കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാനര്‍ പിടിക്കാന്‍ മതിയോ സ്ത്രീകള്‍...? സിപിഎം സംസ്ഥാന സമിതിയില്‍ എത്രപേരുണ്ട്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയ സംസ്ഥാന സമ്മേളനം എന്നായിരിക്കും ആലപ്പുഴയില്‍ നടന്ന സിപിഎം സമ്മേലനത്തെ ചരിത്രം വിലയിരുത്തുക. എന്നാല്‍ അതിനപ്പുറത്തേക്ക് സിപിഎം സമ്മേളനങ്ങള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

സ്ത്രീ സുരക്ഷക്കും, സ്ത്രീ പ്രാതിനിധ്യത്തിനും മുന്‍ഗണന നല്‍കുന്ന പുരോഗമന പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സിപിഎമ്മില്‍ സ്ത്രീ പ്രാതിനിധ്യം എത്രത്തോളമുണ്ട്? വിപ്ലവ തിരുവാതിര കളിക്കാനും പ്രകടനത്തിന് മുന്നില്‍ ബാനര്‍ പിടിക്കാനും മാത്രം മതിയോ സിപിഎമ്മിന് സ്ത്രീകള്‍? ഏതെങ്കിലും ഏരിയ സെക്രട്ടറി സ്ഥാനത്തെങ്കിലും ഒരു വനിത സഖാവുണ്ടോ...?

സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയില്‍ ഒഴിച്ച ഒരു സ്ഥാനം ഒഴിവാക്കിയാല്‍ 87 അംഗങ്ങളാണ് ഉള്ളത്. അതില്‍ എത്ര സ്ത്രീകളുണ്ട്... കൃത്യം എണ്ണം പറയാം. 11 പേര്‍ മാത്രം. ഇവരില്‍ എത്ര പേര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും അടുത്ത കേന്ദ്ര കമ്മിറ്റിയിലും ഇടം നേടും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

സംസ്ഥാന സമിതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ 15 പേരില്‍ ഒരു സത്രീ മാത്രമാണുള്ളത്. സിപിഎം സംസ്ഥാന സമിതിയിലെ വനിതകള്‍ ഇവരാണ്

പികെ ശ്രീമതി

പികെ ശ്രീമതി

സിപിഎമ്മിന്റെ കേരളത്തിലെ പ്രമുഖ നേതാവാണ് പികെ ശ്രീമതി. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. ഇപ്പോള്‍ കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭംഗം.

എംസി ജോസഫൈന്‍

എംസി ജോസഫൈന്‍

സിപിഎം സംസ്ഥാന സമിതിയിലെ കടുത്ത വിഎസ് പക്ഷ നേതാവായിരുന്നു എംസി ജോസഫൈന്‍. എറണാകുളത്ത് നിന്നുള്ള നേതാവാണ്.

കെകെ ശൈലജ

കെകെ ശൈലജ

പേരാവൂര്‍ എംഎല്‍എ ആണ് കെകെ ശൈലജ. സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പി മോഹനന്റെ ഭാര്യ.

എന്‍കെ രാധ

എന്‍കെ രാധ

കഴിഞ്ഞ സംസ്ഥാന സമിതിയിലും എന്‍കെ രാധ അംഗമായിരുന്നു. ഇത്തവണത്തെ സമിതിയിലും നിലനിര്‍ത്തി.

പി സതീദേവി

പി സതീദേവി

വടകരയില്‍ നിന്നുള്ള സിപിഎം എംപി ആയിരുന്നു പി സതീദേവി. എന്നാല്‍ പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു.കഴിഞ്ഞ സംസ്ഥാന സമിതിയിലും അംഗമായിരുന്നു.

പികെ സൈനബ

പികെ സൈനബ

സിപിഎം വനിത നേതൃത്വത്തിലെ ഏഖ മുസ്ലീം സാന്നിധ്യം. മലപ്പുറം ജില്ലക്കാരിയാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു.

കെപി മേരി

കെപി മേരി

എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കെപി മേരി. കഴിഞ്ഞ സംസ്ഥാന സമിതിയിലും അംഗമായിരുന്നു.

സിഎസ് സുജാത

സിഎസ് സുജാത

ആലപ്പുഴയില്‍ നിന്നുള്ള ശക്തയായ നേതാവാണ് സിഎസ് സുജാത. മുന്‍ എംപായണ്. കഴിഞ്ഞ സമിതിയിലും അംഗം.

ജെ മേഴ്‌സിക്കുട്ടിയമ്മ

ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലത്ത് നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവാണ്. 1987 ലപം 1996 ലും കുണ്ടറയില്‍ നിന്നുള്ള എംഎല്‍എ ആിരുന്നു

ടിഎന്‍ സീമ

ടിഎന്‍ സീമ

കേരളത്തില്‍ നിന്നുളള സിപിഎമ്മിന്റെ രാജ്യസഭാംഗം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഖാന പ്രസിഡന്റം ദേശീയവൈസ് പ്രസിഡന്റും ആണ്. കഴിഞ്ഞ സമിതിയില്‍ അംഗം.

സൂസന്‍ കോടി

സൂസന്‍ കോടി

ഇത്തവണ സംസ്ഥാന സമിതിയില്‍ പുതിയതായി ഉള്‍പ്പടുത്തിയ ഏകെ വനിത അംഗമാണ് സൂസന്‍ കോടി. കൊല്ലത്ത് നിന്നുള്ള നേതാവാണ്.

English summary
How much is the representation for women in CPM state committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X