കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ കൊല: നിനോയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല നടത്തിയ നിനോ മാത്യു തന്റെ തയ്യാറെടുപ്പുകള്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ കാര്യങ്ങള്‍ നടത്തിയിരുന്നെങ്കില്‍ തെളിവുകളില്ലാത്ത ഒരു കൊലപാതക കേസായി ഇതും അവസാനിച്ചേനെ.

ബേസ് ബോള്‍ ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താം എന്നത് നേരത്തെ എടുത്ത തീരുമാനമാണ്. ഇതിനായി ബേസ് ബോള്‍ ബാറ്റ് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വാങ്ങി സൂക്ഷിച്ചു. ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ബാഗില്‍ കൊള്ളുന്ന വലുപ്പത്തില്‍ മുറിച്ച് ചെറുതാക്കി.

Attingal Murder

ഹോളിവുഡ് ത്രില്ലറുകളെ ഏറെ ഇഷ്ടപ്പെടുന്ന നിനോക്ക് അത്തരം സിനിമകളില്‍ നിന്ന് തന്നെയാണ് ബേസ് ബോള്‍ ബാറ്റ് ഒരു നല്ല ആയുധമാണെന്ന വിവരം ലഭിച്ചത്. എങ്ങനെ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കാം എന്ന കാര്യവും പഠിച്ചത് സിനിമ വഴിയാകുമെന്ന് പോലീസ് കരുതുന്നു.

വിരലടയാളം പതിയാതിരിക്കാന്‍ നേരത്തെ തന്നെ ഗ്ലൗസ് വാങ്ങി തയ്യാറാക്കി വച്ചിരുന്നു. പോലീസ് നായ മണം പിടിച്ച് പിന്തുടരാതിരിക്കാനും ആക്രമിക്കാനും ആയി മുളക് പൊടിയും വാങ്ങി സൂക്ഷിച്ചു.

വീടുകയറിയുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നത് എന്നതിനാല്‍, വസ്ത്രത്തില്‍ രക്തം വീഴാനുള്ള സാധ്യതയും നിനോ മുന്‍കൂട്ടി കണ്ടിരുന്നു. കൊല നടത്തിയതിന് ശേഷം ധരിക്കാനുള്ള വസ്ത്രവും നിനോ ബാഗിനുള്ളില്‍ കരുതിയിരുന്നു. മാത്രമല്ല പുതിയ ചെരുപ്പും കൃത്യം നടത്താനായി വാങ്ങിവച്ചു.

വീട്ടില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാനുള്ള വഴികള്‍ വാട്ട്‌സ് ആപ്പ് വഴി അനുശാന്തി അയച്ചുകൊടുത്തിരുന്നു. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ ആക്രമിച്ചതില്‍ വന്ന പിഴവാണ് കേസില്‍ ഇത്തരമൊരു വഴിത്തിരിവിന് കാരണമായത്. ലിജീഷ് വെട്ടുകൊണ്ട് പുറത്തേക്കിറങ്ങി ആളെ കൂട്ടിയില്ലെങ്കില്‍ കൊലപാതക വിവരം പുറത്തറിയാന്‍ ഏറെ സമയം എടുത്തേനെ.

English summary
How Nino Mathew planned Attingal twin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X