• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇല്ലം ചുടാതെ എലിപ്പനിയെ പ്രതിരോധിക്കാം; ഈ ചിത്രങ്ങള്‍ പറയും പ്രതിരോധ മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും

 • By Desk

മാഹാപ്രളയം കഴിഞ്ഞതോടെ സംസ്ഥാനത്തുടന്നീളും പകര്‍ച്ചപ്പനികള്‍ വ്യാപകമായിരിക്കുകയാണ്. എലിപ്പനിയാണ് കൂടുതല്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നത്. എലിപ്പനി സാധ്യത മനസ്സിലാക്കി 60 ലക്ഷം പ്രതിരോധ ഗുളികളാണ് പ്രളയ മേഖലകളില്‍ വിതരണം ചെയ്തിരിക്കുന്നത്.

മരുന്ന ലഭിച്ചവരില്‍ പലരും അത് കഴിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇതുവരെ മരണപ്പെട്ടവരില്‍ ഓരാളൊഴികെ ആരം പ്രതിരോധ ഗുളിക കഴിച്ചവരല്ലെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു. പ്രതിരോധ ഗുളിക കഴിക്കുക, കൃത്യമായ നടപടികളും ശരിയായ ചികിത്സയുമാണ് എലിപനി നിയന്ത്രണത്തിന് വേണ്ടത്. എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനുള്ള വ്യക്തമായ നിര്‍ദ്ദേശം ചിത്രങ്ങളിലൂടെ പകർന്ന് നല്‍കുകയാണ് സര്‍ക്കാറിന്‍റെ ആരോഗ്യ ജാഗ്രതാ എന്ന ഫെയ്സ്ബുക്ക് പേജ്.

എലിപനിയെ പ്രതിരോധിക്കാം

എലിപനിയെ പ്രതിരോധിക്കാം

"ഇല്ലം ചുടാതെ എലിപനിയെ പ്രതിരോധിക്കാം"

സംസ്ഥാനത്തിലെ പല ജില്ലകളിലും പ്രളയജലം ഇറങ്ങിക്കഴിഞ്ഞ് മഴ ഒന്നു് നിന്നതിന് ശേഷം ലെപ്ടോ സ്പൈറോസിസ് (എലിപ്പനി ) രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കയാണ്.

സാധരണയായി എലികൾ ക്ക് പുറമേ കന്നുകാലികൾ, ആടുകൾ, പട്ടികൾ എന്നിവയും എലിപ്പനി രോഗാണുവിന്റെ സ്വാഭാവിക വാഹകരാണ്.രോഗലക്ഷണങ്ങൾ കാണിക്കാത്ത ഇവകളുടെ വൃക്കകളിൽ പെരുകുന്ന എലിപനി രോഗാണുക്കൾ

മൂത്രത്തിലൂടെ മണ്ണിലെത്തി, വെള്ളത്തിലൂടെ വ്യാപിക്കുന്നു.

കൂടുതൽ എലിപ്പനി പടരാൻ സാധ്യത

കൂടുതൽ എലിപ്പനി പടരാൻ സാധ്യത

മൂന്നാഴ്ചയോളം ആയുസ്സുള്ള ഇവ ഈർപ്പവും, ക്ഷാരഗുണവും ലവണസ്വഭാവമുള്ള (salinity)തുമായ മണ്ണിലും, ചളിവെള്ളത്തിലും ദീർഘനാൾ ജീവിക്കാം.

സ്വാഭാവികമായി കന്നുകാലികളിലെ മൂത്രത്തിന് എലികളെ അപേ ക്ഷിച്ച് അനേകമിരട്ടി അളവുള്ളതിനാൽ ഇത് വഴിയാണ് കൂടുതൽ എലിപ്പനി പടരാൻ സാധ്യത ഉള്ളത്.

ശുചീകരണം

ശുചീകരണം

ഇത്തരം പ്രദേശങ്ങളിൽ മണ്ണിലും ചളിയിലും ജോലി ചെയ്യുന്നവർ( ശുചീകരണം, കാർഷികം ,നിർമ്മാണം) രോഗാണുമായി സമ്പർക്കപ്പെടുമ്പോൾ അവരുടെ തൊലി, ശ്ലേഷ്മ സ്തരം ഇവ വഴിയാണ് രോഗാണു ശരീരത്തിലെത്തുന്നത്.

ശരിരത്തിൽ എവിടെയെങ്കിലും ചെറു മുറിവുകൾ, വ്രണങ്ങൾ പാദം വീണ്ടുകീറിയവർ, ഏറെ നേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദലമായ വർ തുടങ്ങിയവരിൽ രോഗാണുവിന് പ്രവേശനം എളുപ്പമാണ്.

ആഴ്ചയിലൊരു ദിവസം

ആഴ്ചയിലൊരു ദിവസം

അതിനാൽ എലിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ മണ്ണിലും, ചളിയിലും വെള്ളക്കെട്ടുകളിലും തൊഴിലിലേപ്പെടുന്നവർ. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധ ഔഷധമായ ഡോക്സിസൈക്ളിൻ ആഴ്ചയിലൊരു ദിവസം ആഹാരത്തിന് ശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുകയും ജോലി സമയങ്ങളിൽ വ്യക്തി സുരക്ഷാ നടപടികളായ കൈകളിൽ റബ്ബർകൈയ്യുറകളും, കാലുകളിൽ റബ്ബർ ഷൂസോ / പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ് കെട്ടുകയോ, ജോലി കഴിഞ്ഞാൽ സോപ്പു പയോഗിച്ച് നല്ലവണ്ണം കൈകാൽ കഴുകുകയും വേണം.

മുറിവുള്ളവർ ബീറ്റാഡിൻ

മുറിവുള്ളവർ ബീറ്റാഡിൻ

മുറിവുള്ളവർ ബീറ്റാഡിൻ പോലുള്ള ആൻറിസെപ്റ്റിക് ലേപനങ്ങൾ പുരട്ടുകയും അതിന് മേൽ വെള്ളം കടക്കാത്ത പ്ലാസ്റ്റർ ഒട്ടിക്കുകയും വേണം.

എലികളുടെ എണ്ണം നിയന്ത്രിക്കാൻ അവർക്ക് താവളങ്ങളും ( ഷെൽട്ടർ ) ഭക്ഷണവും വെള്ളവും നൽകാതിരിക്കണം. ഇതിനായി പരിസരങ്ങളിലെ മാള് ങ്ങളും പൊത്തുകളും അടക്കണം.

എലികൾക്ക് ഭക്ഷണം ലഭിക്കാതിരിക്കാൻ

എലികൾക്ക് ഭക്ഷണം ലഭിക്കാതിരിക്കാൻ

എലികൾക്ക് ഭക്ഷണം ലഭിക്കാതിരിക്കാൻ ഭക്ഷ്യ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ ഇവ ശരിയായി നിർമ്മാർജനം ചെയ്യുകയും ധാന്യങ്ങൾ , പാചകം ചെയ്ത ആഹാരം തുടങ്ങിയവ അടച്ച് സൂക്ഷിക്കുകയും ചെയ്യണം.

ഒന്നിച്ചൊരു ദിവസം

ഒന്നിച്ചൊരു ദിവസം

സാമൂഹ്യ തലത്തിൽ ഒന്നിച്ചൊരു ദിവസം " റൊഡോഫോ " പോലുള്ള സ്ലോ പോയ്സനിംഗ് ഉപയോഗിച്ച് " എലി നശീകരണ യത്നം പ്രാദേശിക തലത്തിൽ നടത്തു കയും ചെയ്യണം.

കൂടാതെ വീട്ടു് പറമ്പുകളിലും കൃഷിസ്ഥല ങ്ങളിലുമുള്ള ചപ്പുചവറുകളും മാലിന്യ ങ്ങളും കത്തിച്ച് കളയുന്നതു് എലികളേയും അണുക്കളേയും നശിപ്പിക്കും'

രോഗം പകരാതിരിക്കാൻ

രോഗം പകരാതിരിക്കാൻ

പശു തുടങ്ങിയ വളർത്തുമൃഗങ്ങളിൽ നിന്ന് രോഗം പകരാതിരിക്കാൻ ഇവയുടെ മൂത്രവും ചാണകവും പുറത്തേക്കോ, തോടുകളിലേക്കോ ഒഴുക്കാതെ ചാണക കുഴിയിൽ / സോക്കേജ് പിററുകളിൽ തന്നെ ഒഴുക്കണം. അവയെ അലഞ്ഞ് തിരിയാൻ വിടരുത്. തൊഴുത്തുകളും പട്ടികൂടുകളും പരിസരങ്ങളും വൃത്തിയാക്കി ബ്ലീച്ചിംഗ് ലായനി തളിക്കണം.

ജല സ്രോതസ്സുകളിൽ നിക്ഷേപിക്കാതിരിക്കുക

ജല സ്രോതസ്സുകളിൽ നിക്ഷേപിക്കാതിരിക്കുക

അറവ് ശാലകളിലെ മാലിന്യങ്ങൾ ജല സ്രോതസ്സുകളിൽ നിക്ഷേപിക്കാതിരിക്കുകയും ചെയ്യണം.രോഗബാധയുണ്ടായ പ്രദേശങ്ങളിൽ പനി യുള്ളവർ സ്വയം ചികിത്സ നടത്താതെ / ഫാർമസികളിൽ നിന്ന് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കാതെ ഡോക്ടരെ കണ്ട് ചികിത്സ നടത്തേണ്ടതാണു.

കലാവസ്ഥക്കനുസരിച്ച് Seasonality - സ്വഭാവം കാണിക്കുന്ന എലിപ്പനി സാധാരണയായി കേരളത്തിൽ മഴ ശമിക്കുമ്പോഴുള്ള ആഗസ്റ്റ് - സപ്തംബർ മാസങ്ങളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സാധ്യത ഉണ്ട്

സാധ്യത ഉണ്ട്

ഈ വർഷം കഠിന മഴയ്ക്കും വെള്ളപൊക്കത്തിന് ശേഷം കുറച്ചധികം എലിപ്പനി രോഗബാധ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതുമാണ്. സാധാരണ പ്രളയത്തിന് ശേഷം പ്രദേശത്ത് അവിടെ മുമ്പുണ്ടായിരുന്ന സാംക്രമിക രോഗങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട് ,പോരാതെ വെള്ളപ്പൊക്കത്തെ തുടർന്ന് എലികൾ സമീപ പ്രദേശങ്ങളിലേക്കും, വീടുകളിലേക്കും പലായനം ചെയ്യാനും സാധ്യത ഉണ്ട്.

cmsvideo
  എലിപനിയെ എങ്ങനെ പ്രതിരോധിക്കാം? | Oneindia Malayalam
  ശരിയായ ചികിത്സ

  ശരിയായ ചികിത്സ

  അതിനാൽ മുമ്പ് രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ഇപ്പോൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളുടെ അര കിലോമീറ്റർ ചുറ്റളവിലും ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കുകയും മേൽ പറഞ്ഞ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക .എലിപ്പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഒരിക്കലും പടരില്ല. രോഗബാധ ഉണ്ടാകുന്നത് രോഗാണക്കൾ ഉള്ള പരിസരങ്ങളിൽ നിന്നാണ്.

  മുൻകരുതൽ നടപടികളും ശരിയായ ചികിത്സയുമാണ് എലിപ്പനി നിയന്ത്രണത്തിന് വേണ്ടത്.

  ഡോ.ജയ കൃഷ്ണൻ ടി

  അഡീഷണൽ പ്രൊഫസർ

  കമ്യൂണിറ്റി മെഡിസിൻ വിഭാഗം

  ഗവ: മെഡിക്കൽ കോളേജ് , കോഴിക്കോട്.

  ഫെയ്സ്ബുക്ക് പോസ്റ്റ്

  ആരോഗ്യ ജാഗ്രത

  English summary
  how to defending leptospirosis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more