കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെയും മകന്റെയും ലോണിന് ഭർത്താവ് ഉത്തരവാദി അല്ല; സ്വത്ത് തൊടരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ !!!

ഗൃഹനാഥന്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍, അത് അയാളുടെ സ്ഥാപന ജംഗമ വസ്തുക്കളില്‍ നിന്ന് ഈടാക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

  • By Deepa
Google Oneindia Malayalam News

ആലപ്പുഴ: ഭാര്യയുടെയും മകന്‌റെയും കടബാധ്യതയ്ക്ക് ഭര്‍ത്താവ് ഉത്തരവാദി അല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചേര്‍ത്തല സ്വദേശിയായ ഗൃഹനാഥന്‌റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‌റെ ഉത്തരവ്. ഇയാള്‍ പണയമായി വെച്ച സ്വര്‍ണം, ഭാര്യയുടെയും മകന്‌റെയും കടബാധ്യത തീര്‍ത്തതിന് ശേഷമേ തിരിച്ച് തരികയുള്ളൂ എന്ന്‌ന കുറിയത്തോട് എസ്ബിടി ബ്രാഞ്ച് പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് ഗൃഹനാഥന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

HR commission

ഗൃഹനാഥന്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍, അത് അയാളുടെ സ്ഥാപന ജംഗമ വസ്തുക്കളില്‍ നിന്ന് ഈടാക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.പണയപണ്ടം തിരിച്ചെടുക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ്, ഭാര്യയുടെയും മകന്‌റെയും കടബാധ്യത തീര്‍ത്താലെ സ്വര്‍ണം തിരികെ തരികയുള്ളു എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് ഗൃഹനാഥന്‍ പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു.

കുടുംബാഗങ്ങള്‍ വായ്പ എടുക്കുമ്പോള്‍ അതിന് ജാമ്യക്കാരനായി നിന്നിട്ടുണ്ടെങ്കില്‍, ഇയാളുടെ പണയ വസ്തുവില്‍ നിന്ന് മുതല്‍ തിരിച്ച് പിടിക്കാന്‍ ബാങ്കിന് അധികാരം ഉണ്ട്. അല്ലാത്ത പക്ഷം കുടുംബ ബന്ധത്തിന്‌റം പേരില്‍ വ്യക്തികളില്‍ നിന്ന് പണം ഈടാക്കാന്‍ ആവില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍് ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ് വ്യക്തമാക്കി.

English summary
Human Rights Commission of Kerala clears Bank's role in Property encroachment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X