Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടനേയും മമ്മൂക്കയേയും തെറി വിളിക്കാൻ വരട്ടെ.. പ്രഭാസ് നൽകിയ തുക ഇത്ര, മന്ത്രി പറഞ്ഞത് കള്ളം?

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് ചെറിയ തുകയൊന്നും പോര. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പല മേഖലകളില്‍ നിന്നും കേരളത്തിന് സഹായം എത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സിനിമാ മേഖലയും കേരളത്തെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്.

എന്നാല്‍ മലയാളത്തിലെ താരങ്ങളുടെ സംഭാവന കുറഞ്ഞ് പോയെന്ന് പൊതുവേ ആക്ഷേപമുണ്ട്. മന്ത്രി കടകംപള്ളി അടക്കം അക്കാര്യം വിമര്‍ശനമായി ഉന്നയിക്കുകയും ചെയ്തു. തെലുഗ് സൂപ്പര്‍താരം പ്രഭാസ് 1 കോടി കേരളത്തിന് നല്‍കിയെന്നും കടകംപള്ളി പറയുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ 1 കോടി പ്രഭാസ് സംഭാവന ചെയ്തിട്ടുണ്ടോ?

രാജാക്കന്മാരുടെ സംഭാവന

രാജാക്കന്മാരുടെ സംഭാവന

മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം കോടികള്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങള്‍ പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കിയ തുക കുറഞ്ഞ് പോയെന്ന് കടകംപള്ളി മാത്രമല്ല, നടി ഷീലയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് 25 ലക്ഷമാണ്.

കുറഞ്ഞ് പോയെന്ന് വിമർശനം

കുറഞ്ഞ് പോയെന്ന് വിമർശനം

ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ മമ്മൂട്ടി നല്‍കിയതാവട്ടെ പതിനഞ്ച് ലക്ഷവും. മകന്‍ ദുല്‍ഖറിന്റെ പത്ത് ലക്ഷം കൂടി കണക്കിലെടുത്താല്‍ ആകെ 25 ലക്ഷം. 25 ലക്ഷത്തില്‍ കൂടുതല്‍ മലയാളത്തിലെ ഒരു താരവും സംഭാവന ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം അന്യഭാഷയിലെ താരങ്ങള്‍ കോടികള്‍ വരെ സംഭാവന ചെയ്തിട്ടുമുണ്ട്.

മന്ത്രിയുടെ വിമർശനം

മന്ത്രിയുടെ വിമർശനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി സംഭാവന ചെയ്ത പ്രഭാസിനെ കണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ പഠിക്കണം എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു സിനിമയ്ക്ക് മൂന്ന് കോടി വരെ പ്രതിഫലം വാങ്ങുന്ന നടന്മാര്‍ നമ്മുടെ നാട്ടിലുണ്ടെന്നും കടകംപള്ളി പറയുകയുണ്ടായി.

ഒരു കോടിയല്ല, 25 ലക്ഷം

ഒരു കോടിയല്ല, 25 ലക്ഷം

എന്നാല്‍ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് മന്ത്രി പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നതും തെറ്റായ വിവരമാണ് എന്നാണിപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഒരു കോടിയല്ല, 25 ലക്ഷം രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാഹുബലി ഹീറോ പ്രഭാസ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യൽ മീഡിയ പ്രചാരണം

സോഷ്യൽ മീഡിയ പ്രചാരണം

പ്രഭാസ് ഒരു കോടി രൂപ നല്‍കിയെന്ന തരത്തില്‍ തെറ്റായ വാര്‍ത്ത വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പ്രഭാസ് ഫാന്‍സ് പേജുകളിലും മറ്റുമാണ് താരം ഒരു കോടി സംഭാവന ചെയ്തുവെന്ന് പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ചില മാധ്യമങ്ങളും അത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു.

വ്യക്തത വരുത്തി നിർമ്മാതാവ്

വ്യക്തത വരുത്തി നിർമ്മാതാവ്

എന്നാല്‍ ഓഗസ്റ്റ് പത്തൊന്‍പതിന് തന്നെ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് തെലുഗ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ എസ്‌കെഎന്‍ വ്യക്തത വരുത്തിയിരുന്നു. റിബല്‍ സ്‌ററാര്‍ പ്രഭാസ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു എന്നാണ് അന്ന് എസ്‌കെഎന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    പ്രളയക്കെടുതിയില്‍ കൈത്താങ്ങായി താരങ്ങള്‍ | OneIndia Malayalam
    സഹായ പ്രവാഹം

    സഹായ പ്രവാഹം

    യുവതാരം വിജയ് ദേവരുകൊണ്ടയാണ് ആദ്യമായി കേരളത്തിന് സഹായവുമായി മുന്നോട്ട് വന്ന തെലുഗ് താരം. 5 ലക്ഷമാണ് താരത്തിന്റെ സംഭാവന. പിന്നാലെ നാഗാര്‍ജുനയും ഭാര്യ അമലയും ചേര്‍ന്ന് 28 ലക്ഷം, മഹേഷ് ബാബു 25 ലക്ഷം, അല്ലു അര്‍ജുന്‍ 25 ലക്ഷം, ചിരഞ്ജീവി 25 ലക്ഷം, രാംചരണ്‍ 25 ലക്ഷം, ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം എന്നിങ്ങനെ സഹായം നീളുന്നു.

    ട്വീറ്റ് വായിക്കാം

    എസ്കെഎൻ ട്വീറ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+