ഭാര്യയുടെയും മകന്റെയും ലോണിന് ഭർത്താവ് ഉത്തരവാദി അല്ല; സ്വത്ത് തൊടരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ !!!
ഗൃഹനാഥന് വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍, അത് അയാളുടെ സ്ഥാപന ജംഗമ വസ്തുക്കളില്‍ നിന്ന് ഈടാക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി.
ആലപ്പുഴ: ഭാര്യയുടെയും മകന്റെയും കടബാധ്യതയ്ക്ക് ഭര്‍ത്താവ് ഉത്തരവാദി അല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്. ചേര്‍ത്തല സ്വദേശിയായ ഗൃഹനാഥന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇയാള്‍ പണയമായി വെച്ച സ്വര്‍ണം, ഭാര്യയുടെയും മകന്റെയും കടബാധ്യത തീര്‍ത്തതിന് ശേഷമേ തിരിച്ച് തരികയുള്ളൂ എന്ന്ന കുറിയത്തോട് എസ്ബിടി ബ്രാഞ്ച് പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് ഗൃഹനാഥന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ഗൃഹനാഥന് വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍, അത് അയാളുടെ സ്ഥാപന ജംഗമ വസ്തുക്കളില്‍ നിന്ന് ഈടാക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി.പണയപണ്ടം തിരിച്ചെടുക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ്, ഭാര്യയുടെയും മകന്റെയും കടബാധ്യത തീര്‍ത്താലെ സ്വര്‍ണം തിരികെ തരികയുള്ളു എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് ഗൃഹനാഥന് പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു.
കുടുംബാഗങ്ങള്‍ വായ്പ എടുക്കുമ്പോള്‍ അതിന് ജാമ്യക്കാരനായി നിന്നിട്ടുണ്ടെങ്കില്‍, ഇയാളുടെ പണയ വസ്തുവില്‍ നിന്ന് മുതല്‍ തിരിച്ച് പിടിക്കാന്‍ ബാങ്കിന് അധികാരം ഉണ്ട്. അല്ലാത്ത പക്ഷം കുടുംബ ബന്ധത്തിന്റം പേരില്‍ വ്യക്തികളില്‍ നിന്ന് പണം ഈടാക്കാന്‍ ആവില്ലെന്നും മനുഷ്യാവകാശ കമ്മീഷന്് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹന്‍ദാസ് വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications