• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ വിയോഗം മുഖ്യമന്ത്രിപിണറായി വിജയൻ എങ്ങനെ സഹിക്കും,നികത്താൻ കഴിയാത്ത ശൂന്യത';അനുസ്മരിച്ച് ഷാജി കൈലാസ്

Google Oneindia Malayalam News

തിരുവനന്തപുരം; അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംവിധായകൻ ഷാജി കൈലാസ്എത്ര സങ്കീർണമായ പ്രശ്‌നങ്ങളേയും ആർദ്രമായ ചിരി കൊണ്ടും ഹൃദയം തൊടുന്ന സ്നേഹാന്വേഷണങ്ങൾ കൊണ്ടും അലിയിച്ചു കളയുവാൻ അദ്ദേഹത്തിന് കഴിയാറുണ്ടായിരുന്നുവെന്ന് ഷാജി കൈലാസ് കുറിച്ചു. ' ഒട്ടും അഭിനയിക്കാത്ത പച്ചയായ മനുഷ്യനായിരുന്നു.കലാകാരന്മാരെ അദ്ദേഹം എന്നും അംഗീകരിച്ചിരുന്നു.മനുഷ്യർക്കിടയിൽ സ്‌നേഹം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പ്രസന്നമായ മുഖഭാവത്തോടെ പൊതുരംഗത്ത് നിറഞ്ഞുനിന്ന കോടിയേരി സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ കഴിയാത്തതാണ്', പോസ്റ്റിൽ പറഞ്ഞു. പൂർണരൂപം വായിക്കാം

എത്ര സങ്കീർണമായ പ്രശ്‌നങ്ങളേയും


ഓരോ തവണ കാണുമ്പോഴും ഇരട്ടിക്കുന്ന സ്നേഹത്തിന്റെ പേരായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര ഹൃദ്യമായി ചിരിക്കാൻ കഴിയുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. എത്ര സങ്കീർണമായ പ്രശ്‌നങ്ങളേയും ആർദ്രമായ ചിരി കൊണ്ടും ഹൃദയം തൊടുന്ന സ്നേഹാന്വേഷണങ്ങൾ കൊണ്ടും അലിയിച്ചു കളയുവാൻ അദ്ദേഹത്തിന് കഴിയാറുണ്ടായിരുന്നു.

കോടിയേരിയുടെ മൃതദേഹം സംസ്‌കരിച്ചു; ശവമഞ്ചം താങ്ങി പിണറായിയും യെച്ചൂരിയുംകോടിയേരിയുടെ മൃതദേഹം സംസ്‌കരിച്ചു; ശവമഞ്ചം താങ്ങി പിണറായിയും യെച്ചൂരിയും

പച്ചയായ മനുഷ്യനായിരുന്നു


ഒട്ടും അഭിനയിക്കാത്ത പച്ചയായ മനുഷ്യനായിരുന്നു ശ്രീ കോടിയേരി. അപാരമായ ഓർമ്മശക്തി സഖാവിന്റെ സവിശേഷതയായിരുന്നു. കലാകാരന്മാരെ അദ്ദേഹം എന്നും അംഗീകരിച്ചിരുന്നു. എന്നോട് വ്യക്തിപരമായ ഒരു അടുപ്പക്കൂടുതൽ അദ്ദേഹം കാണിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ എല്ലാവരോടും ഈ അടുപ്പക്കൂടുതൽ അദ്ദേഹം കാണിക്കാറുണ്ടായിരുന്നു.

സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി; പ്രായപരിധി കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സിപിഐസി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി; പ്രായപരിധി കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സിപിഐ

പിണറായി വിജയൻ എങ്ങനെ സഹിക്കാൻ പറ്റും


കേരളത്തിനും പാർട്ടിക്കും നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും ഉജ്ജ്വലവാഗ്‌മിയേയും ഭരണകർത്താവിനെയുമൊക്കെ ആയിരിക്കാം. എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് ഇഷ്ട്ടപെട്ട ഒരു സഖാവിനെയാണ്.. ഏത് പ്രശ്‌നവും അദ്ദേഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുവാൻ നമുക്ക് കഴിയുമായിരുന്നു. എല്ലാം സശ്രദ്ധം അദ്ദേഹം കേൾക്കാറുണ്ടായിരുന്നു. ഈ വിയോഗം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എങ്ങനെ സഹിക്കാൻ പറ്റു മെന്നാണ് എന്റെ ചിന്ത. അത്രത്തോളം അടുപ്പമായിരുന്നല്ലോ ഇരുവരും തമ്മിൽ. ഈ മരണം കൊണ്ട് സങ്കടപ്പെട്ട എല്ലാ മനസുകളോടുമുള്ള ഐക്യദാർഢ്യം ഞാൻ രേഖപ്പെടുത്തുന്നു.

പകരക്കാരനില്ലാത്ത ഒരു നേതാവായിരുന്നു


സമരമുഖങ്ങളിൽ ഇരമ്പിയാർത്ത സഖാവ് കോടിയേരി രോഗത്തോടും പൊരുതി തന്നെയാണ് കീഴടങ്ങിയത്. അചഞ്ചലമായ കരുത്ത് ഓരോ ഘട്ടത്തിലും അദ്ദേഹം കാണിച്ചു. മനുഷ്യർക്കിടയിൽ സ്‌നേഹം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പ്രസന്നമായ മുഖഭാവത്തോടെ പൊതുരംഗത്ത് നിറഞ്ഞുനിന്ന കോടിയേരി സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ കഴിയാത്തതാണ്. പകരക്കാരനില്ലാത്ത ഒരു നേതാവായിരുന്നു ശ്രീ കോടിയേരി. മരണമൗനത്തിന്റെ കച്ച പുതച്ചുറങ്ങുന്ന സഖാവിനു ആദരാഞ്ജലികൾ
ചിരിക്കുന്ന മുഖത്തോടെ ആകാശത്തുദിച്ച ചുവന്ന നക്ഷത്രമേ... ഇനി ശാന്തനായുറങ്ങുക.. ലാൽ സലാം..!

ഒറ്റക്ക് പോവുമ്പോള്‍ സൂക്ഷിക്കണം, യോഗസ്ഥലത്ത് സഖാക്കളുടെ ശ്രദ്ധയുമൊരുക്കി കോടിയേരി: സുനില്‍ പി ഇളയിടംഒറ്റക്ക് പോവുമ്പോള്‍ സൂക്ഷിക്കണം, യോഗസ്ഥലത്ത് സഖാക്കളുടെ ശ്രദ്ധയുമൊരുക്കി കോടിയേരി: സുനില്‍ പി ഇളയിടം

English summary
'How will Chief Minister Pinarayi Vijayan bear this loss; shaji kailas about kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X