Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; ആഭരണം മാറ്റി വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കണോ? അറിയാം

കൊച്ചി: സ്വര്‍ണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. എത്ര സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കും? പരിധിക്കപ്പുറം സ്വര്‍ണം വീട്ടിലുണ്ടെങ്കില്‍ എന്ത് ചെയ്യണം, സ്വര്‍ണാഭരണം മാറ്റി പുതിയ ആഭരണം വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടതുണ്ടോ തുടങ്ങി ഒരുപിടി ചോദ്യങ്ങളാണ് സാധാരണഉയരുക. അറിയാം വിവരങ്ങള്‍...

വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവ് വ്യത്യസ്തമാണ്. എല്ലാവര്‍ക്കും തുല്യമായ അളവില്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. സ്ത്രീയ്ക്കും പുരുഷനും വിവാഹിതയായ സ്ത്രീക്കും അവിവാഹിതയ്ക്കും വ്യത്യസ്തമായ അളവിലാണ് സൂക്ഷിക്കാന്‍ സാധിക്കുക. വിവാഹിതരായ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വര്‍ണം കൈവശം കരുതാം.

gold-gst

62.5 പവന്‍ സ്വര്‍ണം വിവാഹിതരായ സ്ത്രീകള്‍ക്ക് കൈവശം കരുതാന്‍ സാധിക്കും. അതായത് 500 ഗ്രാം സ്വര്‍ണം. ഇതിന്റെ പകുതി മാത്രമേ അവിവാഹിതയായ സ്ത്രീക്ക് കൈവശം സൂക്ഷിക്കാന്‍ സാധിക്കൂ. അതേസമയം, പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണം മാത്രമേ കൈവശം കരുതാന്‍ പറ്റൂ. അതായത് 12.5 ഗ്രാം സ്വര്‍ണം. അതില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുണ്ടെങ്കില്‍ എന്ത് ചെയ്യും?

മേല്‍പ്പറഞ്ഞത് പ്രത്യേകം രേഖകളില്ലാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവാണ്. എന്നാല്‍ കൃത്യമായ രേഖയുണ്ടെങ്കില്‍ എത്ര സ്വര്‍ണവും കൈവശം കരുതാമെന്നാണ് ചട്ടം. ഇവ സംബന്ധിച്ച് ടാക്‌സ് റിട്ടേണില്‍ വിശദമായക്കണം. അല്ലെങ്കില്‍ ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കാം. രേഖ കാണിച്ചാല്‍ വിട്ടുനല്‍കും. അധികമുള്ള സ്വര്‍ണത്തിന് നികുതി ഒടുക്കേണ്ടി വരികയും ചെയ്യും.

കേരളത്തില്‍ ഒരുദിവസം ശരാശരി 250 കോടി രൂപയുടെ സ്വര്‍ണ ഇടപാട് നടക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. എല്ലാ ഇടപാടും പണം കൊടുത്ത് പുതിയ സ്വര്‍ണം വാങ്ങുന്ന രീതിയില്‍ അല്ല. കൂടുതലും പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണം വാങ്ങുന്നതാണ്. പുതിയ സ്വര്‍ണം പണം കൊടുത്ത് വാങ്ങുമ്പോള്‍ ജിഎസ്ടി കൂടിയുള്ള തുകയാണ് ഈടാക്കാറ്.

എന്നാല്‍ പഴയ സ്വര്‍ണാഭരണം മാറ്റി പുതിയത് വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് ഉത്തരം. പുതിയ സ്വര്‍ണത്തിന്റെ തുകയ്ക്ക് ജിഎസ്ടി നല്‍കണം. പണം കൊടുക്കുന്നതിന് പകരമാണ് പഴയ സ്വര്‍ണം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ആഭരണം എത്ര തുകയുടേതാണോ അതിനുള്ള ജിഎസ്ടി നല്‍കണം.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തിലെ വില 44000 രൂപയാണ്. ആഭരണം വാങ്ങുമ്പോള്‍ ഇതിനുള്ള പണിക്കൂലി കൂടി നല്‍കേണ്ടതുണ്ട്. ഒരു പവന് ഏകദേശം 3000 രൂപ വരെ പണിക്കൂലി വന്നേക്കും. ഇതിന് പുറമെ ജിഎസ്ടിയും ഈടാക്കും. വാങ്ങുന്ന സ്വര്‍ണാഭരണത്തിന്റെ വില, പണിക്കൂലി എന്നിവ ചേര്‍ന്നുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടത്. അതുകൊണ്ടുതന്നെ ഒരു പവന് 48500 രൂപ വരെ വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+