Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് 1 പവനെങ്കിലും വാങ്ങാൻ എത്ര കൊടുക്കണം? വില കൂടാതെ പണിക്കൂലിയും ജിഎസ്ടിയും, കൈ പൊള്ളും!

ഒരു തരിയെങ്കിലും സ്വര്‍ണം ഇല്ലാത്തൊരു വിവാഹം സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തവരാണ് മിക്ക മലയാളികളും. വിവാഹം പ്ലാന്‍ ചെയ്തിരിക്കുന്നവരുടെയെല്ലാം ചങ്കില്‍ തീ കോരിയിടുന്ന തരത്തിലാണ് എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ വില കുതിച്ച് കയറുന്നത്. ഒരു പവന്‍ സ്വര്‍ണം പോലും സ്വന്തമാക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ കടമ്പയായി മാറിയിരിക്കുന്നു.

സ്വര്‍ണ വില ഓരോ ദിവസം കഴിയുന്തോറും മുകളിലേക്ക് അല്ലാതെ താഴേക്ക് ഇറങ്ങുന്ന ലക്ഷണം കാണിക്കുന്നില്ല. സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് വില 91040 രൂപയായി. അതായത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കണം എങ്കില്‍ പണിക്കൂലി അടക്കം ഒരു ലക്ഷത്തിന് മുകളില്‍ നല്‍കിയാലേ പറ്റൂ.

സ്വര്‍ണ്ണക്കട്ടിയില്‍ നിന്നും കോയിനുകളില്‍ നിന്നും വ്യത്യസ്തമായി എങ്ങനെയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് വില കണക്കാക്കുന്നത് എന്ന് നോക്കാം. സ്വര്‍ണാഭരണങ്ങള്‍ക്ക് വില കണക്കാക്കുമ്പോള്‍ അതില്‍ പണിക്കൂലി കൂടി ഉള്‍പ്പെടുന്നുണ്ട്. അത് കൂടാതെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഉണ്ട്. നിലവിലെ പവന്‍ വില വെച്ച് നോക്കിയാല്‍ ഇതെല്ലാം ചേര്‍ന്ന് വരുമ്പോള്‍ 1 ലക്ഷം കടക്കുമെന്നുറപ്പാണ്.

gold

ആഭരണങ്ങള്‍ക്കുളള പണിക്കൂലി ആരംഭിക്കുന്നത് 5 ശതമാനത്തില്‍ നിന്നാണ്. ആഭരണത്തിലെ ഡിസൈന്‍ അനുസരിച്ച് ഇത് കൂടി പത്തും ഇരുപതും മുപ്പതും ശതമാനവും ആകാം. വിവാഹ ആഭരണങ്ങള്‍ സാധാരണ പല വിധത്തിലുളള ഡിസൈനുകളില്‍ ഉളളതായിരിക്കും. ഇത്തരം ആഭരണങ്ങള്‍ക്ക് പണിക്കൂലിയും ഉയര്‍ന്നത് ആയിരിക്കും. മാത്രമല്ല ആഭരണങ്ങളുടെ വലുപ്പം അനുസരിച്ചും പണിക്കൂലിയില്‍ മാറ്റം വരും. അതുകൊണ്ട് തന്നെയാണ് വിവാഹം കാത്തിരിക്കുന്നവര്‍ക്ക് സ്വര്‍ണ വിലയിലെ ഉയര്‍ച്ച വലിയ ഇരുട്ടടിയാകുന്നതും.

ഇപ്പോഴത്തെ സ്വര്‍ണവില അനുസരിച്ച് നോക്കുകയാണെങ്കില്‍ 5 ശതമാനം പണിക്കൂലിയുളള 1 പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 3 ശതമാനം ജിഎസ്ടിയും ഹാള്‍ മാര്‍ക്കിംഗ് ചാര്‍ജ് ആയ 54 രൂപയും കൂടി ചേരുമ്പോള്‍ 1 ലക്ഷത്തിലേക്ക് വില എത്തും. ഇനി പത്ത് ശതമാനം പണിക്കൂലി വരുന്ന ആഭരണമാണ് വാങ്ങുന്നതെങ്കില്‍ 1 പവന് വില 1 ലക്ഷം കടക്കും. ചുരുക്കിപ്പറഞ്ഞാല്‍ വില റോക്കറ്റ് പോലെ കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് വിവാഹാവശ്യത്തിനുളള സ്വര്‍ണം വാങ്ങുക എന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+