• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ എങ്ങനെ പ്രതിഷേധിക്കാം, ചര്‍ച്ചകള്‍ കനക്കുന്നു. വൈറലായി നിര്‍ദേശങ്ങള്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അമിത് ഷാ കേരളത്തിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് കേരളം. സോഷ്യല്‍ മീഡിയയില്‍ അടക്കം വിവിധ തരത്തില്‍ അമിത് ഷാക്കെതിരെ പ്രതിഷേധം ഏത് തരത്തില്‍ വേണമെന്ന് ചര്‍ച്ചകള്‍ സജീവമാകുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചില നിര്‍ദേശങ്ങള്‍ ഇതോടെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.

അമിത് ഷാ എന്ന സംഘി കേരളത്തില്‍ വരുമ്പോള്‍ തടഞ്ഞ് ക്രമസമാധാന പ്രശ്‌നമുണ്ടാക്കി ഇടത്-ജിഹാദി-കോണ്‍ഗ്രസ് ആക്രമണമെന്ന് നോര്‍ത്തിന്ത്യന്‍ ഗുണ്ടാ സംഘത്തിനും അവരുടെ ഗോമൂത്ര സേവ നടത്തി ജീവിക്കുന്ന സ്വന്തം കുടുംബത്തിലെ അടക്കം കേശവന്‍ മാമന്‍സിനും കാവി യുജികള്‍ക്കും നോട്ടീസടിക്കാന്‍ അവസരം നല്‍കാതിരിക്കുന്നതാണ് നല്ലത്. പകരം നമുക്ക് ചില കാര്യങ്ങള്‍ ആലോചിച്ചാലോ? അയാള്‍ വരുന്ന കേരളത്തില്‍ ഉടനീളം ഓരോ ഗ്രാമത്തിലും പട്ടണത്തിലും ഗോബാക്ക് റ്റെററിസ്റ്റ് നമ്പര്‍ റ്റു എന്ന പ ാേസ്റ്റര്‍, പ്രചാരണ ക്യാമ്പയിന്‍.

അയാള്‍ വരുന്ന സമയത്ത് മീഡിയ അയാളുടെ സന്ദര്‍ശനത്തില്‍ കേന്ദ്രീകരിക്കുന്ന അതേ സമയത്ത് ഓരോ ജില്ലാ ആസ്ഥാനങ്ങളിലും ഇടതുപക്ഷ-കോണ്‍ഗ്രസ്-മുസ്ലീം ലീഗ് അടക്കമുള്ള മുഖ്യധാര സംഘടനകള്‍ ഒരുമിച്ചോ ഒറ്റയ്‌ക്കൊറ്റയ്‌ക്കോ ഗോ ബാക്ക് റ്റെററിസ്റ്റ് നമ്പര്‍ ടു എന്ന് പ്രഖ്യാപിച്ച് പ്രകടനം. അതോടൊപ്പം കേരളത്തിന്റെ ആകാശം നിറയ്ക്കുന്ന വിധം പ്രതിഷേധം സൂചനമായ ചിഹ്നങ്ങള്‍ ഉയരണം. ഹെലിക്യാമില്‍ പകര്‍ത്താന്‍ പാകത്തിന് വലിയ റ്റെറസുകളില്‍ ഗോ ബാക്ക് റ്റെററിസ്റ്റ് എഴുത്തുകള്‍. കൂടുതല്‍ ചിന്തകള്‍, സര്‍ഗാത്മകമായ പ്രതിഷേധ ആലോചനകള്‍ വേണം, റ്റെററിസ്റ്റുകളാണ് സംഘികള്‍. ഭീകരവാദികളെ അങ്ങനെ തന്നെ കാണണം. കേരളത്തില്‍ കാലുകുത്തിയതോര്‍ത്ത് ഖേദിക്കണം ഇങ്ങനെയാണ് കുറിപ്പ്.

നേരത്തെ അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ ബ്ലാക്ക് വാള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പിന്‍വലിച്ചിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും സജീവമായിട്ടുണ്ട്. തമിഴര്‍ ചെയ്തത് പോലെ ഹൈഡ്രജന്‍ നിറച്ച കറുത്ത ബലൂണുകള്‍ ആകാശത്ത് മുഴുവന്‍ നിറക്കുക എന്നാണ് ഒരാളുടെ നിര്‍ദേശം. എയര്‍പോര്‍ട്ട് മുതല്‍ ഗ്രൗണ്ട് വരെയുള്ള റോഡില്‍ ഗോബാക്ക് ടെററിസ്റ്റ് എന്ന വെള്ള പെയിന്റ് കൊണ്ട് എഴുതി വെക്കാം. കടകള്‍ മുഴുവന്‍ അടച്ച് ഷട്ടറില്‍ മുദ്രാവാക്യം എഴുതി വെക്കാം എന്നാണ് മറ്റൊരു നിര്‍ദേശം.

ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണം... ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് ദില്ലി പോലീസ്!!

English summary
how to protest against amit shah suggestions going viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X