കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പൂട്ടിടാന്‍ കിട്ടിയ അവസരം; ജോസ് കെ മാണി 'വീണത്' എങ്ങനെ... തുറന്നുപറഞ്ഞ് വാസവന്‍

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് കിട്ടിയത്. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും സാധിക്കാതെ പോയതിന് ഒരു കാരണം അതാണ്. മധ്യകേരളത്തില്‍ വോട്ട് മറിഞ്ഞാല്‍ യുഡിഎഫിന്റെ ശക്തി ഇല്ലാതാകുമെന്ന ബോധ്യം എല്‍ഡിഎഫിനുണ്ടായിരുന്നു. അവര്‍ തിരഞ്ഞെടുപ്പിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇതിന് വേണ്ടി കളമൊരുക്കി. അവസരം കിട്ടിയപ്പോള്‍ വിനിയോഗിച്ചു.

ജോസ് കെ മാണി മറ്റു വഴികളില്ല എന്ന് ബോധ്യമായതോടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തി. തോല്‍വി പ്രതീക്ഷിച്ചില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്ന അവസ്ഥയുണ്ടായി. എങ്ങനെയാണ് കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് അടുത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വിഎന്‍ വാസവന്‍ ഇക്കാര്യം വിശദീകരിച്ചു....

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

പാര്‍ട്ടി തീരുമാനം

പാര്‍ട്ടി തീരുമാനം

സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു ഏറ്റുമാനൂര്‍ എംഎല്‍എയായ മന്ത്രി വിഎന്‍ വാസവന്‍. പാര്‍ട്ടി കോണ്‍ഗ്രസ് തയ്യാറാക്കിയ നയത്തിന്റെ ഭാഗമായിട്ടാണ് ഓരോ നീക്കങ്ങളും നടത്തിയത് എന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുക, മതനിരപേക്ഷ ഐക്യം ഉറപ്പിക്കുക എന്നതായിരുന്നു നയം. ഇത് അടിസ്ഥാനമാക്കിയാണ് പിന്നീട് പ്രവര്‍ത്തിച്ചതെന്ന് വാസവന്‍ പറയുന്നു.

മാറ്റം തുടങ്ങിയത് ഇങ്ങനെ

മാറ്റം തുടങ്ങിയത് ഇങ്ങനെ

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സാഹചര്യങ്ങളാണ് കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് അടുക്കാന്‍ ആദ്യ കാരണമെന്ന് മന്ത്രി പറയുന്നു. കോണ്‍ഗ്രസിന് വേണ്ടി കേരള കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞു കൊടുക്കേണ്ട സാഹചര്യം വന്നു. ഈ വേളയില്‍ ഞങ്ങള്‍ കേരള കോണ്‍ഗ്രുമായി സംസാരിച്ചു. അവിടെയാണ് മാറ്റം തുങ്ങിയതെന്ന് വാസവന്‍ പറയുന്നു.

ഉപാധി രഹിത പിന്തുണ

ഉപാധി രഹിത പിന്തുണ

കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയത്തോട് തങ്ങള്‍ക്ക് യോജിപ്പില്ല. എന്നാല്‍ ജില്ലാ പഞ്ചായത്തിലെ വിഷയങ്ങളില്‍ ഉപാധി രഹിതമായ പിന്തുണ വാഗ്ദാനം ചെയ്തു. അതോടെയാണ് കേരള കോണ്‍ഗ്രസിന് ഇളക്കം തട്ടിയതെന്നും വാസവന്‍ പറഞ്ഞു.

യുഡിഎഫ് ആധിപത്യം തകര്‍ന്നു

യുഡിഎഫ് ആധിപത്യം തകര്‍ന്നു

കേരള കോണ്‍ഗ്രസിനെ അതിന് ശേഷവും കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം വന്ന് ചര്‍ച്ച നടത്തി. പിന്നീട് യുഡിഎഫ് കേരള കോണ്‍ഗ്രസിനെ പുറത്താക്കി. ഇതോടെയാണ് കേരള കോണ്‍ഗ്രസ് പൂര്‍ണ മനസോടെ ഇടതുപക്ഷത്തിനൊപ്പം വന്നതും മധ്യകേരളത്തില്‍ യുഡിഎഫ് കുത്തക തകര്‍ന്നതുമെന്ന് മന്ത്രി വിശദീകരിച്ചു.

അക്കമിട്ട് വാദം നിരത്തി

അക്കമിട്ട് വാദം നിരത്തി

യുഡിഎഫ് വിടാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചതിന് ശേഷം ചെയര്‍മാന്‍ ജോസ് കെ മാണി വാര്‍ത്താസമ്മേളനം വിളിച്ചു. കോണ്‍ഗ്രസ് നേതൃത്വം തങ്ങളോട് ചെയ്ത 'ക്രൂരത'കള്‍ അക്കമിട്ട് നിരത്തിയായിരുന്നു ജോസിന്റെ പ്രതികരണം. ഇനിയും യുഡിഎഫില്‍ നില്‍ക്കില്ലെന്നും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മന്ത്രി പദവി നഷ്ടമായ ജോസ്

മന്ത്രി പദവി നഷ്ടമായ ജോസ്

യുഡിഎഫിനൊപ്പം നിന്ന കാലത്ത് കിട്ടിയ രാജ്യസഭാംഗത്വം ജോസ് കെ മാണി പിന്നീട് രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 മണ്ഡലത്തില്‍ പാര്‍ട്ടി ജയിച്ചു. എന്നാല്‍ പാലായില്‍ മല്‍സരിച്ച ജോസ് കെ മാണി തോറ്റത് കനത്ത തിരിച്ചടിയായി. എല്‍ഡിഎഫ് മികച്ച വിജയം നേടിയിട്ടും ജോസ് തോറ്റതോടെ മന്ത്രിപദവിയിലെത്താന്‍ ജോസിന് സാധിച്ചില്ല.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam
സിപിഎം അനുവദിച്ചില്ല

സിപിഎം അനുവദിച്ചില്ല

ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് പദവിയുമാണ് സിപിഎം കേരള കോണ്‍ഗ്രസിന് നല്‍കിയത്. അഞ്ച് തവണ ഇടുക്കി മണ്ഡലത്തില്‍ നിന്് ജയിച്ച റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ജലവിഭവ മന്ത്രിയായി. ചങ്ങനാശേരിയില്‍ നിന്ന് ജയിച്ച ജയരാജ് ചീഫ് വിപ്പും. ഒരു മന്ത്രിപദവി കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം അനുവദിച്ചില്ല.

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

English summary
How Kerala Congress joins LDF; Minister VN Vasavan describes Political Circumstances in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X