• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിപ്പ'യെ വെള്ളിത്തിരയിലാക്കാന്‍ ആഷിക് അബു! രേവതിയും പാര്‍വ്വതിയും റിമയും രമ്യയും മുതല്‍ ടൊവിനോ വരെ

 • By Desk

കൊച്ചി: കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീതിയായിരുന്നു നിപ്പാ വൈറസ് ബാധയുടെ നാളുകളില്‍. ആര്‍ക്കും അറിയാത്ത ഒരു രോഗം... സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു മഹാമാരി... രോഗബാധയേറ്റാല്‍ മരണം ഏതാണ്ട് സുനിശ്ചിതം!

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആയിരുന്നു നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പെരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനി നിപ്പ ബാധയെ തുടര്‍ന്ന് മരിച്ചപ്പോള്‍ കേരളം ശരിക്കും കണ്ണീര്‍ വാര്‍ത്തു. ഭര്‍ത്താവിനായി ലിനി അവസാനം എഴുതിയ കത്ത് ലോകമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി.

ഏറെ ഭയന്നെങ്കിലും കേരളം നിപ്പാ വൈറസിനെ അതിജീവിച്ചു. അതും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ആ നിപ്പാ വൈറസ് ബാധയെ കുറിച്ച് ഇപ്പോള്‍ ഒരു സിനിമ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നണ് 'വൈറസ്' എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടത്. മലയാള സിനിമയിലെ കലാപകാരികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന വന്‍ താരനിര തന്നെയാണ് ഇതില്‍ അണിനിരക്കുന്നത്.

സാജന്‍ വി നമ്പ്യാരുടെ ചിത്രം

നിപ്പാ വൈറസിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഒരു ചിത്രം ആയിരിക്കും. രോഗബാധിതരുടെ വസ്ത്രങ്ങളും മറ്റും സംസ്‌കരിക്കാന്‍, പെരുമഴയത്ത് രണ്ട് ആരോഗ്യവകുപ്പ് ജീവനക്കാര്‍ കൊണ്ടുപോകുന്ന ചിത്രം. സാജന്‍ വി നമ്പ്യാര്‍ പകര്‍ത്തിയ ചിത്രം മാതൃഭൂമിയില്‍ ആയിരുന്നു അച്ചടിച്ച് വന്നത്.

അതേ ചിത്രം

അതേ ചിത്രം

അതേ ചിത്രം തന്നെയാണ് 'വൈറസ്' എന്ന ആഷിക് അബു സിനിമയുടെ ആദ്യ പോസ്റ്ററിലും ഇടം പിടിച്ചത്. സിനിമ നിപ്പാ വൈറസ് ബാധയെ കുറിച്ചുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തുന്ന പോസ്റ്റര്‍ തന്നെ ആയിരുന്നു അത്.

സിനിമയിലെ 'കലാപകാരികള്‍'

സിനിമയിലെ 'കലാപകാരികള്‍'

ദിലീപ് വിവാദത്തിലും എഎംഎംഎ വിവാദത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് തലയുയര്‍ത്തി നിന്ന ഒരു താരനിരയാണ് 'വൈറസില്‍' എത്തുന്നത്. രേവതി, പാര്‍വ്വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ ആസിഫ് അലി, ടോവിനോ തോമസ്, സൗബിന്‍ സാഹിര്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ആഷിക് സ്ഥിരീകരിച്ചു

ആഷിക് സ്ഥിരീകരിച്ചു

നിപ്പാ വൈറസ് ബാധയെ കുറിച്ച് തന്നെ ആണ് സിനിമ എന്ന് ആഷിക് അബു തന്നെ പിന്നീട് സ്ഥിരീകരിച്ചു. മുഹ്‌സിന്‍ പാരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ എഴുത്ത്. രാജീവ് രവിയാണ് ക്യാമറ. ആഷിക് അബുവിന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ ഒപിഎമ്മിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

സിസ്റ്റര്‍ ലിനിയുടെ കഥ?

സിസ്റ്റര്‍ ലിനിയുടെ കഥ?

നിപ്പാ വൈറസ് ബാധയില്‍ മലയാളികളെ ഏറെ കണ്ണീരണിയച്ചത് സിസ്റ്റര്‍ ലിനിയുടെ മരണം ആയിരുന്നു. ഭര്‍ത്താവിനേയും രണ്ട് കുഞ്ഞുങ്ങളേയും ബാക്കി നിര്‍ത്തിയാണ് ലിനി യാത്രയായത്. മരണത്തിന് മുമ്പ് ലിനി ഭര്‍ത്താവിന് എഴുതിയ കത്ത് അത്രയേറെ കണ്ണ് നനയിക്കുന്ന ഒന്നായിരുന്നു. സ്വാഭാവികമായും സിസ്റ്റര്‍ ലിനി തന്നെ ആയിരിക്കും ഈ സിനിമയിലും ഒരു പ്രധാന കഥാപാത്രം.

ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി

ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി

സിനിമയില്‍ സിസ്റ്റര്‍ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കല്‍ ആയിരിക്കും എന്നാണ് ആഷിക് അബു അറിയിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിയുടെ വേഷം രേവതി ആയിരിക്കും ചെയ്യുക. മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

വന്‍ താരനിര

വന്‍ താരനിര

വന്‍ താരനിര അണിനിരക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേക. റിമയും രമ്യ നമ്പീശനും എല്ലാം തന്നെ ദിലീപ് വിവാദത്തില്‍ താരസംഘടനയായ എഎംഎഎയില്‍ നിന്ന് രാജിവച്ചവരാണ്. രേവതിയും പാര്‍വ്വതിയും ഈ വിഷയത്തില്‍എഎംഎംഎയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

റിയല്‍ സ്റ്റോറി

റിയല്‍ സ്റ്റോറി

ലോകത്തിന് തന്നെ പ്രചോദനമേകുന്നതാണ് കേരളത്തിന്റെ നിപ്പാ പ്രതിരോധം. അത് ശരിക്കും മാനവരാശിയുടെ ചെറുത്ത് നില്‍പ്പായിരുന്നു എന്നാണ് ആഷിക് അബു തന്നെ പറയുന്നത്. ഒരുപാട് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം ആയിരുന്നു നിപ്പ പ്രതിരോധം. അവര്‍ക്കെല്ലാം തുല്യമായ പ്രാധാന്യവും സിനിമയില്‍ ലഭിക്കും.

ഡിസംബറില്‍ ചിത്രീകരണം

ഡിസംബറില്‍ ചിത്രീകരണം

സിനിമയിടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും എന്നാണ് ആഷിക് പറയുന്നത്. 2019 വിഷുവിന് സിനിമ റിലീസ് ചെയ്യാന്‍ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് മുമ്പായി മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും,

cmsvideo
  യുവതാരങ്ങളുമായി ആഷിഖ് അബുവിന്റെ വൈറസ് | Oneindia Malayalam
  മായാനദിക്ക് ശേഷം

  മായാനദിക്ക് ശേഷം

  ആഷിക് അബു അവസാനം സംവിധാനം ചെയ്ത ചിത്രം മായാനദി ആയിരുന്നു. മികച്ച അഭിപ്രായവും സാമ്പത്തിക വിജയവും നേടിയ സിനിമ ആയിരുന്നു മായാ നദി.

  ആഷിക് അബുവിന്റെ പോസ്റ്റ്

  വൈറസ് എന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റർ ആഷിക് അബു പുറത്ത് വിട്ടത് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു

  English summary
  How Kerala fought against Nipah Outbreak... Aashiq Abu's new multi star cinema- Virus, staring Rima Kallingal, Revathi, Parvathi, Ramya Nambeesan, Tovino Thomas etc...
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more