എച്ച്ആർഎ 40% വരെ ഉയരുമോ? പെൻഷൻകാർക്കും ആനുകൂല്യം?; പുതിയ ആവശ്യം ഇങ്ങനെ

എട്ടാം ശമ്പളകമ്മീഷൻ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി ചർച്ച നടത്തുകയാണ്. ഇന്ന് ചണ്ഡീഗഡിലെ നേതാക്കളുമായാണ് ചർച്ച നടത്തുക. ശമ്പളം, പെൻഷൻ, അലവൻസ് തുടങ്ങിയ കാര്യങ്ങളെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയാകും. നേരത്തേ ചെന്നൈ, പുതുച്ചേരി, ജയ്പൂർ എന്നിവിടങ്ങളിൽ നടന്ന ചർച്ചകളിൽ എച്ച്ആർഎ വിഷയം ശക്തമായി തന്നെ നേതാക്കൾ ഉന്നയിച്ചിരുന്നു.

. ടയർ 1, ടയർ 2 സംസ്ഥാനങ്ങളിലെ വീട്ടുവാടകകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ അതനുസരിച്ചുള്ള വർധനവ് എച്ച്ആർഎയിലും ഉണ്ടാകണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. പെൻഷൻകാർക്കും എച്ചആർഎ ആനുകൂല്യം നൽകണമെന്ന ആവശ്യവും സംഘടനകൾ ഉയർത്തുന്നുണ്ട്.

ജീവനക്കാരുടെ പൊതു സംഘടനയായ നാഷ്ണൽ കൗൺസിൽ - ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയും വീട്ടുവാടക അലവൻസിൽ വർധനവിന് ശുപാർശ ചെയ്തിരുന്നു. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം എക്സ് വിഭാഗം നഗരങ്ങളിൽ അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനവും വൈ വിഭാഗത്തിൽ 16 ശതമാനവും, സെഡ് വിഭാഗത്തിൽ 8 ശതമാനവുമായിരുന്നു നടപ്പാക്കിയിരുന്നു. ഇത് യഥാക്രമം 40%, 35%, 30% എന്നിങ്ങനെയായി ഉയർത്തണമെന്നാണ് സംഘടന പറയുന്നത്. ഓൾ ഇന്ത്യ ഡിഫെൻസ് എംപ്ലോയീസ് ഫെഡറേഷൻ ആവശ്യപ്പെടുന്നത് 40,30,20, 10 എന്നിങ്ങനെയാണ്.

നിലവിൽ എക്സ് വിഭാഗത്തിൽ ഉള്ള നഗരങ്ങളിൽ ഉള്ളവർക്ക് 30 ശതമാനവും വൈ വിഭാഗത്തിന് 20 ശതമാനവും സെഡ് വിഭാഗത്തിന് 10 ശതമാനവുമാണ് എച്ച്ആർഎ. 2024 ലാണ് ഇത് നടപ്പാക്കിയത്.എട്ടാം ശമ്പള കമ്മീഷൻ പുതിയ ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും എച്ച്ആർഎയും വർധിക്കും. അതായത് എച്ച്ആർഎ വർധിച്ചാൽ ശമ്പളത്തിലും വലിയ വർധനവ് ഉണ്ടാകും.

salar-18

ഉദാഹരണത്തിന് ശമ്പള കമ്മീഷൻ 2.1 ഫിറ്റ്മെന്റ് ഫാക്ടർ നടപ്പാക്കുകയും 30 ശതമാനം എച്ച്ആർഎ (എക്സ് കാറ്റഗറി നഗരങ്ങളിൽ) നിലനിർത്തുകയും ചെയ്താൽ ലെവൽ 1 ജീവനക്കാർക്ക് മാസം 5940 രൂപ എച്ചആർഎ ഇനത്തിൽ അധികമായി ലഭിക്കും. അതേസമയം എച്ച് 35 ശതമാനമാക്കിയാൽ തുക 7830 രൂപയാകും.

ഇനി എൻസി-ജെസിഎം നിർദേശിക്കുന്നത് പോലെ 40ശതമാനം, 35 ശതമാനം , 30 ശതമാനം എന്നിങ്ങനെയാണ് നടപ്പാക്കുന്നതെങ്കിലോ? ഏഴാം ശമ്പളകമ്മീഷൻ സമയത്ത് 30 ശതമാനം, 20 ശതമാനം ,10 ശതമാനം എന്നിങ്ങനെ നടപ്പാക്കിയപ്പോൾ ലെവൽ 10 ജീവനക്കാർക്ക് ലഭിച്ച എച്ച്ആർഎ യഥാക്രമം 16,830,11,220, 5610 എന്നിങ്ങനെയായിരുന്നു.

എന്നാൽ എട്ടാം ശമ്പള കമ്മീഷൻ 2.1 ഫിറ്റ്മെൻ്റ് ഫാക്ടർ( എക്സ് സിറ്റിയിൽ 40 ശതമാനം,വൈ സിറ്റിയിൽ 35 ശതമാനം, സെഡ് സിറ്റിയിൽ 30 ശതമാനം എന്ന നിരക്കിൽ) നടപ്പാക്കിയാൽ ലെവൽ 10 ജീവനക്കാരുടെ എച്ച്ആർഎയിൽ വലിയ വർധനവ് രേഖപ്പെടുത്തും. 4 യഥാക്രമം 47,124,41,234, 35,343 എന്നിങ്ങനെയാകും. അതേസമയം ഫിറ്റ്മെൻ്റ് ഫാക്ട് 2.28 ആണെങ്കിൽ 51,163, 44768,38,372 രൂപയും 2.57 ആണങ്കിൽ 57,671, 50,462,43,253 എന്നിങ്ങനെയാകും എച്ച്ആർഎ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+