തെക്കൻ കേരളം തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചു; 39 മണ്ഡലങ്ങളിൽ പക്ഷേ യുഡിഎഫിന് സംഭവിച്ചത് ഇതാണ്
തിരുവനന്തപുരം; തെക്കൻ കേരളത്തിൽ നാല് ജില്ലകളിലായി 39 മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ 2016 ൽ 32 സീറ്റിലായിരുന്നു എൽഡിഎഫ് വിജയിച്ചത്. അതേസമയം യുഡിഎഫ് ആകട്ടെ വെറും ആറ് സീറ്റിൽ തുടങ്ങി. ബിജെപി ഒരു സീറ്റും വിജയിച്ചു.
ഇത്തവണ തെക്കൻ ജില്ലയിൽ കൂടുതൽ അട്ടിമറികൾ ഉണ്ടാകുമെന്നും ഇവിടങ്ങളിലെ മുന്നേറ്റത്തിലൂടെ അധികാരം പിടിക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. തങ്ങളുടെ സീറ്റുകൾ വർധിപ്പിക്കാമെന്ന പ്രതീക്ഷ ബിജെപിയും പുലർത്തി. എന്നാൽ സംഭവിച്ചതോ? ഇങ്ങനെ
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

14 ൽ 10
കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയിൽ ആകെയുള്ള 14 സീറ്റുകളിൽ 10 സീറ്റുകളായിരുന്നു ഇടത് മുന്നണിക്ക് ലഭിച്ചത്. മൂന്ന് സീറ്റുകളിൽ യുഡിഎഫും നേമത്ത് ബിജെപിയും ജയിച്ചു. ഇക്കുറി കുറഞ്ഞത് 9 സീറ്റുകൾ വരെ എൽഡിഎഫ് ഉറപ്പിച്ചിരുന്നുവെങ്കിലും പാർട്ടി നേതൃത്വത്തെ പോലും അമ്പരപ്പിച്ചുള്ള വിജയമാണ് ഇടതുമുന്നണി ഇവിടെ നേടിയത്.

എൽഡിഎഫ് വിജയം
14 ൽ 13 ഉം പിടിച്ച് കൊണ്ടായിരുന്നു എൽഡിഎഫ് വിജയം. യുഡിഎഫിനവ്‍റെ കോട്ടകൾ എന്നറിയിപ്പെടുന്ന മണ്ഡലങ്ങളിൽ പോലും ഇടതുമുന്നണിയാണ് ജയിച്ചത്. ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല, വാമനപുരം, പാറശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, കഴക്കൂട്ടം എന്നിവയാണ് എൽഡിഎഫിന് ലഭിച്ചത്. കോവളം മാത്രമാണ് യിഡിഎഫിന് ലഭിച്ചത്. നേമത്തെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തുവെന്നതും ഇടതുപക്ഷ വിജയത്തിന് തിളക്കം കൂട്ടി.

രണ്ട് സീറ്റ് നഷ്ടം
അതേസമയം കഴിഞ്ഞ തവണ തൂത്തുവാരിയ കൊല്ലം ജില്ലയിൽ ഇത്തവണ എൽഡിഎഫിന് രണ്ട് സീറ്റ് നഷ്ടമായി. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം, കൊട്ടാരക്കര, പത്തനാപുരം,പുനലൂര്‍, കുന്നത്തൂര്‍, ചവറ എന്നിവയാണ് എൽഡിഎഫിന് ലഭിച്ചത്. കുണ്ടറയും കരുനാഗപ്പള്ളിയും യുഡിഎഫ് പിടിച്ചെടുത്തു. ഇടതുതരംഗത്തിനിടയിലും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഇടതുപക്ഷത്തിന് തിരിച്ചടിയായി.
Recommended Video


അഞ്ചിൽ അഞ്ചും
പത്തനംതിട്ടയിൽ അഞ്ചിൽ അഞ്ചും നേടി അട്ടിമറി വിജയം നേടാനും ഇടതുമുന്നണിക്ക് കഴിഞ്ഞു.2016 ല്‍ നാല് മണ്ഡലങ്ങളിലായിരുന്നു ഇടതുമുന്നണി വിജയിച്ചിരുന്നത്. തിരുവല്ല, റാന്നി, ആറന്മുള, അടൂര്‍ എന്നിവയായിരുന്നു നേടിയത്. പിന്നീട് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം പിടിച്ചെടുക്കുകയായിരുന്ന.

ആലപ്പുഴയിലും
2016 ലെ ജനവിധിയാണ് ആലപ്പുഴയിൽ ആവർത്തിച്ചത്. ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. രമേശ് ചെന്നിത്തല മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി. അതേസമയം 2019 ൽ യുഡിഎഫ് പിടിച്ചെടുത്ത അരൂർ ഉൾപ്പെടെ തിരിച്ചെടുത്തുകൊണ്ടായിരുന്നു എൽഡിഎഫ് വിജയം. ഇവിടെ ഗായിക ദലീമയാണ് വിജയിച്ചത്.












Click it and Unblock the Notifications