ഗ്യാസിന് പൊന്നും വില: പക്ഷെ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കൂ, എങ്കില്‍ ഗ്യാസും ലാഭം പണവും ലാഭം
അവസാനമായി 49 രൂപ വർധിപ്പിച്ചതോടെ പാചകവാതകത്തിനുള്ള ഒരു സിലിണ്ടറിന് 1100 രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്. കഴിഞ്ഞ 9 വർഷത്തിനുള്ളില്‍ മാത്രം 410 രൂപയാണ് സിലിണ്ടറിന് വർധിച്ചത്. 12 തവണയോളം ഈ കാലയളവില്‍ വിലയില്‍ മാറ്റം വരുത്തി. ഫലത്തില്‍ രാജ്യത്ത് എല്‍പിജി ഉപയോഗം സാധാരണക്കാരായ കുടുംബത്തെ സംബന്ധിച്ച് ഏറെ ചിലവേറിയതായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ഗ്യാസ് കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് പ്രധാനാണ്. അതിനുള്ള ഏതാനും വഴികളാണ് ഇവിടെ പറയുന്നത്. ഗ്യാസ് ബില്ലുകളിൽ പണം ലാഭിക്കാം എന്നതിനൊപ്പം തന്നെ എൽപിജി വാതകം കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ, അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനും സാധിക്കും.

ആദ്യം സിലിണ്ടറിലെ ഗ്യാസിന്റെ അളവ് അറിയുക എന്നുള്ളതാണ്. അത് എങ്ങനെയാണെന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മാർഗ്ഗം വീട്ടില്‍ തന്നെയുണ്ട്. ആദ്യം, ഒരു വലിയ കോട്ടൺ തുണി എടുത്ത് വെള്ളത്തിൽ മുക്കുക. ഇത് സിലിണ്ടറിന് ചുറ്റും നന്നായി വിരിച്ച് 10 മിനിറ്റിനു ശേഷം പരിശോധിക്കുക. എത്ര ഭാഗം തുണി ഉണങ്ങാതിരിക്കുന്നോ അത്രയും ഭാഗം ഗ്യാസ് സിലിണ്ടറില്‍ അവശേക്കുന്നു. കൂടാതെ, എൽപിജി ഗ്യാസ് കൂടുതൽ ചുവപ്പ് കലർന്ന നിറത്തിലാണെങ്കില്‍ നിങ്ങളുടെ ഗ്യാസ് തീരാന്‍ പോവുകയാണ്.
ഗ്യാസ് ലാഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാർഗ്ഗം എന്നത് ഭക്ഷണം ഒരുമിച്ച് പാചകം ചെയ്യുക എന്നുള്ളതാണ്. അതായത് ഒരു ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് പാചകം ചെയ്യാം. ഉച്ചക്കത്തെ ആവശ്യത്തിന് എടുത്ത് ബാക്കിയുള്ള ചോറ് രാത്രിയിലേക്ക് വെച്ചാലും കേടാവുകയില്ല. മറ്റ് ഭക്ഷണങ്ങളാണെങ്കിലും ഫ്രിഡ്ജിലോ മറ്റോ വെച്ചാലും രാത്രി എടുക്കുന്നതിന് മുമ്പ് ചൂടാക്കിയാല്‍ മതിയാവും.
നീരാവിയിലൂടെ ഉയർന്ന മർദ്ദത്തിൽ ഭക്ഷണം പാകം ചെയ്യുമെന്നതിനാല്‍ വേഗത്തിലും കുറഞ്ഞ വാതകത്തിലും ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ നിങ്ങളെ സഹായിക്കും. ഇതിനർത്ഥം നിങ്ങൾക്ക് കുറഞ്ഞ സമയം കൊണ്ട് ഭക്ഷണം പാകം ചെയ്യാമെന്നാണ് ഇതിലുടെ ഗ്യാസ് ലാഭിക്കാം. കുക്കറില്‍ ഒരു ഭക്ഷണം പാകം ചെയ്യാനും തുറന്ന വെച്ച പാത്രത്തില്‍ പാകം ചെയ്യാനും എടുക്കുന്ന സമയം പരിശോധിച്ചാല്‍ ഈ വ്യത്യാസം മനസ്സിലാവും.
നിങ്ങൾ ഉപയോഗിക്കുന്ന പാത്രത്തിന്റെ വലുപ്പവുമായി പൊരുത്തപ്പെടുന്ന ബർണർ വേണം ഉപയോഗിക്കാന്‍. ഒരു ചെറിയ പാത്രം അല്ലെങ്കിൽ പാൻ ചൂടാക്കാൻ ഒരു വലിയ ബർണർ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലൂടെ ധാരാളം ഗ്യാസ് പാഴായി പോവും. ഇവിടെ നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് ചെറിയ ഒരു ബർണറാണ്. നേരെ മറിച്ച് പാത്രം വലുതാണെങ്കില്‍ വലിയ ബർണർ തന്നെ വേണം തിരഞ്ഞെടുക്കാന്‍.

വൃത്തിയുള്ള ബർണർ വേഗത്തിലും കാര്യക്ഷമമായും ചൂടാക്കും, അതായത് നിങ്ങൾ കുറച്ച് ഗ്യാസ് മാത്രമേ ചിലവാകുകയുള്ളു. ബർണർ നല്ല നിലയിൽ നിലനിർത്താൻ പതിവായി വൃത്തിയാക്കുന്നത് ഉറപ്പാക്കുക. പാചകം ചെയ്യുമ്പോൾ, നിങ്ങളുടെ ഭക്ഷണം പൂർണ്ണമായും പാകം ചെയ്യുന്നതിന് കുറച്ച് മിനിറ്റ് മുമ്പ് ബർണർ ഓഫ് ചെയ്യാം. ശേഷിക്കുന്ന ചൂടില്‍ പാചക പ്രക്രിയ പൂർത്തിയാക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യും.
കുക്കറില്‍ അല്ലാതെ മറ്റ് പാത്രങ്ങളിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെങ്കിലും അടച്ച് വെച്ച് പാചകം ചെയ്യുന്നു. ചൂടും നീരാവിയും കൂടുതലായി നിലനിർത്തുന്നതിനാല്‍ ഇതിലുടെ കുറഞ്ഞ വാതകം ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണം വേഗത്തിലും കാര്യക്ഷമമായും പാകം ചെയ്യും. ഏറ്റവും അവസാനമായി ആവശ്യമായ ഭക്ഷണം മാത്രം പാചകം ചെയ്യുക. ഇത് നിങ്ങള്‍ക്ക് മാത്രമല്ല, ഈ ലോകത്തിന് തന്നെ ഗുണം ചെയ്യുന്ന കാര്യമാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications