എസ്എസ്എൽസി കണക്ക് പരീക്ഷ കടുപ്പം!!! മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു...മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട്
എസ്എസ്എല്‍സി കണക്ക് പരീക്ഷ ബുദ്ധിമുട്ടായിരുന്നെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി.
തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ ബുദ്ധിമുട്ടായിരുന്നെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ബുദ്ധിമുട്ടുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന് എതിരെ കേസ് എടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ് അറിയിച്ചു.

ചോദ്യപേപ്പര്‍ ആര് തയ്യാറാക്കി, എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരം എഴുതാന്‍ പറ്റുന്ന ചോദ്യങ്ങളായിരുന്നോ ഉള്ളത് എന്നതെല്ലാം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പൊതുവിദ്യാഭ്യാസ സെക്രട്ടറിയും , വകുപ്പ് ഡയറക്ടറും മൂന്നാഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണം എന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ചോദ്യപേപ്പര്‍ സംബന്ധിച്ച് പരീക്ഷഭവന്‍ സെക്രട്ടറിയോട് വിശദീകരണം തേടും. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി കെ രാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്.

പത്താം ക്ലാസ് കണക്ക് ചോദ്യ പേപ്പര്‍ കടുപ്പമായിരുന്നെന്നാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടിരുന്നത്. പലരും കരഞ്ഞ് കൊണ്ടാണ് പരീക്ഷ ഹാളിന് പുറത്തേക്ക് വന്നിരുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പോലും ഉത്തരമെഴുതാന്‍ കഴിയാത്ത ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെന്നും ആക്ഷേപം ഉണ്ടായിരുന്നു.












Click it and Unblock the Notifications