Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ക്കോഴകേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിധി വിജിലന്‍സിനെ എങ്ങനെ ബാധിക്കും? ഹൈക്കോടതി

കൊച്ചി : ബാര്‍ക്കോഴകേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിധി വിജിലന്‍സിനെ എങ്ങനെ ബാധിക്കുമെന്ന് ഹൈക്കോടതി. വിധിയില്‍ ഇത്ര പേടി എന്താണ് വിജിലന്‍സിനെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് കമാല്‍ പാഷയാണ് ആരാഞ്ഞത്. ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ആരാഞ്ഞത്. പരിഗണനയ്‌ക്കെടുത്ത ഹര്‍ജിയില്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇടക്കാലസ്റ്റേ അനുവദിക്കണമെന്ന് വിജിലന്‍സിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. തിങ്കളാഴ്ച തുടര്‍വാദത്തിന് ശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

വിജിലന്‍സിനു വേണ്ടി എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദര്‍വേഷ് ആണ് കോടതിയെ സമീപിച്ചത്. ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2015 ഒക്ടോബര്‍ 29ലെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഉത്തരവും അതിലെ തുടര്‍ നടപടിയും സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയിലുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കണമെന്ന ആവശ്യം മാത്രമല്ല ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം കൂടിയാണ് ഹര്‍ജിയില്‍ വിജിലന്‍സ് ഉന്നയിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെ പ്രാരംഭ വാദം നടന്നെങ്കിലും വി.എസ്. അച്യുതാനന്ദനും മറ്റും ഉള്‍പ്പെടെ എട്ട് എതിര്‍കക്ഷികളുടെ വാദത്തിന് സമയം മതിയാകില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹര്‍ജി തിങ്കളാഴ്ചയ്ക്ക് മാറ്റിയത്. താത്കാലികമായി സ്റ്റേ അനുവദിക്കുന്നതിനെ വി.എസ്. സുനില്‍ കുമാറും മറ്റും എതിര്‍ത്തു.

highcourt

എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണത്തില്‍ ഡയറക്ടര്‍ ഇടപെട്ടുവെങ്കില്‍ അത് വിജിലന്‍സ് നിയമാവലിക്ക് എതിരാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു എ.ജി.യുടെ വാദം.വിജിലന്‍സ് ഡയറക്ടറുടെ സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ടും രണ്ട് അഭിഭാഷകരുടെ നിയമോപദേശവും അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുകയേ ചെയ്തുള്ളൂ എന്നായിരുന്നു വാദം. അന്തിമ റിപ്പോര്‍ട്ട് ന്യൂനതകളില്ലാത്തതാക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ശ്രമിച്ചതെന്നും ബോധിപ്പിച്ചു.

നെയ്യാറ്റിന്‍കര പി. നാഗരാജ്, ബി.ജെ.പി. നേതാവ് വി. മുരളീധരന്‍, വൈക്കം വിശ്വന്‍, സാറാ ജോസഫ്, ഇടുക്കി അറക്കുളം സ്വദേശി സണ്ണി മാത്യു, വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ., തിരുവനന്തപുരം സ്വദേശി അഡ്വ. ആര്‍. വിജു, വി.എസ്. അച്യുതാനന്ദന്‍, ബിജു രമേശ്, നോബിള്‍ മാത്യു, ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, മന്ത്രി കെ.എം. മാണി എന്നിവരാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+