• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊടി സുനി അളിയനാണോ.. ഉളുപ്പുണ്ടോ പിഎം മനോജേ.. സിപിഎം നേതാവിന് ഫേസ്ബുക്കില്‍ പൊങ്കാലയും തെറിവിളിയും!!

  • By Kishor

വിട്ടയക്കുന്നു എന്ന് പച്ചക്കള്ളം പറയുന്നവര്‍ക്ക് ശിക്ഷാ ഇളവ് അല്ല വിട്ടയക്കല്‍ എന്നും കൊടി സുനിയും കാക്ക ഷാജിയും പേട്ട ദിനേശനുമടക്കം ജീവപര്യന്തക്കാരായ ഒരാള്‍ക്കും 14 കൊല്ലം തടവില്‍ കഴിയാതെ ഒരു ഇളവും കിട്ടില്ല എന്നും ബോധ്യമില്ലാഞ്ഞിട്ടല്ല. - ടി പി വധക്കേസ് പ്രതികളും നിസാമും അടക്കമുള്ള തടവ് പുള്ളികള്‍ക്കുള്ള ശിക്ഷ ഇളവിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് പി എം മനോജ്.

Read Also: ശിക്ഷ ഇളവ്: നിസാമിന്റെ പേര് ഉള്‍പ്പെടുത്തിയത് പിണറായി സര്‍ക്കാര്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Read Also: ടിപിയെ കൊന്നവർക്കും നിസാമിനും ഇളവ്.. ആ ലിസ്റ്റില്‍ ഗോവിന്ദച്ചാമിയെ വിട്ടുപോയോ.. തെണ്ടിത്തരമെന്ന് സോഷ്യല്‍ മീഡിയ!!!

പിന്നെയും പറയുന്നു.

പിന്നെയും പറയുന്നു.

കൊടി സുനിയെ വിടുന്നുണ്ടെങ്കില്‍ രാഷ്ട്രീയവും ജോലിയും ഉപേക്ഷിക്കും. ഇല്ലെങ്കില്‍ തെറി വിളി സംഘികള്‍ എന്തു ചെയ്യും? - ഇതാണ് പി എം മനോജ് വീണ്ടും ഫേസ്ബുക്കിലിട്ട പോസ്റ്റ്. ഇതിനും വലിയ പൊങ്കാല തന്നെയാണ് ഫലം.

കൊടി സുനിക്കെന്താ കൊമ്പുണ്ടോ

കൊടി സുനിക്കെന്താ കൊമ്പുണ്ടോ

ഈ കൊടി സുനിക്ക് മാത്രം എന്താ പ്രത്യേകത? പുള്ളിയുടെ കാര്യം മാത്രം അല്ലല്ലോ പത്രക്കാര്‍ പറഞ്ഞത്.. പിന്നെ ഇനി ഇത് മാത്രം തെളിയിക്കുന്നത് എന്തിനാ?

വളിച്ച കോമഡിയടിക്കാതെ പോടേ

വളിച്ച കോമഡിയടിക്കാതെ പോടേ

മണ്ടയില്ലാത്ത തെങ്ങിന്റെ കെട്ടി പിടിച്ച് തെങ്ങിലേ തേങ്ങ ഒക്കെ എന്റെ തലയില്‍ വീണോട്ടേ എന്ന് ഇന്നച്ചന്‍ പറഞ്ഞ പോലുള്ള വളിച്ച കോമഡി അടിക്കാതെ പോയി കിടന്ന് ഉറങ്ങ് സഖാവേ.

ചുമ്മാ കിടന്ന് അലക്കാതെ

ചുമ്മാ കിടന്ന് അലക്കാതെ

മുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തി വ്യക്തമായി കാര്യങ്ങള്‍ പറയുക.. നിസ്സാം ഉള്‍പ്പെടുന്ന ഒരു ലിസ്റ്റ് ഉണ്ടെങ്കില്‍ അത് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക.ഈ നിസ്സാര കാര്യം ചെയ്യാതെ ഫെയ്‌സ്ബുക്കില്‍ കിടന്ന് ഈ അലക്ക് നടത്തിയിട്ട് എന്ത് കാര്യം .സംഘികളുടെ തെറി വിളി കേട്ട് നിങ്ങള്‍ മടുക്കും അത്ര തന്നെ

ഇനി വിടാന്‍ പറ്റില്ലല്ലോ

ഇനി വിടാന്‍ പറ്റില്ലല്ലോ

ഇനി എങ്ങനെ വിടും സാര്‍? അതല്ലേ ഗവര്‍ണര്‍ തിരിച്ചയച്ചത്..താങ്കള്‍ ഒരു കാര്യം മനസിലാക്കണം ദേശാഭിമാനിയില്‍ എന്ത് വേണേല്‍ എഴുതാം അത് വായിക്കുന്നത് അന്തം കമ്മികള്‍ മാത്രീ പക്ഷെ തങ്ങളുടെ ഫേസ്ബുക് പോസ്റ്റ് എല്ലാരും വായിക്കും അത് ഓര്‍ത്താല്‍ ഇത്തരം മണ്ടത്തരങ്ങള്‍ ഒഴുവാക്കാം.

രണ്ടും രണ്ടാണെന്ന്

രണ്ടും രണ്ടാണെന്ന്

വിട്ടയക്കലും ശിക്ഷാ ഇളവും രണ്ടാണെന്നും കൊടി സുനിക്ക് 14 വര്‍ഷത്തിന് മുമ്പ് വിട്ടുതല്‍ നല്‍കാന്‍ ഒരാളും ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും നല്ല ബോധ്യമുണ്ട്. മഞ്ഞ മാധ്യമ സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത തന്റേടവും അന്തസ്സും ആത്മാഭിമാനവുള്ള മാധ്യമ പ്രവര്‍ത്തകര്‍ അതാണ് പറയേണ്ടത്. - ദേശാഭിമാനി എഡിറ്ററായ പി എം മനോജിന്റെ കണ്ണില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കാണ് കുഴപ്പം.

മനസിലാകാത്തത് കൊണ്ടാണത്രെ

മനസിലാകാത്തത് കൊണ്ടാണത്രെ

കൊടി സുനിയെ വിട്ടയക്കാന്‍ ഒരാളും തീരുമാനിച്ചിട്ടില്ല. എല്ലാ ജയിലുകളിലുമുള്ള തടവുകാരില്‍ നിന്ന് കൊടി സുനിയെ മാറ്റിനിര്‍ത്താന്‍ നിയമപരമായ കാരണങ്ങളുമില്ല. മാധ്യമപ്രവര്‍ത്തകനായ മഞ്ഞ മനസ്‌കര്‍ക്ക് വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകാത്തത് മറ്റുള്ളവരുടെ കുറ്റമല്ല. - മനോജ് പറയുന്നത് പ്രകാരം എല്ലാം മനസിലാകുന്ന ഒരാളെയുള്ളൂ, മനോജ് തന്നെ.

മനോജ് അന്ന് പറഞ്ഞത്

മനോജ് അന്ന് പറഞ്ഞത്

ശിക്ഷായിളവ് നല്‍കുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമും ഉണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് വന്നപ്പോള്‍ പി എം മനോജ് പറഞ്ഞത് ഇങ്ങനെയാണ് - താങ്കളും ഒരു മാധ്യമപ്രവര്‍ത്തകന്‍ അല്ലേ. കൊടി സുനിയെ വിടാന്‍ തീരുമാനിച്ചു എന്ന് തെളിയിക്കൂ. ആ നിമിഷം ഞാന്‍ താങ്കളുടെ രാഷ്ട്രീയം സ്വീകരിക്കും. അത് എത്ര നാറിയതാണെങ്കിലും.

മനോജിന് പൊങ്കാല

മനോജിന് പൊങ്കാല

മാധ്യമപ്രവര്‍ത്തകരെയും ചോദ്യം ഉന്നയിക്കുന്ന മറ്റുള്ളവരെയും അനാവശ്യം പറഞ്ഞ് ആളാകാന്‍ ശ്രമിച്ച പി എം മനോജിനെ സോഷ്യല്‍ മീഡിയയില്‍ കൊന്ന് കൊലവിളിക്കുകയാണ് ആളുകള്‍. ഇനിയിപ്പോള്‍ ജനങ്ങളളെ ബോധ്യപ്പെടുത്താന്‍ വെല്യ പാടാ മനോജ് എന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ കേട്ടാലറക്കുന്ന ചീത്തയാണ് പറയുന്നത്.

വ്യക്തിപരമായ അധിക്ഷേപം

വ്യക്തിപരമായ അധിക്ഷേപം

എടാ പരമ ഊളെ, മനോജെ നിന്റെ ഈ നാറിയ അക്കൗണ്ട് ഒന്ന് ഡീ ആക്ടിവേറ്റ് ചെയ്ത് പോയിത്തരാമോ? മനുഷ്യനെ വെറുപ്പിക്കാനായിട്ട് ഓരോ .... ഇവനൊന്നും ഉളുപ്പെന്ന ഒന്നില്ലല്ലോ ദൈവമേ... ചേട്ടാ ഭരണം കയ്യിലില്ലേ.. കള്ളത്തരം പറയുന്നവര്‍ക്കെതിരെ കേസെടുക്കൂ - എന്നിങ്ങനെ പോകുന്നു പി എം മനോജിന്റെ പോസ്റ്റിലെ പ്രതികരണങ്ങള്‍.

കളിയാക്കലുകള്‍

കളിയാക്കലുകള്‍

ജനകീയ സര്‍ക്കാരിന് വീണ്ടും വീഴ്ച പറ്റിയതായി അറിയുന്ന ഒരു പാവം അണി. സത്യമെല്ലാം അറിഞ്ഞിട്ടും അയാള്‍ തന്റെ ന്യായീകരണ തൊഴിലുമായി മുന്നോട്ട് പോകുകയാണ് സൂര്‍ത്തുക്കളേ, മുന്നോട്ട് പോകുകയാണ് - പി എം മനോജിനെ കളിയാക്കുന്ന മറ്റൊരു കമന്റ്.

നാണയമുണ്ടോ ചേട്ടാ

നാണയമുണ്ടോ ചേട്ടാ

പോട്ടെ മനോജേ ഒരു തെറ്റ് ഏത് ചെറ്റക്കും പറ്റും. നാണയമുണ്ടോ ചേട്ടാ. പൊട്ടാ ഇങ്ങനെ ന്യായീകരിച്ചാല്‍ കുറെ അന്തമില്ലാത്ത അന്തം കമ്മികള്‍ വിശ്വസിക്കും... സത്യം ഞങ്ങള്‍ മനസിലാക്കികഴിഞ്ഞു. കള്ളം പറയാനും തിന്നാനും മാത്രം വായതുറക്കുന്ന ഒരു മരമോന്തന്‍ ആണീ സിഐഡി. - ഇങ്ങനെ പോകുന്നു മറ്റ് അഭിനന്ദനങ്ങള്‍.

ആഘോഷിക്കുന്നവരുമുണ്ട്

ആഘോഷിക്കുന്നവരുമുണ്ട്

കൊടി സുനി അടക്കമുള്ള ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള പട്ടിക പുറത്ത് വന്നതിനെ ആഘോഷിക്കുന്ന സഖാക്കളും ഉണ്ട് എന്നതാണ് സത്യം. ലല്ലുവിന്റെ പോസ്റ്റിന് കീഴെ ഒരാള്‍ പറഞ്ഞത് നിങ്ങള്‍ക്ക് അവര്‍ ക്രിമിനലുകള്‍ ആയിരിക്കും ഞങ്ങള്‍ക്ക് ധീരസഖാക്കള്‍ ആണെന്നാണ്. എന്നാല്‍ മാലയിട്ട് സ്വീകരിക്ക് എന്ന് ലല്ലു പറഞ്ഞപ്പോള്‍ സ്വീകരിക്കും എന്നാണ് മറുപടി.

English summary
See how different people reaction to commuting the sentence of prisoners list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more