എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം; വിത്തുകള്‍ ഏതൊക്കെ, കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍
കോഴിക്കോട്: അഴീക്കോട് സ്കൂളില്‍ പ്ലസ് ടു അനുവദിച്ചതില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നു. കെഎം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചോ എന്നുള്ളതാണ് ഇഡി ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്. ഈ വിഷയത്തില്‍ കെഎം ഷാജി നടത്തിയ ഒരു പ്രതികരണം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തന്റെ വരുമാനത്തെ കുറിച്ച് പറയുമ്പോള്‍ നടത്തിയ 'ഇഞ്ചി' പ്രയോഗമാണ് ട്രോളുകള്‍ക്ക് കാരണം.

കെഎം ഷാജി പറഞ്ഞത്
എന്റെ നാലരയേക്കറോളം വരുന്ന ഭൂമി വയനാട്ടിലുണ്ട്. അതിന്രെ വരുമാനം കാണിക്കുക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃഷി എന്ന് പറയുന്നത് എല്ലാ കാലത്തും നമുക്ക് ലാഭമായിട്ട് വരില്ല. ചില സമയങ്ങളില്‍ മോശമായും ചില സമയങ്ങളില്‍ ലാഭമായും വരും. അതിനാല്‍ തന്നെ കൃഷിയുടെ വരുമാനം നമുക്ക് അങ്ങനെ കാണിക്കാനും കഴിയില്ലെന്നും കെഎം ഷാജി പറയുന്നു.

ഇഞ്ചി കൃഷി
ഒരു തിരഞ്ഞെടുപ്പിലെ വരുമാനം കാണിക്കുമ്പോള്‍ കൃഷിയുടെ വരുമാനം അങ്ങനെ കാണിക്കാന്‍ പറ്റില്ല. ഇഞ്ചിയുടെ മാത്രം എടുക്കാം. എത്രയോ വര്‍ഷമായി ഇഞ്ചി കൃഷി നടത്തുന്ന ആളാണ് ഞാന്‍. കര്‍ണാടകയിലാണ് കൃഷി. ചില സമയത്ത് നല്ല ലാഭം കിട്ടും. ചില സമയത്ത് കിട്ടില്ല. ലാഭം കിട്ടിയപ്പോഴാണ് ഇത് ചെയ്തത് എന്നുമായിരുന്നു ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ കെഎം ഷാജി പറഞ്ഞത്.

ട്രോളുകള്‍
ഇതിന് പിന്നാലെയാണ് കെഎം ഷാജിയെ ട്രോളി ഇടതുപക്ഷ അനുകൂലികള്‍ രംഗത്ത് എത്തിയത്. മുമ്പ് ശോഭാ സുരേന്ദ്രന് നടത്തിയ മഞ്ഞള്‍ പരാമര്ശത്തോടുമൊക്കെ കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് ഇടത് അനുകൂലികളുടെ പരിഹാസം. എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം എന്ന കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എയും ഇതില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിജയകരമായി ഇഞ്ചി കൃഷി
എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം..
കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇഞ്ചി കൃഷി ചെയ്യാമെങ്കിലും 300 മീറ്ററിനും 900 മീറ്ററിനും ഇടയിൽ ഉയരമുള്ള പ്രദേശങ്ങളാണ് ഉചിതം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്.

മഴയെ മാത്രം ആശ്രയിച്ച്
മഴയെ ആശ്രയിച്ചോ ജലസേചന സൗകര്യം ഏർപ്പെടുത്തിയോ കൃഷി ചെയ്യാവുന്നതുമാണ്. കൃഷി മഴയെ മാത്രം ആശ്രയിച്ച് ആണെങ്കിൽ നടുന്ന സമയത്ത് മിതമായും വളർച്ച സമയത്ത് സമൃദ്ധമായി മഴ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വിളവെടുപ്പിന് ഒരു മാസം മുൻപെങ്കിലും മഴ നിലച്ചിരിക്കുകയും വേണം. മിതമായ തോതിൽ തണൽ ഇഷ്ടപ്പെടുന്ന വിളയാണിതെങ്കിലും സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിലും നല്ലതുപോലെ വളർച്ച കാണിക്കുന്നു.

ജൈവാംശം കൂടിയത്
കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണ്; നല്ല നീർവാഴ്ചയുള്ളതും നല്ലതുപോലെ വായു സഞ്ചാരം ഉള്ളതുമായിരിക്കണം. കൂടാതെ ഇങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണിന്റെ അമ്ല-ക്ഷാര സൂചിക ആറിനും ഏഴിനും ഇടയിലുമായിരിക്കണം.

പുളി രസം
പുളി രസം കൂടുതലായി കാണപ്പെടുന്ന മണ്ണിൽ കുമ്മായം വിതറി അമ്ലരസം കുറയ്ക്കാവുന്നതാണ്. മണ്ണിൽ നിന്നും ധാരാളം ജലം വലിച്ചെടൂക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്റ്റീരിയയും കുമിളുകളൂം പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. കുറഞ്ഞത് ഒരേ കൃഷിസ്ഥലത്തെ കൃഷിയുടെ ഇടവേളകൾ രണ്ടുവർഷം വരെ ആകാവുന്നതുമാണ്.

ഒരടി അകലത്തിൽ
മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരുന്നു. ഓരോ പ്രദേശത്തിന്റേയും കൃഷി രീതിയനുസരിച്ച് തടത്തിന്റെ ആകൃതി നിശ്ചയിക്കാവുന്നതാണ്. അടിവളമായി ക്മ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലത്തിൽ 25 സെന്റിമീറ്റർ ഉയരത്തിൽ നിർമ്മിക്കാവുന്നതാണ്.

വിത്തിഞ്ചി
വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ ചെറിയ കുഴികളിൽ നടാവുന്നതാണ്. നടുന്നതിനോടൊപ്പം ട്രൈക്കോഡർമ അടങ്ങിയ ചാണകപ്പൊടി - വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചെറിയ കുഴികളിൽ ഇട്ട് മണ്ണിട്ടു മൂടുന്നത്; മണ്ണിലൂടെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ സാധ്യമാകുന്നു.
അത്യുത്പാദനശേഷിയുള്ള പുതിയ സങ്കരയിനം ഇഞ്ചി വിത്തുകളും പുറത്തിറക്കിയിട്ടുണ്ട്.
വരദ, രജത, മഹിമ - കേന്ദ്ര സുഗന്ധവിള സ്ഥാപനം
ആതിര, കാർത്തിക - കാർഷിക സർവകലാശാല
(കടപ്പാട്:വിക്കിപീഡിയ)
ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ