നിങ്ങളുടെ സമ്പാദ്യത്തിൽ എത്ര സ്വർണം ഉണ്ട്? ഇനി സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഈയൊരു കാര്യം
കഴിഞ്ഞ കുറച്ചധികം നാളുകളായി ആളുകൾക്കിടയിലുളള സംശയങ്ങലിലൊന്നാണ് സ്വർണം വാങ്ങാൻ ഇത് അനുയോജ്യമായ സമയം ആണോ എന്നത്. ഒരു ഘട്ടത്തിൽ സ്വർണവില പവന് 1,30000ത്തിന് മുകളിലേക്ക് വരെ എത്തി. പിന്നീട് അങ്ങോട്ട് വില ഏറിയും കുറഞ്ഞും തുടർന്നു.
ഇന്നത്തെ വിപണിവില നിലവാരം അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,05,200 രൂപയാണ് വില. പവൻ വില ഇന്ന് 120 രൂപയാണ് ഉയർന്നത്. സ്വർണം വാങ്ങാൻ നല്ല സമയം എന്നൊന്നില്ലെന്നും പക്ഷേ മറ്റ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധനായ നിഖിൽ ഗോപാലകൃഷ്ണൻ പറയുന്നു.
'' സ്വര്‍ണം വാങ്ങാന്‍ എപ്പോഴും നല്ല സമയം ആണ്. പക്ഷേ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ നിക്ഷേപത്തില്‍ എത്ര ശതമാനം സ്വര്‍ണമുണ്ട് എന്നതാണ്. ഇപ്പോള്‍ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളൊക്കെ ഉളള സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ടിരിക്കുന്നുണ്ട്. 2011 പോലുളള കാലഘട്ടമൊക്കെ നോക്കുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ വില ഇങ്ങനെ കൂടിയിട്ടില്ല. സ്വര്‍ണം എപ്പോഴും നമ്മുടെ നിക്ഷേപത്തെ സുരക്ഷിതമാക്കി വെക്കാനുളള ഒരു വസ്തുവാണ്. നമ്മുടെ ആകെയുളള സ്വത്തിന്റെ ഒരു 20 ശതമാനമൊക്കെ സ്വര്‍ണം മതി.

ഇപ്പോള്‍ സ്വര്‍ണം വാങ്ങണോ എന്ന് ചോദിക്കുമ്പോള്‍ നോക്കേണ്ട കാര്യം, നമുക്ക് മൊത്തത്തില്‍ എത്ര സ്വത്ത് ഉണ്ട്, അതില്‍ സ്വര്‍ണം എത്ര ശതമാനം ഉണ്ട് എന്നതാണ്. ഇത് കണക്കാക്കിയിട്ട് വേണം നമ്മള്‍ സ്വര്‍ണം വാങ്ങാന്‍. പലപ്പോഴും പറയും സെന്‍ട്രല്‍ ബാങ്ക് അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് പോലുളള ബാങ്കുകള്‍ ഒക്കെ സ്വര്‍ണം ഒരുപാട് വാങ്ങുന്നതാണ്. അവരിത് വാങ്ങുന്നത് സുരക്ഷയ്ക്ക് വേണ്ടിയാണ്. അല്ലാതെ ലാഭം തിരിച്ച് കിട്ടും എന്ന് കരുതിയല്ല സ്വര്‍ണം വാങ്ങുന്നത്.
നമ്മള്‍ സ്വര്‍ണം വാങ്ങുന്നത് എനിക്ക് എത്ര റിട്ടേണ്‍ കിട്ടും എന്ന് കണ്ട് കൊണ്ടാണ്. ഇപ്പോഴത്തെ ഒരു അവസ്ഥയില്‍ നമ്മുടെ സ്വത്തിന്റെ ഇരുപതോ മുപ്പതോ ശതമാനം സ്വര്‍ണം ഉണ്ടെങ്കില്‍ സ്വര്‍ണം പിന്നെയും വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇനി അതല്ലെങ്കില്‍ സ്വര്‍ണം നമ്മള്‍ വാങ്ങുന്നതില്‍ തെറ്റില്ല''.


Click it and Unblock the Notifications