കുടുംബ 'സ്ത്രീ' കള്‍ ബ്ലേഡ് മാഫിയയാകുമ്പോള്‍... ശ്രദ്ധിയ്ക്കുക
ആലപ്പുഴ: കേരളത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി തുടക്കം കുറിച്ച കുടുംബശ്രീ പദ്ധതി ഏറെ പുകള്‍പെറ്റതാണ്. പല വിദേശരാഷ്ട്രങ്ങള്‍ പോലും നമ്മുടെ കുടുംബശ്രീയെ പഠന വിഷയമാക്കിയിട്ടും ഉണ്ട്. എന്നാല്‍ കുടുംബശ്രീകള്‍ ബ്ലേഡ് മാഫിയ ആയാല്‍ എന്ത് ചെയ്യും.
ആലപ്പുഴയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നത് വ്യക്തമായ സൂചനയാണ്. കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും ഒക്കെ അത്ര നേര്‍വഴിയ്ക്കല്ല പോകുന്നതെന്ന സൂചന. നല്ല രീതിയില്‍ നടക്കുന്ന കുടുംബശ്രീ സംരഭങ്ങള്‍ക്ക് പോലും നാളെ ഇതൊരു തലവേദനയാകും.

അയല്‍ക്കൂട്ടത്തില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുത്ത് ബ്ലേഡ് പലിശയ്ക്ക് പണം കടംകൊടുക്കുന്ന രീതി ഏറിവരികയാണ്. ഇത്തരത്തില്‍ പണം കൊടുക്കുന്നവര്‍ പിന്നീട് വലിയ ബ്ലേഡ് മാഫിയ തന്നെ ആയി മാറുന്നു. ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത അംഗദന്‍ ഇതിന്റെ ഒടുവിലത്തെ ഇരയാണ്.
അംഗദന്റെ ആത്മഹത്യക്ക് പിറകില്‍ സാലമ്മ, മേഴ്‌സി എന്നീ രണ്ട് സ്ത്രീകള്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്ത അംഗദന്‍ എട്ട് ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നിട്ടും ബ്ലേഡിന്റെ വലയില്‍ നിന്ന് മോചിതനായില്ല. മുതല്‍ തിരിച്ച് നല്‍കണം എന്നാവശ്യപ്പെട്ട് ഇവര്‍ അംഗദനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. പണം തിരിച്ചുവാങ്ങാന്‍ ക്വട്ടേഷന്‍ സംഘത്തേയും ഏര്‍പ്പാടാക്കി എന്നാണ് വിവരം.
ഈ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് അംഗദന്‍ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ നിന്ന് തന്നെ വ്യക്തമാണ്. കുടുംബശ്രീകള്‍ ബ്ലേഡ് മാഫിയായി മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണിത്. സാലമ്മയും മേഴ്സിയും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
എന്നാല്‍ ഇതിന്റെ പേരില്‍ സുശക്തമായ കുടുംബശ്രീ പ്രസ്ഥാനത്തെ തള്ളിപ്പറയാനോ പ്രതിസ്ഥാനത്ത് നിര്‍ത്താനോ സാധ്യമല്ല. കാരണം, പലസ്ഥലങ്ങളിലും കുടുംബശ്രീ ഉണ്ടാക്കിയിട്ടുള്ള ഗുണകരമാ. സ്വാധീനത്തിന്റെ വലുപ്പം ഒരിക്കലും ചെറുതാക്കി കാണാനാവില്ല. എന്നാല്‍ ഇതിന്റെ മറവില്‍ പണം കൊയ്യുന്ന കള്ളനാണയങ്ങളെ പുറത്ത് കൊണ്ടുവന്നേ മതിയാവൂ.












Click it and Unblock the Notifications