡര്‍ ആന്റ് കട്ടര്‍, ജാക്കി ലിവര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള നുമാറ്റിക് എയര്‍ബാഗ്, അമോണിയം സ്യൂട്, ഡിസിപി, വാട്ടര്‍ മിസ്റ്റ്, ലൈഫ് ഡിറ്റക്ടര്‍ തുടങ്ങി സേനയുടെ ഉപകരണങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്രദര്‍ശനം. ജലാശയങ്ങളിലും കിണറുകളിലും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രദര്‍ശനം ഓര്‍മപ്പെടുത്തുന്നു.

1999ലെ ശബരിമലയിലെ മണ്ണിടിച്ചില്‍, 2002-ല്‍ വടകര വെള്ളിക്കുളങ്ങരയില്‍ കിണറിടിഞ്ഞ് മൂന്ന്‌ അഗ്നിശമന രക്ഷാസേനാംഗങ്ങളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്, ടാങ്കര്‍ ലോറി അപകടങ്ങള്‍ തുടങ്ങി പ്രവര്‍ത്തനരംഗത്ത് സേന നേരിട്ട ദുരന്ത പശ്ചാത്തലങ്ങളുടെ ഓര്‍മചിത്രങ്ങളും പവലിയനിലുണ്ട്. അഗ്നി ശമനമല്ല അഗ്നി പ്രതിരോധമാണ് ആവശ്യമെും സേന ആവശ്യമെന്നും

English summary
How to handle Gas sylinder leackage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X