കേരളത്തില്‍ എത്ര അന്യസംസ്ഥാനക്കാര്‍..? സര്‍ക്കാരിന്റെ കണക്ക് കേട്ടാല്‍ ചിരിവരും!!!
തിരുവനന്തപുരം: കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കണ്ടെത്താന്‍ പറ്റുമായിക്കും. എന്നാല്‍ കേരളത്തില്‍ എത്ര അന്യ സംസ്ഥാന തൊഴിലാളികളുണ്ടെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തേണ്ട സിഥിതിയാണ്.
കാരണം നമ്മുടെ സര്‍ക്കാരിന്റെ കണക്ക് കേട്ടാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ പോലും ചിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് വച്ച് നോക്കിയാല്‍ സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളേയുള്ളൂ.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കാണിത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് കേട്ടാല്‍ മൂക്കത്ത് വിരല്‍വച്ച് പോകും!!!

എത്ര പേരുണ്ട്
പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച കണക്ക് പ്രകാരം കേരളത്തില്‍ ആകെയുള്ളത് 1,56,048 അന്യ സംസ്ഥാന തൊഴിലാളികളാണ്.

മൂന്ന് വര്‍ഷം മുമ്പ്
തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠന പ്രകാരം കേരളത്തില്‍ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇത് മൂന്ന് വര്‍ഷം മുമ്പുള്ള കണക്കാണ്.

ഇപ്പോള്‍ എത്ര?
ഇപ്പോള്‍ കേരളത്തില്‍ എത്ര ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടാകും? ഏതാണ്ട് നാല്പത് ലക്ഷം പേരുണ്ടാകും എന്നാണ് സൂചന. ചിലപ്പോള്‍ അതിലും കൂടുതലാകാനും സാധ്യതയുണ്ട്.

ബംഗാളികള്‍?
ബംഗാളികള്‍ എന്നാണ് അന്യസംസ്ഥാന തൊഴിലാളികള്‍ മൊത്തത്തില്‍ വിളിയ്ക്കപ്പെടുന്നത്. എന്നാല്‍ ഇവരില്‍ ബംഗാളികള്‍ മാത്രമല്ല ഉള്ളത്. ബിഹാറികളും അസംകാരും തുടങ്ങി പലപല ദേശക്കാരുണ്ട്.

കണക്കെടുക്കാന്‍
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മറ്റ് വിവരങ്ങളും പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം എന്നാണ് ചട്ടം. എന്നാല്‍ അധികമാരും ഇത് ചെയ്യാറില്ലെന്നതാണ് സത്യം.

എറണാകുളത്ത്
എറണാകുളം ജില്ലയില്‍ മാത്രം എട്ട് ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമ്പാവൂര്‍ ആണ് ഇവരുടെ പ്രധാന കേന്ദ്രം.

കോഴിക്കോടും പാലക്കാടും പിന്നെ തിരുവനന്തപുരവും
പാലക്കോട്, കോഴിക്കോട് തിരുവനന്തപുരം ജില്ലകളില്‍ നാല് ലക്ഷം വീതം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടത്രെ.

പിറകിലുള്ളത്
മലപ്പുറം, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു.

ഞെട്ടിപ്പിയ്ക്കുന്ന വിവരം
ഓരോ ആഴ്ചയിലും ശരാശരി ആയിരത്തി അഞ്ഞൂറാേളം അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നുണ്ടത്രെ. ഇതുപോലെ ഒരു വിഭാഗം തിരിച്ച് പോകുന്നും ഉണ്ട്.

ഒരു വിവരവും ഇല്ല
ഇങ്ങനെ കേരളത്തില്‍ എത്തുന്നവരെ കുറിച്ച് പോലീസിനോ ഭരണകൂടത്തിനോ ഒരു വിവരവും ഇല്ല. ഇങ്ങനെ എത്തുന്നവരില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഉണ്ട് എന്നതാണ് സത്യം.

ക്രിമിനലുകള്‍
കൊടും ക്രിമിനലുകള്‍ പോലും ഉണ്ട് ഇങ്ങനെ കേരളത്തിലെത്തുന്നവരില്‍. എന്നാല്‍ അവരെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications