Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണവില കണ്ട് പേടിക്കണ്ട! ഒരു ലക്ഷത്തിൽ താഴെ ബജറ്റിലും പവൻ വാങ്ങാം; വഴി ഇതാണ്

കേരളത്തിലെ സാധാരണക്കാരുടെ സമ്പാദ്യശീലങ്ങളിലും ആഘോഷങ്ങളിലും സ്വർണ്ണത്തിന് എക്കാലവും വലിയ സ്ഥാനമാണുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള വിലക്കയറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പവൻ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, ഒരു പവൻ ആഭരണം വാങ്ങുക എന്നത് പലരുടെയും ബജറ്റിന് പുറത്തായി മാറുകയാണ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ പവൻ വില ഒരു ലക്ഷം രൂപയും കടന്ന് കുതിക്കുമ്പോൾ, ആഭരണപ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം 18 കാരറ്റ് (18K Gold) സ്വർണ്ണമാണ്. രൂപഭംഗിയിൽ 22 കാരറ്റിനോട് കിടപിടിക്കുകയും എന്നാൽ വിലയിൽ വലിയ ആശ്വാസം നൽകുകയും ചെയ്യുന്ന 18 കാരറ്റ് സ്വർണ്ണത്തിലൂടെ ഇപ്പോഴും ഒരു പവൻ ആഭരണം ഒരു ലക്ഷം രൂപയിൽ താഴെ ബജറ്റിൽ സ്വന്തമാക്കാൻ സാധിക്കുമോ? നമുക്ക് പരിശോധിക്കാം.

കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 12,147 രൂപയാണ് വില. അതായത് ഒരു പവൻ (8 ഗ്രാം) 18 കാരറ്റ് സ്വർണ്ണത്തിന് 97,176 രൂപ വരും. അതേസമയം, 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14,846 രൂപയും ഒരു പവന് 1,18,768 രൂപയുമാണ് ഇന്നത്തെ നിരക്ക്. 22 കാരറ്റ് സ്വർണ്ണത്തിന്റെ പവൻ വില ഒരു ലക്ഷം രൂപയും കടന്ന് മുന്നോട്ട് പോകുമ്പോൾ, 18 കാരറ്റ് സ്വർണ്ണം തിരഞ്ഞെടുക്കുന്നതിലൂടെ ഒരു പവൻ ആഭരണം ഇപ്പോഴും ഒരു ലക്ഷം രൂപയിൽ താഴെ ബഡ്ജറ്റിൽ സ്വന്തമാക്കാൻ സാധിക്കും.

18k-gold-price-1769491458 jpg

എന്താണ് 18 കാരറ്റ് സ്വർണ്ണം?
സ്വർണ്ണത്തിന്റെ പരിശുദ്ധിയുടെ അളവുകോലാണ് കാരറ്റ്. 24 കാരറ്റ് എന്നത് 99.9% പരിശുദ്ധിയുള്ള തങ്കമാണ്. 22 കാരറ്റിൽ 91.6% സ്വർണ്ണവും ബാക്കി മറ്റ് ലോഹങ്ങളുമാണ്. എന്നാൽ 18 കാരറ്റിൽ 75% സ്വർണ്ണവും 25% മറ്റ് ലോഹങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. വൈറ്റ് ഗോൾഡ്, റോസ് ഗോൾഡ് ആഭരണങ്ങൾ നിർമ്മിക്കാനും വജ്രം (Diamond), മറ്റ് വിലപിടിപ്പുള്ള കല്ലുകൾ എന്നിവ പതിച്ച ആഭരണങ്ങൾ ഉറപ്പോടെ ഇരിക്കാനും ഏറ്റവും അനുയോജ്യം 18 കാരറ്റ് സ്വർണ്ണമാണ്.

ബജറ്റ് കുറയ്ക്കാൻ 18 കാരറ്റ് എങ്ങനെ സഹായിക്കും?
22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റ് സ്വർണ്ണത്തിന് വില ഗണ്യമായി കുറവാണ്. ഉദാഹരണത്തിന്, ഒരു പവൻ 22 കാരറ്റ് സ്വർണ്ണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും (Making charges) ജിഎസ്ടിയും (GST) ചേർത്ത് ഏകദേശം 1.30 ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവ് വരാം. എന്നാൽ 18 കാരറ്റാണെങ്കിൽ പവൻ വില തന്നെ ഒരു ലക്ഷത്തിൽ താഴെ നിൽക്കുന്നതിനാൽ, നികുതിയും പണിക്കൂലിയും ചേർത്താലും താരതമ്യേന കുറഞ്ഞ ചിലവിൽ ആഭരണം വാങ്ങാൻ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വർണ്ണം ഒരു നിക്ഷേപമായി (Investment) കാണുന്നവർക്ക് 24 കാരറ്റ് ബിസ്ക്കറ്റുകളോ 22 കാരറ്റ് നാണയങ്ങളോ ആണ് ഉചിതം. കാരണം പിന്നീട് വിൽക്കുമ്പോൾ 18 കാരറ്റിന് അതിന്റെ കുറഞ്ഞ പരിശുദ്ധി അനുസരിച്ചുള്ള വില മാത്രമേ ലഭിക്കൂ. എന്നാൽ ഒരു ആഭരണം എന്ന നിലയിൽ ധരിക്കാൻ ആഗ്രഹിക്കുന്നവർക്കും, ബജറ്റ് പരിമിതിയുള്ളവർക്കും ഈ വിലക്കയറ്റത്തിനിടയിൽ 18 കാരറ്റ് സ്വർണ്ണം വലിയൊരു ആശ്വാസം തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+