സ്വപ്ന സുരേഷിന്റെ നിയമനം അറിഞ്ഞിട്ടില്ല; ഔദ്യോഗിക അംഗീകാരമില്ലെന്ന് എച്ച്ആര്‍ഡിഎസ് ചെയര്മാന്
ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിന് ജോലി നല്കിയ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച് ആര് ഡി എസ്)ക്കെതിരേ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാര്‍. സ്വപ്നാ സുരേഷിന്റെ നിയമനത്തിന് സാധുതയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. സ്വപ്നയുടെ നിയമനത്തിന് സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്.
സെക്രട്ടറി അജി കൃഷ്ണന് സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച് ആര് ഡി എസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പിയ്ക്കും പരാതി അയച്ചിരുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ അതോറിറ്റി (എഫ് സി ആര് എ) ഡയറക്ടര്‍ക്ക് ഡിസംബര്‍ 24-നും പരാതി അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൊസൈറ്റിയുടെ അധ്യക്ഷന്‍ ഇപ്പോഴും താന്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നീതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ ഞാനാണ് ഇപ്പോഴും അധ്യക്ഷന്‍. ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണന് സൊസൈറ്റിയുടെ അധികാരം പിടിച്ചെടുത്തു. സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല', കൃഷ്ണ കുമാര്‍ പറഞ്ഞു. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന് നടത്തിയതാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്നും അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച് ആര് ഡി എസില്‍ നടക്കുന്ന നിയമവിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദല്‍ഹി ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഡയറക്ടറായി സ്വപ്നാ സുരേഷ് ജോലിയില്‍ പ്രവേശിച്ചത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലായിരുന്നു നിയമനം. സ്വപ്നയുടെ സാമൂഹിക സേവന രംഗത്തെ താത്പര്യവും കഴിവും പരിഗണിച്ചാണ് സ്ഥാപനത്തില്‍ ജോലി നല്‍കിയതെന്ന് എച്ച് ആര് ഡി എസ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയി മാത്യുവും പ്രോജക്ട് മാനേജര്‍ ബിജു കൃഷ്ണനും പറഞ്ഞു.
Recommended Video


അതേസമയം പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗമാണെന്ന് സ്വപ്ന പ്രതികരിച്ചു. കോര്പ്പറേറ്റുകളാണെങ്കിലും ആദിവാസികളാണെങ്കിലും അഭിമുഖീകരിക്കപ്പെടുന്ന പ്രശ്നങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു. അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നാ സുരേഷിന്റെ വക്കാലത്ത് അഭിഭാഷകന് ഒഴിഞ്ഞു. എന്‍ ഐ എ പ്രത്യേക കോടതിയിലാണ് സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. സൂരജ് ഇലഞ്ഞിക്കല്‍ അറിയിച്ചത്. വക്കാലത്ത് ഒഴിഞ്ഞതിന്റെ കാരണം വ്യക്തമാക്കാതെയാണ് വക്കാലത്ത് ഒഴിഞ്ഞതായി സൂരജ് കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക ഘട്ടം പിന്നിട്ട സാഹചര്യത്തിലാണ് വക്കാലത്ത് ഒഴിഞ്ഞിരിക്കുന്നത്.

സ്വപ്നയ്ക്ക് എന്‍ ഐ എയും ഇ ഡിയും കസ്റ്റംസും എടുത്ത കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. സ്വപ്നയ്ക്കെതിരേ ചുമത്തിയ കോഫെപോസ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ കേസിലെല്ലാം സ്വപ്നയ്ക്കുവേണ്ടി അഡ്വ. സൂരജാണ് ഹാജരായിരുന്നത്. സ്വപ്നായ്ക്കായി ആദ്യം ഹാജരായിരുന്നത് അഭിഭാഷകന് ജോ പോള്‍ ആയിരുന്നു. പിന്നീട് ജോ പോള്‍ കേസ് ഒഴിഞ്ഞപ്പോഴാണ് സൂരജ് വക്കാലത്ത് ഏറ്റെടുത്തത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications