കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന്റെ വിജയത്തില്‍ മോഹന്‍ലാല്‍ നിശബ്ദന്‍... പക്ഷേ മറ്റ് ചിലര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം നേടിയപ്പോള്‍ നമ്മുടെ സിനിമ താരങ്ങളും അതിനോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് മുമ്പ് ബ്ലോഗ് എഴുതിയ മോഹന്‍ലാല്‍ പക്ഷേ ഇത്തവണ നിശബ്ദനാണ് കെട്ടോ.

ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ കഴിഞ്ഞ തവണ തരംഗം ഉണ്ടാക്കിയപ്പോള്‍ പ്രകീര്‍ത്തിച്ച മോഹന്‍ലാല്‍ ഇപ്പോള്‍ ലാലീസം വിവാദത്തിന്റെ ദു:ഖത്തിലാണെന്ന് തോന്നുന്നു. എന്നാല്‍ എന്തിനും ഏതിനും പ്രതികരിക്കാന്‍ തയ്യാറായി ആഷിക് അബുവും ബി ഉണ്ണികൃഷ്ണനും ഒക്കെ രംഗത്തുണ്ട് കെട്ടോ.

ആഷിക് അബു

എല്ലാവരേയും എക്കാലവും പറ്റിക്കാന്‍ കഴിയില്ലെന്ന് ദില്ലി വീണ്ടും തെളിയിക്കുന്നു എന്നാണ് ആഷിക് അബുവിന്റെ പോസ്റ്റ്.

റീമ കല്ലിങ്കല്‍

ആഷിക് പോസ്റ്റ് ചെയ്താല്‍ റീമയും പോസ്റ്റ് ചെയ്യും. വാട്ട് എ വണ്ടര്‍ഫുള്‍ ഡേ എന്നാണ് റീമയുടെ പോസ്റ്റ്. ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം കോമണ്‍മാനും അരവിന്ദ് കെജ്രിവാളും നില്‍ക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്വും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുരളി ഗോപി

ഹിന്ദുത്വ നിലപാടുള്ള ആളാണ് മുരളി ഗോപി എന്നാണ് പലരും പറയുന്നത്. എന്നാല്‍ കെജ്രിവാളിന്റെ വിജയത്തെ പ്രകീര്‍ത്തിക്കുകയാണ് മുരളി ഗോപി ഫേസ്ബുക്കില്‍.

സണ്ണി വെയ്ന്‍

ന്യൂജനറേഷന്‍ താരം സണ്ണി വെയ്‌ന#നും ആപ്പിന്റെ വിജയത്തില്‍ ആഹ്ലാളം പ്രകടിപ്പിച്ചു.ട്വിറ്ററിലായിരുന്നു സണ്ണി വെയ്‌ന്റെ പ്രതികരണം.

രജിത് മോഹന്‍

യുവനടന്‍ രജത് മോഹനും ഫേസ്ബുക്കില്‍ പ്രതികരിച്ചു. സാധാരണക്കാരിന്റെ ശക്തി കുറച്ച് കാണരുതെന്നാണ് രജത് എഴുതിയത്.

ബി ഉണ്ണികൃഷ്ണന്‍

ആപ്പ് ദില്ലിയില്‍ ബിജെപിയെ ആപ്പടിച്ച് ഷെഡ്ഡില്‍ കയറ്റി എന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എഴുതിയിരിക്കുന്നത്.

ഡോ ബിജു

ജനങ്ങളിലും ജനാധിപത്യത്തിലും ഉളള വിശ്വാസം നഷ്ടപ്പെടാതെയിരിക്കുന്നു- ബിജു എഴുതിയത്.

രഞ്ജിത് ശങ്കര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചരിത്രപ്രാധാന്യമുള്ള ദിനം എന്നാണ് രഢ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

English summary
How Malayalam Fil Industry reacted to Delhi Election Result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X