കെ-ഫോൺ കണക്ഷൻ എങ്ങനെ എടുക്കാം? നിരക്കുകൾ എങ്ങനെ? അറിയാം
സംസ്ഥാനത്ത് കെ-ഫോൺ പദ്ധതി യാഥാർഥ്യമായിരുക്കുകയാണ്. പദ്ധതിയിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് സർക്കാർ കണക്കുകൂട്ടല്‍. ഇതിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭിക്കും.
കണക്ഷൻ എങ്ങനെ നേടാം ?
പാവപ്പെട്ടവർക്കും മുൻഗണനാ വിഭാഗങ്ങൾക്കും സേവനം സൗജന്യമാണ്. കെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ പേര്, മൊബൈൽ നമ്പർ, മേൽവിലാസം, ജില്ല, ലൊക്കേഷൻ, പിൻകോഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. പിന്നീട് കെഫോൺ ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്നു എക്സിക്യൂട്ടീവ് വിളിക്കുകയും കണക്ഷൻ നൽകാൻ പ്രാദേശിക നെറ്റ്വർക്ക് പ്രൊവൈഡർമാരെ ഏൽപിക്കുകയും ചെയ്യും.

സേവന നിരക്കുകൾ
സേവന നിരക്കുകൾ കെ ഫോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 299 രൂപ മുതൽ 1249 രൂപവരെയുള്ള നിരക്കുകളാണുള്ളത്. 299 രൂപ നൽകിയാൽ 20 എംബിപിഎസ് (സെക്കൻഡിൽ 20 എംബി) അടിസ്ഥാന വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം. 20 എംബിപിഎസ് മുതൽ 250 എംബിപിഎസ് വരെയുള്ള ഒൻപത് തരം നിരക്കുകളുടെ പാക്കേജാണുള്ളത്.
പ്രതിമാസ നിരക്ക്, ഡാറ്റ, വേഗത, കാലാവധി, ആറുമാസത്തേക്കുള്ള വാടക എന്നിവ ക്രമത്തിൽ
1. 299 രൂപ, 3000 ജിബി, 20 എംബിപിഎസ്, 180, 1,794 രൂപ
2. 349 രൂപ, 3000 ജിബി, 30 എംബിപിഎസ്, 180, 2,094 രൂപ
3. 399 രൂപ, 4000 ജിബി, 40 എംബിപിഎസ്, 180, 2,394 രൂപ
4. 449 രൂപ, 5000 ജിബി, 50 എംബിപിഎസ്, 180, 2,694 രൂപ
5. 499 രൂപ, 5000 ജിബി, 75 എംബിപിഎസ്, 180, 2,994 രൂപ
6. 599 രൂപ, 5000 ജിബി, 100 എംബിപിഎസ്, 180, 3,594 രൂപ
7. 799 രൂപ, 5000 ജിബി, 150 എംബിപിഎസ്, 180, 4,794 രൂപ
8. 999 രൂപ, 5000 ജിബി, 200 എംബിപിഎസ്, 180, 5,994 രൂപ
9. 1,249 രൂപ, 5000 ജിബി, 250 എംബിപിഎസ്, 180, 7,494 രൂപ.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications