കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക്മെയിലിങ് കേസ് പുറത്തറിഞ്ഞത് ഇങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഒളി ക്യാമറ ബ്ലാക്ക് മെയിലിങ് കേസ് പുറത്ത് വന്നത് ഒരു സിഡി മാറിയപ്പോതെന്ന് റിപ്പോര്‍ട്ട്. ഒരാളെ ഭീഷണിപ്പെടുത്താന്‍ വേണ്ടി നല്‍കിയ സിഡിയില്‍ മറ്റൊരാളുടെ കിടപ്പറ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഇത് വന്‍ തട്ടിപ്പാണെന്ന് പിടികിട്ടിയതത്രെ. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിന്ധ്യയുടേയും റുക്‌സാനയും കെണിയില്‍ പെട്ട രണ്ട് സുഹൃത്തുക്കളാണ് ഇവരുടെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. അതില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

Ruksana and Bindhya

പരാതിക്കാരനായ സജിയെ ഭീഷണിപ്പെടുത്താനായി നല്‍കിയ സിഡിയാണത്രെ മാറിപ്പോയത്. മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 10 ലക്ഷം നല്‍കാമെന്നായിരുന്നു സജി സമ്മതിച്ചത്. ഇതേ തുടര്‍ന്ന് സിഡി കൈമാറി. എന്നാല്‍ ഇതില്‍ സജിയുടെ ദൃശ്യങ്ങളല്ല ഉണ്ടായിരുന്നതെന്നാണ് വാര്‍ത്ത. പിന്നീട് ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങളടങ്ങിയ സിഡിയായിരുന്നു ബിന്ധ്യ കൈമാറിയത്.

ഇതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പിടികിട്ടിയത്. പിന്നീട് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ അപമാനം ഭയന്ന് സുഹൃത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി പരാതിക്കാരന്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ ഇതൊരു കേസ് പോലും ആകില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

English summary
How Kochi blackmailing case revealed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X