• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌നയ്‌ക്കൊപ്പം ഇപിയുടെ മകന്‍! ചിത്രം പുറത്ത് വിട്ടത് ബിനീഷ് കോടിയേരി? ആരോപണങ്ങള്‍ ഇങ്ങനെ...

തിരുവനന്തപുരം: നേതാക്കളുടെ മക്കളുടെ പേരില്‍ കേരളത്തിലെ സിപിഎം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം മന്ത്രി ഇപി ജയരാജന്റെ മകന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ ചൊല്ലിയാണ് പുതിയ വിവാദം.

ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?

'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ!

ജയരാജന്റെ മകന്‍ ജെയ്‌സണ്‍ രാജ് സ്വപ്‌നയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണ് എന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ഇപി ജയരാജന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പരാതി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഇപി ജയരാജൻ തന്നെ ഈ വാർത്ത നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍...

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

സ്വര്‍ണക്കടത്ത് കേസില്‍ അടുത്തിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് ഉയര്‍ന്നുവന്നത്. ബെംഗളൂരിവിലെ ലഹരി കേസില്‍ പിടിയിലായവരുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട കമ്പനിയെ പറ്റിയും ബിനീഷിനോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ബിനീഷിന് ഈ വിഷയത്തിൽ ക്ലീൻ ചിറ്റ് കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്.

പിറകേ ജെയ്‌സണും

പിറകേ ജെയ്‌സണും

ബിനീഷിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെയാണ് ഇപി ജയരാജന്റെ മകന്‍ ജെയ്‌സണും സ്വപ്‌ന സുരേഷും ഉള്ള ഒരു ചിത്രം പുറത്ത് വരുന്നത്. ഇതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപി ജയരാജന്റെ ഭാര്യ ബാങ്കിലെ ലോക്കര്‍ തുറന്നത് പോലും വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും വിവാദമാവുകയും ചെയ്തു.

സംശയം ബിനീഷിനെ?

സംശയം ബിനീഷിനെ?

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിറകെയാണ് ജെയ്‌സന്റെ സ്വപ്‌നയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വരുന്നത്. ഈ ചിത്രം പുറത്ത് വിട്ടതിന് പിന്നില്‍ ബിനീഷ് തന്നെ ആണെന്ന മട്ടിലാണ് സംശയങ്ങള്‍ ഉയരുന്നത്. അതിന് ചില കാരണങ്ങളും ഉണ്ടത്രെ.

ഏഴ് പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടി

ഏഴ് പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടി

ജെയ്‌സണ്‍ സ്വപ്‌ന സുരേഷിന് നല്‍കിയ പാര്‍ട്ടിയ്ക്കിടെ ചിത്രീകരിച്ച വീഡിയോയില്‍ നിന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വന്ന ചിത്രം എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ല്‍ ആയിരുന്നു ഈ പാര്‍ട്ടി നടന്നത്. അതില്‍ പങ്കെടുത്ത ഒരാള്‍ ബിനീഷ് കോടിയേരി ആയിരുന്നു എന്നാണ് വാര്‍ത്ത.

പരിചയപ്പെടുത്തിയതും ബിനീഷ്

പരിചയപ്പെടുത്തിയതും ബിനീഷ്

സ്വപ്‌ന സുരേഷിനെ ജെയ്‌സണ് പരിചയപ്പെടുത്തിക്കൊടുത്തതും ബിനീഷ് കോടിയേരി തന്നെ ആണെന്നാണ് പറയുന്നത്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചതിനായിരുന്നു ഈ പാര്‍ട്ടി എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നത്. ബിനീഷ് തന്നെയാണ് പാര്‍ട്ടി നടത്തണമെന്ന് ആവശ്യപ്പെട്ടതും എന്നും പറയുന്നുണ്ട്.

പരാതിപ്പെടുമെന്ന്

പരാതിപ്പെടുമെന്ന്

വിഷയം ഇപി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണക്കടത്ത് വിവാദം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നത്.

2018 ലെ ആ സംഭവത്തിന് ശേഷം സ്വപ്‌നയുമായി ജെയ്‌സണ് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാജവാർത്തയെന്ന് ഇപി ജയരാജൻ

ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ് എന്നാണ് മന്ത്രി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സി പി ഐഎ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത് എന്നും ഇപി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്

cmsvideo
  Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
  പാര്‍ട്ടിയില്‍ പ്രതിസന്ധി

  പാര്‍ട്ടിയില്‍ പ്രതിസന്ധി

  സിപിഎമ്മിനെ ഏറ്റവും അധികം പ്രതിരോധത്തിലാക്കിയിട്ടുള്ള ആളുകളില്‍ ഒരാളാണ് ബിനീഷ് കോടിയേരി. അത്രയേറെ വിവാദങ്ങളാണ് ബിനീഷിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇപ്പോള്‍ ബിനീഷിന്റെ പേരില്‍ പുതിയൊരു വിവാദം കൂടി സിപിഎം നേരിടുകയാണ്.

  മനോരമയ്ക്ക് ഇപിയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ്

  English summary
  How the picture of EP Jayarajan's son with Swapna Suresh leaked? Allegation against Bineesh Kodiyeri- Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X