ടിക്കറ്റ് നിരക്ക് കണ്ട് കണ്ണ് തള്ളി; ഗള്‍ഫിലേക്ക് പോവാന്‍ പതിവ് രീതി വിട്ട് പ്രവാസികള്‍: പണം ലാഭം
കോഴിക്കോട്: പതിവ് പോലെ അവധിക്കാലത്ത് മലയാളി പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വരെയാണ് വർധിച്ചിരിക്കുന്നത്. കേരളത്തിൽ അവധിക്കാലം കഴിഞ്ഞ് മടങ്ങുന്ന ഗൾഫിലേക്ക് പോകുന്ന മലയാളി പ്രവാസികളെയാണ് അമിതമായ വിമാന ടിക്കറ്റ് നിരക്ക് ആദ്യം ബാധിച്ച് തുടങ്ങിയിരിക്കുന്നത്. ഓണത്തിന് നാട്ടിലേക്ക് കൂടുതല്‍ ബുക്കിങ് ഉള്ളത് മുന്‍കൂട്ടി കണ്ട് ആ സമയത്ത് ടിക്കറ്റ് നിരക്കിലും വർധനവ് വരുത്തിയിട്ടുണ്ട്.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്‌കൂളുകൾ അടുത്ത മാസം തുറക്കാനിരിക്കെയാണ് വിമാനക്കമ്പനികൾ അപ്രതീക്ഷിതമായി അമിത നിരക്ക് ഈടാക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് രൂപ നൽകിയാണ് ഗള്‍ഫിലേക്ക് മടങ്ങിപ്പോകാൻ പ്രവാസി കുടുംബങ്ങളെ നിർബന്ധിതരാക്കുകയാണ്. മുംബൈ പോലുള്ള മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പറക്കാനുള്ള ചെലവ് മൂന്നിരട്ടിയിലേറെയാണ്.

ഓണാഘോഷം കഴിഞ്ഞ് പ്രവാസികളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഈ മാസം അവസാനവും സെപ്തംബർ തുടക്കത്തിലും വർധിപ്പിച്ച നിരക്കാണ് ഈടാക്കുന്നത്. നിലവിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് വൺവേ ടിക്കറ്റിന് 40,000 മുതൽ 75,000 വരെയാണ് നിരക്ക്. ഇതേസമയം തന്നെ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള മടക്ക ടിക്കറ്റുകൾ ഈ ദിവസങ്ങളിൽ 10,000 രൂപയ്ക്ക് ലഭിക്കും എന്നതാണ് ശ്രദ്ധേയം.
മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോൾ കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ മുംബൈ, ഡല്‍ഹി വഴി ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണം ഏറി വരികയാണ്. കുറച്ച് സമയം നഷ്ടപ്പെടുത്തിയാലും ഈ യാത്രകളാണ് സാമ്പത്തിക ലാഭം. മുംബൈയിൽ നിന്നും റിയാദിലേക്ക് 13466 രൂപയ്ക്ക് ഒമാൻ എയറിന്റെ ടിക്കറ്റുണ്ട്. അതേസമയം തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് എയർ അറേബ്യ ടിക്കറ്റിന് നല്‍കേണ്ടത് 78972 രൂപയാണ്.
അതേസമയം, പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളെ കേന്ദ്ര സർക്കാർ നിയന്ത്രിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഒരു മാസം മുമ്പ് തന്നെ കേന്ദ്ര വ്യോമയാന കമ്പനിക്ക് കത്ത് അയച്ചിരുന്നു. പാർലമെന്റില്‍ എംപിമാരും നിരന്തരും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് വിമാനകമ്പനികളെല്ലാം വലിയ നഷ്ടത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ആ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന വാദമാണ് കേന്ദ്രം ഉയർത്തിയതെന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'











Click it and Unblock the Notifications