കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ് ക്യു ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? ടോക്കൺ ബുക്ക് ചെയ്യുന്നത് എങ്ങനെ? മാർഗനിർദ്ദേശങ്ങൾ പുറത്ത്..

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിതരണത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പ് ബെവ് ക്യൂവിന് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ അരംഭിക്കുമെന്നാണ് കരുതുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍കോഡാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്പ് ഉടന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ആപ്പിന് അനുമതി ലഭിച്ചതോടെ ഇത് എങ്ങനെയാണ് ഉപയോഗിക്കുക എന്നകാര്യത്തില്‍ എല്ലാവര്‍ക്കും സംശയുമുണ്ടാകും. എന്നാല്‍ ഇതിന് കമ്പനി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ബെവ് ക്യു ആപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം | Oneindia Malayalam
 എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?

എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?

മദ്യവില്‍പ്പന ശാലകളിലേക്കുള്ള ടോക്കണ്‍ ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഉപഭോക്താവിന് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട്‌ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും സാധിക്കുന്നതാണ്.

രജിസ്‌ട്രേഷന്‍

രജിസ്‌ട്രേഷന്‍

ഉപഭോക്താവിന് അവരുടെ പേര് മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ നല്‍കിയാണ് ആപ്പില്‍ പ്രവേശിക്കാന്‍ സാധിക്കുക. ചെക്ക് ബോക്‌സ് തിരഞ്ഞെടുത്ത് ഉപഭോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കേണ്ടതുണ്ട്. ആപ്പില്‍ ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷയും തിരഞ്ഞെടുക്കാവുന്നതാണ്.

സ്ഥിരീകരണം

സ്ഥിരീകരണം

ആപ്പില്‍ രിജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ആറ് അക്കമുള്ള സ്ഥിരീകരണ കോഡ് ലഭിക്കുന്നതായിരിക്കും. അഥവാ ഇത് ലഭിച്ചില്ലെങ്കില്‍ വീണ്ടും അയയ്ക്കുന്നതിന് ഉപഭോക്താവിന് വീണ്ടും ഒടിപി അയക്കുക ക്ലിക്ക് ചെയ്യാം.

എങ്ങനെ ടോക്കണ്‍ ബുക്ക് ചെയ്യാം?

എങ്ങനെ ടോക്കണ്‍ ബുക്ക് ചെയ്യാം?

പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഉപഭോക്താവിന് ഔട്ട്‌ലെറ്റ് ബുക്കിംഗ് പേജിലേക്ക് റീ ഡയറക്്ട് ചെയ്യും. ഇതില്‍ നിന്നും ഉപഭോഗ്താവിന് ബിയര്‍ അല്ലെങ്കില്‍ വൈന്‍ എന്നീ തരം തിരഞ്ഞെടുക്കാം. അതില്‍ ബുക്കിംഗ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഉപഭോക്താവിന് ഒരു ക്യൂ നമ്പറും ഔട്ട്‌ലെറ്റിനെ കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത് തീയതിയും സമയവുമുള്ള ഒരു സ്ഥിരീകരണ പേജ്് ലഭിക്കും. വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഒരു ക്യൂആര്‍ കോഡും ഉണ്ടാകും.

ടോക്കണ്‍ ലഭ്യമല്ലെങ്കില്‍

ടോക്കണ്‍ ലഭ്യമല്ലെങ്കില്‍

ഉപഭോക്താവിന് ടോക്കണ്‍ ലഭ്യമല്ലെങ്കില്‍ 'ടോക്കണ്‍ ലഭ്യമല്ലെന്ന് കാണിക്കുന്ന ഒരു സന്ദേശം ലഭിക്കുന്നതായിരിക്കും. ഇനി സ്ഥിരീകരിച്ച ഒരു ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരു ബുക്കിംഗ് സാധ്യമാവുകയുള്ളൂ, രാവിലെ 6 മുതല്‍ രാത്രി 10 മണിവരെ മാത്രമേ ടോക്കണ്‍ ബുക്കിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ.

എസ്എംഎസ് മുഖേന

എസ്എംഎസ് മുഖേന

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് എസ്എംഎസ് സംവിധാനത്തിലൂടെയും ടോക്കണ്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായുള്ള എസ്എംഎസ് ഫോര്‍മാറ്റ് ഇങ്ങനെയാണ്, ബിയറിനായും മദ്യത്തിനായും വ്യത്യസ്ത ഫോര്‍മാറ്റുകളാണ്. മദ്യം ആവശ്യമുള്ളവര്‍ക്ക് BL SPACE PINCODE SPACE NAME എന്ന ഫോർമാറ്റിലേക്ക് എസ്എംഎസ് അയക്കുക. ബീയർ, വൈൻ എന്നിവ വേണ്ടവർBW SPACE PINCODE SPACE NAME എന്ന ഫോർമാറ്റിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. 8943389433 എന്ന നമ്പറിലേക്കാണ് സന്ദേശം അയക്കേണ്ടത്. നിങ്ങൾ അയക്കുന്ന എസ്എംഎസിന് BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്നും നിങ്ങളുടെ ഫോണിലേക്ക് ബുക്കിംഗ് ഉറപ്പുവരുത്തുന്ന മെസേജ് വരുന്നതായിരിക്കും. .

English summary
How To Order Liquor Online in Kerala Using BEVCO BEV Q App? Step-By-Step Guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X