കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി ബജറ്റ് അവതരിപ്പിച്ചതെങ്ങനെ?

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് കെഎം മാണി എങ്ങനെയാണ് ബജറ്റ് അവതരിപ്പിച്ചത്? മാണി ഉപയോഗിച്ച സൂത്രം എന്താണ്?

നേരായ വഴിക്ക് സഭയില്‍ പ്രവേശിക്കാനുള്ള ധനമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചതായിരുന്നതിനാല്‍ മാണിയും സംഘവും പിന്‍വാങ്ങി. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും യുഡിഎഫ് എംഎല്‍എമാരുടെയും സഹായത്തോടെ പിന്‍വാതിലിലൂടെ മാണി സഭയ്ക്കുള്ളിലെത്തി.

KM Mani

സ്പീക്കറുടെ ചേംബര്‍ നേരത്തെ തന്നെ പ്രതിപക്ഷാംഗങ്ങള്‍ കൈയേറിയിരുന്നു. ഇവിടെ കസേരയൊന്നും ഇല്ലാതിരുന്നതിനാല്‍ സ്പീക്കര്‍ ചേംബറില്‍ നിന്നു കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. വസ്ത്രത്തിലൊളിപ്പിച്ച മൈക്കിന്റ സഹായത്തോടെ മാണി ബജറ്റ് പ്രസംഗം ആരംഭിക്കുകയായിരുന്നു. അഞ്ചു മിനിറ്റോളം ആമുഖം വായിക്കാന്‍ മാണിക്കു സാധിച്ചു. അതിനുശേഷം ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു.

മുന്‍നിരയില്‍ നിന്നു മാറി മൂന്നാം നിരയില്‍ നിന്നായിരുന്നു മാണിയുടെ ബജറ്റ് പ്രസംഗം. സ്പീക്കര്‍ ക്ഷണിക്കാതെയാണ് മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയതെന്ന എല്‍ഡിഎഫ് വാദം സ്പീക്കര്‍ തള്ളി. ആംഗ്യത്തിലൂടെ ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.

മാണി ബജറ്റ് അവതരിപ്പിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ സന്തോഷ സൂചകമായി ലഡു വിതരണം തുടങ്ങി. തുടര്‍ന്ന് സഭയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധ സമരങ്ങളാണ് എല്‍ഡിഎഫ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ക്കു നേരെ യുഡിഎഫ് ഭാഗത്ത് നിന്ന് ആക്രമണമുണ്ടായതായി പരാതിയുണ്ട്. തോമസ് ഐസക്, വി ശിവന്‍കുട്ടി, കെകെ ലതിക, ജമീലാ പ്രകാശ് എന്നിവരടക്കം 20 പേര്‍ക്ക് പരിക്കേറ്റതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐഎം ഏരിയ കമ്മിറ്റി അംഗ രാജപ്പന്‍(64) കുഴഞ്ഞു വീണു മരിച്ചു. പിഎംജി ജങ്ഷനിലെ സമരകേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം.

English summary
Unruly scenes witnessed in Kerala Assembly as KM Mani tables state Budget, LDF supporter dies of heart attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X