സമദാനിക്ക് കുത്തേറ്റത് എങ്ങനെ?
കത്തിക്കുത്തില്‍ പരിക്കേറ്റ എംപി അബ്ദുസമദ് സമദാനി ഇപ്പോള്‍ സാധാരണ നിലയില്‍ എത്തിക്കഴിഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തിന്റെ ഷോക്കില്‍ നിന്ന് അദ്ദേഹം മുക്തനാണ്. മൂക്കിനും നെറ്റിക്കും ഇടയില്‍ ഒരു സെന്റീമീറ്റര്‍ നീളത്തിലുള്ള ചെറിയ മുറിവ് മാത്രമാണ് ഉള്ളത്. അടുത്ത ദിവസം തന്നെ ആശുപത്രിവിടാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
പ്രകോപനപരമായ വാക്കുകള്‍ പോലും ഉപയോഗിക്കാത്ത സൗമ്യ ശീലനായ സമദാനി എങ്ങനെ ആക്രമിക്കപ്പെട്ടു എന്നാണ് ചോദ്യം. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്നതാണ് സമദാനിയുടെ ലാളിത്യവും ശാന്ത സ്വഭാവവും. പുളിക്കല്‍ അഹമ്മദ് കുട്ടി എന്ന കുഞ്ഞാവ ഹാജിയെ കത്തിയെടുത്ത് കുത്താന്‍ പ്രേരിപ്പിച്ചത് എന്താകും?

ആശുപത്രി കിടക്കയില്‍
അബ്ദുസമദ് സമദാനി എംഎല്‍എ കോട്ടക്കലിലെ മിംസ് ആശുപത്രിയില്‍.
2008 ല്‍ കോട്ടക്കല്‍ ആലിന്‍ചുവട് പള്ളിയിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സമദാനിക്ക് കുത്തേറ്റ സംഭവം വരെ എത്തിച്ചത്. അന്ന് സംഘര്‍ഷത്തില്‍ രണ്ട് പേര് മരിച്ചിരുന്നു.

പക ആരോട്
കുഞ്ഞാവ ഹാജിക്ക് എന്തിനാണ് സമദാനിയോട് പക? കാരണം വ്യക്തമല്ല. ആലിന്‍ചുവട്ടിലെ പള്ളിത്തര്‍ക്കം പക്ഷേ കുഞ്ഞാവഹാജിയില് നിന്ന് പിടിച്ചെടുത്തത് പ്രിയപ്പെട്ട രണ്ട് സഹോദരങ്ങളെയാണ്. കുഞ്ഞാവഹാജിയുടെ പിതാവിനും അന്ന് കുത്തേറ്റിരുന്നു.

കോടതിക്ക് പുറത്ത് മധ്യസ്ഥം
കുഞ്ഞാവ ഹാജിയുടെ സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് ഇപ്പോള്‍ കോടതിയിലാണ്. ഈ പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് സമദാനി മധ്യസ്ഥത വഹിച്ചിരുന്നത്. പ്രശ്നത്തില്‍ സമദാനി എടുത്ത എന്തെങ്കിലും നിലപാടുകള്‍ ആകാം കുഞ്ഞാവ ഹാജിയെ പ്രകോപിപ്പിച്ചത്.

അപ്രതീക്ഷിത അക്രമണം
ഇരുകൂട്ടരും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം വ്യക്തിപരമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് കുഞ്ഞാവ ഹാജി സമദാനിയുടെ മുറിയിലേക്ക് കയറിയത്. വാതില്‍ അകത്ത് നിന്ന് അടച്ച് അപ്രതീക്ഷിതമായി കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നാണ് സമദാനി പറയുന്നത്. എന്നാല്‍ സമദാനിയാണ് തന്നെ ആദ്യം ആക്രമിച്ചത് എന്നാണ് കുഞ്ഞാവഹാജിയുടെ മൊഴി.

കുഞ്ഞാവ ഹാജിക്കും പരിക്ക്
സംഭവത്തില്‍ കുഞ്ഞാവ ഹാജിക്കും നല്ല പരിക്കേറ്റിട്ടുിണ്ട്. സമദാനിയെ ആക്രമിച്ചതിന് സ്ഥലത്തുണ്ടായ ലീഗ് പ്രവര്‍ത്തകര്‍ കുഞ്ഞാവ ഹാജിയെ തല്ലിച്ചതച്ചു എന്നാണ് വിവരം. സാരമായി പരിക്കേറ്റ കുഞ്ഞാവ ഹാജിയെ ആദ്യം കോട്ടക്കലിലെ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വധ ശ്രമത്തിന് കുഞ്ഞാവ ഹാജിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പക്ഷേ കുഞ്ഞാവ ഹാജിയെ തല്ലിച്ചതച്ചവര്‍ക്കെതിരെ കേസൊന്നും എടുത്തിട്ടില്ല എന്നാണ് അറിവ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications