കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചത് 100 കുഞ്ഞുങ്ങള്‍; യോഗത്തില്‍ ക്രിക്കറ്റ് സ്കോര്‍ തിരക്കിയും ഉറങ്ങിയും മന്ത്രിമാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
അടിയന്തര യോഗത്തില്‍ അലസമായി മന്ത്രിമാര്‍

പാട്ന: മസ്തിഷ്കജ്വര ബാധയെ തുടര്‍ന്ന് കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ നൂറിലേറെ കുട്ടികളാണ് ബീഹാറിലെ മുസഫര്‍പൂരില്‍ മരിച്ചത്. അസുഖബാധയെ തുടര്‍ന്ന് ശ്രീകൃഷ്ണ മെഡ‍ിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 83 കുട്ടികളും കേജ്രിവാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച 17 കുട്ടികളുമാണ് മരിച്ചത്. ഒട്ടേരെ കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. രോഗത്തിന്‍റെ യഥാര്‍ത്ഥകാരണം പോലും കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

<strong>ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചു</strong>ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചു

അതേസമയം, രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ സ്കോര്‍ ചോദിച്ചത് വലിയ വിവാദമായിരിക്കുകയാണ്. യോഗത്തിനിടെ മന്ത്രി സ്കോര്‍ തിരക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

bihar

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ എന്നിവര്‍കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു മംഗള്‍ പാണ്ഡെയുടെ സ്കോര്‍ അന്വേഷണം. വാര്‍ത്താ സമ്മേളനത്തിടെ 'എത്ര വിക്കറ്റുകള്‍ വീണു' എന്ന് ചോദിക്കുന്ന മന്ത്രിക്ക് കൂടെയുള്ള ഒരാള്‍ 'നാല് വിക്കറ്റുകള്‍' വീണു എന്ന മറുപടി നല്‍കുന്നതും പുറത്തുവന്ന വീഡിയോകളില്‍ വ്യക്തമാണ്.

<strong> ജോസോ, ജോസഫോ? ആര് യുഡിഎഫിന് പുറത്തുചാടും: ഒരു വിഭാഗം ഇടതുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹം</strong> ജോസോ, ജോസഫോ? ആര് യുഡിഎഫിന് പുറത്തുചാടും: ഒരു വിഭാഗം ഇടതുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹം

കഴിഞ്ഞ ദിവസം തന്നെ നടന്ന മറ്റൊരു യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി അശ്വനി കുമാര്‍ ചൗബോ ഉറങ്ങുകയാണെന്ന ആരോപണവും ശക്തമാണ്. യോഗത്തില്‍ ഹര്‍ഷ വര്‍ധന്‍ സ്ഥിതിഗതികള്‍ വിവരിക്കുന്നതിനിടയിലായിരുന്നു അശ്വനികുമാറിന്‍റെ ഉറക്കം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, താന്‍ ഉറങ്ങുകയായിരുന്നെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ ചിന്താകുലനായി ധ്യാനിക്കുകയായിരുന്നെന്നുമാണ് അശ്വിനിയുടെ പ്രതികരണം..

English summary
"How Many Wickets?": bihar minister asks in a crucial meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X