Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര സ്വര്‍ണം കിട്ടി? എവിടെ സൂക്ഷിക്കുന്നു... സീക്രട്ട് നീക്കത്തിന്റെ ചുരുള്‍ തേടി; എല്ലാത്തിനും ഒറ്റ ഉത്തരം

കൊച്ചി: ഒക്ടോബര്‍ 24ന് കേരളക്കര ഞെട്ടുന്ന റെയ്ഡ് ആയിരുന്നു തൃശൂരില്‍ നടന്നത്. സ്വര്‍ണ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 74 ഇടങ്ങളില്‍ നടന്ന പരിശോധനയില്‍ 700ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു എന്നായിരുന്നു വിവരം. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കേരളത്തില്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ റെയ്ഡ് ആയും വിലയിരുത്തപ്പെട്ടു.

കണക്കില്‍പ്പെടാത്ത നിരവധി സ്വര്‍ണം കണ്ടെടുത്തു എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. 120 കിലോ സ്വര്‍ണം കണ്ടെത്തി എന്ന വാര്‍ത്തകളും വന്നിരുന്നു. റെയ്ഡില്‍ എത്ര സ്വര്‍ണം കണ്ടെത്തി, ഏതൊക്കെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന, ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാത്ത സ്ഥാപനത്തില്‍ റെയ്ഡ് നടന്നോ, പിടിച്ചെടുത്ത സ്വര്‍ണം എവിടെയാണുള്ളത്... തുടങ്ങി നിരവധി ചോദ്യങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ചിരുന്നെങ്കിലും ഒരു ഉത്തരമാണ് ലഭിച്ചത്...

gold price-gold news-1

ആലപ്പുഴ സ്വദേശി അഡ്വ. അബ്ദുല്‍ നാസര്‍ ആണ് വിവരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഏതെല്ലാം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്, ഈ സ്ഥാപനങ്ങള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടോ, രജിസ്‌ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയോ, ഏത് സ്ഥാപനങ്ങളിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്, എത്ര സ്വര്‍ണം കണ്ടെടുത്തു, ഇവ എവിടെ സൂക്ഷിക്കുന്നു, പിഴ ചുമത്തിയോ തുടങ്ങിയ കാര്യങ്ങളിലെ പ്രതികരണമാണ് തേടിയത്.

കൂടാതെ, റെയ്ഡില്‍ പങ്കെടുത്തവര്‍ ജിഎസ്ടി ഉദ്യോഗസ്ഥരാണോ, പുറത്തുനിന്നുള്ളവര്‍ പങ്കെടുത്തിരുന്നോ, ഉണ്ടെങ്കില്‍ എത്ര പേരുണ്ടായിരുന്നു, പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ ജിഎസ്ടി വകുപ്പ് നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും നാസര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് മറുപടി ലഭിച്ചത്.

ജിഎസ്ടി നിയമം 2017- 158 വകുപ്പിന്റെ പരിധിയില്‍ വരുന്നതിനാല്‍ വിവരങ്ങള്‍ നല്‍കുന്നതിന് പരിമിതിയുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അതീവ രഹസ്യമായിട്ടാണ് റെയ്ഡിനുള്ള ഒരുക്കം നടത്തിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിനോദ യാത്ര പോകുന്ന രീതിയിലായിരുന്നുവത്രെ ഉദ്യോഗസ്ഥര്‍ റെയ്ഡിന് തയ്യാറായത്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില വന്‍തോതില്‍ ഉയരുകയാണ്. എല്ലാ ദിവസവും വില കൂടുന്നു എന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ നിന്നുള്ള വിവരം. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപ കൂടി. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 58400 രൂപയും ഗ്രാമിന് 7300 രൂപയുമാണ് പുതിയ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6020 രൂപയിലെത്തി.

ആഗോള വിപണിയിലും സ്വര്‍ണവില കൂടുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. യുക്രൈന്‍-റഷ്യ പോര് പുതിയ ദിശയിലേക്ക് മാറിയതാണ് ഇപ്പോഴുള്ള വിലക്കയറ്റത്തിന് കാരണം. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 63000 രൂപ ചെലവ് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+