Get Updates
Get notified of breaking news, exclusive insights, and must-see stories!

22 ഫീമെയില്‍ കോട്ടയത്തിലെ നായികയുടെ അവസ്ഥയാണ് സ്വപ്‌ന സുരേഷിന്, ആ പണിയാണ് ശിവശങ്കര്‍ കാണിച്ചത്; അജികൃഷ്ണന്‍

കൊച്ചി: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ എച്ച് ആര്‍ ഡി എസിന് പങ്കില്ല എന്ന് എച്ച് ആര്‍ ഡി എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പ്രശ്‌നം നേരിടുന്നവരെ സഹായിക്കുക എന്ന കടമയാണ് എച്ച് ആര്‍ ഡി എസ് ഏറ്റെടുത്ത് ചെയ്യുന്നത് എന്നും അജികൃഷ്ണന്‍ പറഞ്ഞു.

വളരെ കുഴപ്പത്തില്‍ പെട്ട വ്യക്തിയാണ് സ്വപ്‌ന സുരേഷ് എന്നും അവര്‍ ഒരു ഇരയാണ് എന്നും അജി കൃഷ്ണന്‍ പറയുന്നു. സ്വപ്‌ന സുരേഷിനെ സഹായിക്കുക എന്ന ദൗത്യമാണ് എച്ച് ആര്‍ ഡി എസിന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന സുരേഷിന്റെ നിയമനത്തിലൂടെ കോട്ടം മാത്രമെ എച്ച് ആര്‍ ഡി എസിനുണ്ടായിട്ടുള്ളൂ എന്നും എന്നാല്‍ നിയമിക്കാതിരുന്നത് കൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

1

എല്ലാത്തിന്റേയും മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് എന്നും അദി കൃഷ്ണന്‍ ആരോപിച്ചത്. ശിവശങ്കര്‍ സ്വപ്‌ന സുരേഷിനെ കൊല്ലാന്‍ നോക്കുകയാണ് എന്നും ഏറെ അപകടകാരിയാണ് ശിവശങ്കര്‍ എന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ ഐ എ എസ് ലോബി അങ്ങേയറ്റം അപകടകാരികളാണ് എന്നും അജി കൃഷ്ണന്‍ ആരോപിച്ചു. സ്വപ്‌ന സുരേഷിനെ കുടുക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.

2

ഇതിന്റെ അണിയറ നീക്കങ്ങളില്‍ ഒന്നും സ്വപ്‌ന സുരേഷിന് 5 ശതമാനം പങ്ക് പോലുമില്ല. സ്വപ്‌ന സുരേഷിന് പിന്നില്‍ ഉദ്യോഗസ്ഥരാണ് എന്നും ശിവശങ്കറാണ് കാശുണ്ടാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌ന സുരേഷ് ഒരു വാക്ക് പോലും കള്ളം പറയില്ല. ജയിലില്‍ അവര്‍ വലിയ പീഡനങ്ങള്‍ നേരിട്ടു എന്നും എന്നാല്‍ തെറ്റ് ചെയ്യിച്ചവര്‍ സുഖമായി ജീവിക്കുന്നു എന്നും അജി കൃഷ്ണന്‍ ആരോപിച്ചു.

3

സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരിക്കുകയാണ് എന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇളവ് കൊടുത്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ നായകനാല്‍ ചതിക്കപ്പെട്ട നായികയുടെ അവസ്ഥയാണ് സ്വപ്‌ന സുരേഷിന് എന്നും പൊലീസ്പിടിക്കുമ്പോള്‍ നായകന്‍ ഉപേക്ഷിച്ച് പോകുമ്പോഴുണ്ടാകുന്ന നിസഹായാവസ്ഥയാണ് എന്നും അദ്ദേഹം പറഞ്ഞു. ആ പണിയാണ് ശിവശങ്കര്‍ കാണിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

4

ജയിലില്‍ നിന്ന് പുറത്ത് വന്ന ശേഷം നടത്തിയ സ്വപ്‌ന സുരേഷിന്റെ അഭിമുഖം കണ്ട് ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് എച്ച് ആര്‍ ഡി എസില്‍ സ്വപ്നയെ നിയമിക്കുന്നത്. സര്‍ക്കാരും മറ്റ് സംവിധാനങ്ങളും അവരെ വേട്ടയാടുകയായിരുന്നു എന്നും ജോലി അത്യാവശ്യമാണ് കിട്ടിയില്‍ ഉപകാരമാകുമെന്നും പറഞ്ഞു എന്നും അജി കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എച്ച് ആര്‍ ഡി എസ് പ്രസിഡന്റ് സ്വാമി ആത്മ നമ്പിയുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്.

5

പ്രതിമാസം 43000 ശമ്പളത്തില്‍ ഫെബ്രുവരിയിലാണ് സ്വപ്‌നയെ നിയമിച്ചത്. എച്ച് ആര്‍ ഡി എസിന്റെ സ്ത്രീ ശാക്തീകരണ സിഎസ് ആര്‍ ഡയറക്ടറായിട്ടായിരുന്നു നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം എന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിയുമായും എച്ച് ആര്‍ ഡി എസിന് ബന്ധമില്ല എന്നും എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതോടെ അദ്ദേഹത്തിന്റെ ഓഫീസ് എച്ച് ആര്‍ ഡി എസ് പ്രൊജക്ടില്‍ താല്‍പര്യം കാണിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

6

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ എച്ച് ആര്‍ ഡി എസ് പ്രൊജക്ട് തള്ളിക്കളഞ്ഞ ചരിത്രവുമുണ്ട്. ഒരു എന്‍ ജി ഒ ചെയ്യുന്ന കടമയാണ് എച്ച് ആര്‍ ഡി എസ് ചെയ്യുന്നത് എന്നും അതിന്റെ ഭാഗമായാണ് സ്വപ്നയെ സഹായിച്ചത് എന്നും അജി കൃഷ്ണന്‍ പറഞ്ഞു. എച്ച് ആര്‍ ഡി എസ് ഒരു വിവരവും മറച്ചുവെക്കുന്നില്ല, എല്ലാം പരിശോധിക്കാം. സ്വയം രാജാവായി നടിക്കുന്നതാണ് പിണറായി വിജയന്റെ കുഴപ്പം എന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും അഭിപ്രായം പറയാനുള്ള അവസരം പിണറായി നല്‍കാറില്ല എന്നും അധികാരഭ്രമം മൂത്ത പിണറായി വിജയന്‍ അതിന്റെ അടിമയായി മാറിയിരിക്കുന്നു എന്നും അജികൃഷ്ണന്‍ ആരോപിച്ചു.

എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+