കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എത്ര അന്യസംസ്ഥാനക്കാര്‍..? സര്‍ക്കാരിന്റെ കണക്ക് കേട്ടാല്‍ ചിരിവരും!!!

Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കണ്ടെത്താന്‍ പറ്റുമായിക്കും. എന്നാല്‍ കേരളത്തില്‍ എത്ര അന്യ സംസ്ഥാന തൊഴിലാളികളുണ്ടെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തേണ്ട സിഥിതിയാണ്.

Read Also: ബംഗാളികളെന്ന് വിളിയ്ക്കുന്ന ബംഗ്ലാദേശികള്‍, അതി ക്രൂരന്‍മാര്‍? സര്‍ക്കാര്‍ നടപടി ഫലം കാണുമോ?Read Also: ബംഗാളികളെന്ന് വിളിയ്ക്കുന്ന ബംഗ്ലാദേശികള്‍, അതി ക്രൂരന്‍മാര്‍? സര്‍ക്കാര്‍ നടപടി ഫലം കാണുമോ?

കാരണം നമ്മുടെ സര്‍ക്കാരിന്റെ കണക്ക് കേട്ടാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ പോലും ചിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വച്ച് നോക്കിയാല്‍ സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളേയുള്ളൂ.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കാണിത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് കേട്ടാല്‍ മൂക്കത്ത് വിരല്‍വച്ച് പോകും!!!

എത്ര പേരുണ്ട്

എത്ര പേരുണ്ട്

പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ച കണക്ക് പ്രകാരം കേരളത്തില്‍ ആകെയുള്ളത് 1,56,048 അന്യ സംസ്ഥാന തൊഴിലാളികളാണ്.

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പ്

തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠന പ്രകാരം കേരളത്തില്‍ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇത് മൂന്ന് വര്‍ഷം മുമ്പുള്ള കണക്കാണ്.

ഇപ്പോള്‍ എത്ര?

ഇപ്പോള്‍ എത്ര?

ഇപ്പോള്‍ കേരളത്തില്‍ എത്ര ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടാകും? ഏതാണ്ട് നാല്‍പത് ലക്ഷം പേരുണ്ടാകും എന്നാണ് സൂചന. ചിലപ്പോള്‍ അതിലും കൂടുതലാകാനും സാധ്യതയുണ്ട്.

ബംഗാളികള്‍?

ബംഗാളികള്‍?

ബംഗാളികള്‍ എന്നാണ് അന്യസംസ്ഥാന തൊഴിലാളികള്‍ മൊത്തത്തില്‍ വിളിയ്ക്കപ്പെടുന്നത്. എന്നാല്‍ ഇവരില്‍ ബംഗാളികള്‍ മാത്രമല്ല ഉള്ളത്. ബിഹാറികളും അസംകാരും തുടങ്ങി പലപല ദേശക്കാരുണ്ട്.

കണക്കെടുക്കാന്‍

കണക്കെടുക്കാന്‍

അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മറ്റ് വിവരങ്ങളും പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കണം എന്നാണ് ചട്ടം. എന്നാല്‍ അധികമാരും ഇത് ചെയ്യാറില്ലെന്നതാണ് സത്യം.

എറണാകുളത്ത്

എറണാകുളത്ത്

എറണാകുളം ജില്ലയില്‍ മാത്രം എട്ട് ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമ്പാവൂര്‍ ആണ് ഇവരുടെ പ്രധാന കേന്ദ്രം.

കോഴിക്കോടും പാലക്കാടും പിന്നെ തിരുവനന്തപുരവും

കോഴിക്കോടും പാലക്കാടും പിന്നെ തിരുവനന്തപുരവും

പാലക്കോട്, കോഴിക്കോട് തിരുവനന്തപുരം ജില്ലകളില്‍ നാല് ലക്ഷം വീതം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടത്രെ.

പിറകിലുള്ളത്

പിറകിലുള്ളത്

മലപ്പുറം, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു.

ഞെട്ടിപ്പിയ്ക്കുന്ന വിവരം

ഞെട്ടിപ്പിയ്ക്കുന്ന വിവരം

ഓരോ ആഴ്ചയിലും ശരാശരി ആയിരത്തി അഞ്ഞൂറാേളം അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നുണ്ടത്രെ. ഇതുപോലെ ഒരു വിഭാഗം തിരിച്ച് പോകുന്നും ഉണ്ട്.

ഒരു വിവരവും ഇല്ല

ഒരു വിവരവും ഇല്ല

ഇങ്ങനെ കേരളത്തില്‍ എത്തുന്നവരെ കുറിച്ച് പോലീസിനോ ഭരണകൂടത്തിനോ ഒരു വിവരവും ഇല്ല. ഇങ്ങനെ എത്തുന്നവരില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഉണ്ട് എന്നതാണ് സത്യം.

ക്രിമിനലുകള്‍

ക്രിമിനലുകള്‍

കൊടും ക്രിമിനലുകള്‍ പോലും ഉണ്ട് ഇങ്ങനെ കേരളത്തിലെത്തുന്നവരില്‍. എന്നാല്‍ അവരെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

English summary
How many Migrant workers in Kerala? Government's statistics has insufficient information.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X